Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
Services & Questions
ഡിപ്പാർട്ട്മെന്റൽ പരീക്ഷ: ഉടൻ അപേക്ഷിക്കാം
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും മറ്റു പൊതുമേഖലാ ജീവനക്കാർക്കുമായി 2020 ജൂലൈയിൽ പിഎസ്സി നടത്തുന്ന ഡിപ്പാർട്ട്മെന്റൽ പരീക്ഷകൾക്ക് ഓണ്ലൈൻ മുഖേന അപേക്ഷകൾ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ 2020 ഒാഗ സ്റ്റ് 19 ബുധനാഴ്ച രാത്രി 12 വരെ സ്വീകരിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലെ വിവിധ ജില്ലാ പരീക്ഷാ കേന്ദ്രങ്ങളിൽ വച്ചാണ് പരീക്ഷ നടത്തുന്നത്. നിശ്ചിത സമയത്തിനു മുന്പു തന്നെ ഇ-പേയ്മെന്റ് സംവിധാനം ഉപയോഗിച്ച് ഫീസ് അടയ്ക്കുന്നതിലും അപേക്ഷ സമർപ്പിക്കുന്നതിലും പരീക്ഷാർഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓണ്ലൈൻ മുഖേനയല്ലാതെയുള്ള അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്. പി എസ്സിയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷം പരീക്ഷാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. മുൻപരീക്ഷകൾക്ക് ഓണ്ലൈനായി അപേക്ഷിക്കുന്നതിനുവേണ്ടി രജിസ്റ്റർ ചെയ്തിട്ടുള്ള പരീക്ഷാർഥികൾ ഒരു കാരണവശാലും വീണ്ടും രജിസ്റ്റർ ചെയ്യുവാൻ പാടില്ല. അവർ പ്രസ്തുത രജിസ്ട്രേഷനിലൂടെ (പ്രൊഫൈലിലൂടെ) മാത്രം ഓണ്ലൈനായി അപേക്ഷിക്കേണ്ടതാണ്.
ഓരോ പേപ്പറിന്റെയും പരമാവധി മാർക്ക് നൂറും വിജയിക്കുന്നതിനുള്ള മിനിമം മാർക്ക് 40ഉം ആണ്. നെഗറ്റീവ് മാർക്ക് ബാധകമാണ്. ഓരോ ശരിയുത്തരത്തിനും ഒരു മാർക്ക് ലഭിക്കുകയും ഓരോ തെറ്റുത്തരത്തിനും മൂന്നിലൊന്ന് മാർക്ക് നഷ്ടമാകുകയും ചെയ്യും. വകുപ്പുതല പരീക്ഷകൾക്ക് നിലവിലുള്ള വിത്ത് ബുക്ക്/വിത്തൗട്ട് ബുക്ക് രീതി തുടരുന്നതാണ്.
ഡിപ്പാർട്ട്മെന്റൽ പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി വരെയും തങ്ങൾ സമർപ്പിച്ച അപേക്ഷയിലെ വിവരങ്ങൾ (ഉദാ: പേപ്പറുകൾ, ടെസ്റ്റ്, മേഖല മുതലായവ) മാറ്റി നൽകുന്നതിന് പരീക്ഷാർഥികൾക്ക് അനുവാദം ഉണ്ടായിരിക്കുന്നതാണ്. അവസാനതീയതിയിൽ നിലവിലുള്ള ഫോട്ടോയും മറ്റു വിവരങ്ങളും അടങ്ങിയ അപേക്ഷകളാവും പരിഗണിക്കുക.
സമയവിവര പട്ടികകൾ പബ്ലിക് സർവീസ് കമ്മീഷന്റെ വെബ് സൈറ്റ്, ജില്ലാ/മേഖലാ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നു പരീക്ഷാർഥികൾക്ക് റഫറൻസിന് ലഭിക്കുന്നതാണ്. കൂടാതെ ഓരോ പരീക്ഷാർഥിക്കും ആവശ്യമായി വരുന്ന പരീക്ഷകളുടെ ടൈംടേബിൾ അവരവരുടെ പ്രൊഫൈലിൽ ലഭ്യമാക്കുന്നതാണ്. വ്യക്തിപരമായി പരീക്ഷാർഥികൾക്ക് സമയവിവര പട്ടികകൾ തപാലിൽ അയയ്ക്കുന്നതല്ല.
രജിസ്ട്രേഷൻ
ഡിപ്പാർട്ട്മെന്റൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിനായി കേരള പബ്ലിക് സർവീസ് കΩമ്മീഷന്റെ ഒൗദ്യോഗിക വെബ് സൈറ്റായ www. keralapsc.gov.inലെ ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് രജിസ്ട്രേഷൻ ലിങ്ക് ക്ലി ക്ക് ചെയ്യണം. അപ്പോൾ രജിസ്ട്രേഷൻ പേജ് സ്ക്രീനിൽ തെളിയും.
ആദ്യമായി രജിസ്റ്റർ ചെയ്യുന്ന വർ പ്രസ്തുത പേജിലെ Sign Up ബട്ടൺ ക്ലിക്ക് ചെയ്യണം. അപ്പോൾ രജിസ്റ്റർ ചെയ്യുന്നതിനായുള്ള ഓൺലൈൻ ഫോറം സ്ക്രീനിൽ ലഭ്യമാകും. ആദ്യം പരീക്ഷാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ അപ്ലോഡ് ചെയ്യണം. അതിനുശേഷം പരീക്ഷാർഥിയുടെ വ്യക്തിഗത വിവരങ്ങൾ. പ്രൊഫൈലിൽ ആധാർ കാർഡിന്റെ വിവരങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തണം.
ഫോട്ടോയെടുക്കുന്പോൾ ശ്രദ്ധിക്കേണ്ടവ
1. ഫോട്ടോ 31-12-2010നുശേഷം എടുത്തവയായിരിക്കണം. അപേക്ഷകന്റെ പേരും ഫോട്ടോ എടുത്ത തീയതിയും ഫോട്ടോയിൽ പ്രിന്റ് ചെയ്തിരിക്കണം.
2. പരീക്ഷാർഥിയുടെ മുഖവും തോൾഭാഗവും വ്യക്തമായി പതിഞ്ഞിരിക്കത്തക്ക വിധത്തിലുള്ള കളർ/ബ്ലാക്ക് ആൻഡ് വൈറ്റ് പാസ്പോർട്ട് സൈസ് ഫോട്ടോ ആയിരിക്കണം.
3. 200 പിക്സൽ ഉയരവും 150 പിക്സൽ വീതിയും ഉള്ളതും jpg ഫോർമാറ്റിലുള്ളതും 30kb ഫയൽ സൈസിൽ അധികരിക്കാത്തതുമായ ഫോട്ടോകൾ ആണ് അപ് ലോഡ് ചെയ്യേണ്ടത്. അപ്രകാരമല്ലാത്ത ഫോട്ടോകൾ നിരുപാധികം നിരസിക്കും.
സർവീസ് വിവരങ്ങൾ
ഉദ്യോഗസംബന്ധമായ വിവരങ്ങളാണ് ഇതിൽ നൽകേണ്ടത്. ഡിപ്പാർട്ട്മെന്റിന്റെ പേര്, പരീക്ഷാർഥിയുടെ നിലവിലെ തസ്തികയുടെ പേര്, ഓഫീസ് അഡ്രസ്, തിരിച്ചറിയൽ വിവരങ്ങൾ എന്നിവ നൽകണം. തിരിച്ചറിയൽ വിവരങ്ങളിൽ പാൻകാർഡ് നന്പർ, PEN (പെർമനന്റ് എംപ്ലോയി നന്പർ ), വോട്ടേഴ്സ് ഐഡി, ഡ്രൈവിംഗ് ലൈസൻസ് നന്പർ ഇവയിലേതെങ്കിലും ഒന്നു നൽകാവുന്നതാണ്. മേൽപ്പറഞ്ഞിട്ടുള്ള വിവരങ്ങൾ നൽകി ഡിക്ലറേഷനിൽ പറഞ്ഞിട്ടുള്ള വിവരങ്ങൾ വായിച്ചു നോക്കി അതിനുള്ള ബോക്സിൽ ക്ലിക്ക് ചെയ്ത് Next ബട്ടൺ ക്ലിക്ക് ചെയ്യണം. അപ്പോൾ പരീക്ഷാർഥിക്ക് Login Details ലഭ്യമാകും. പ്രസ്തുത പേജിൽ പരീക്ഷാർഥിക്ക് സ്വന്തമായോ അല്ലെങ്കിൽ സിസ്റ്റം നൽകിയിട്ടുള്ള യൂസർ നെയിമോ തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. പരീക്ഷാർഥി താത്പര്യമുള്ള യൂസർ നെയിമും പാസ്വേഡും വളരെ കൃത്യതയോടെ പൂരിപ്പിക്കുവാൻ ശ്രദ്ധിക്കണം. അതിനുശേഷം നൽകിയിട്ടുള്ള സെക്യൂരിറ്റി കോഡ് അതുപോലെ തന്നെ പൂരിപ്പിച്ച് Submit ബട്ടൺ ക്ലിക്ക് ചെയ്യു ന്പോൾ രജിസ്ട്രേഷൻ പൂർണമാകും.
കോവിഡ് 19: റദ്ദു ചെയ്ത പരീക്ഷകൾക്ക് ഫീസിളവ്
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മൂലം റദ്ദാക്കിയ 2020 ജനുവരിയിലെ പരീക്ഷയ്ക്കുവേണ്ടി അടച്ച തുക ഇപ്പോൾ ഫീസിളവായി ലഭിക്കുന്നതാണ്. 2020 ജനുവരിയിലെ ഡിപ്പാർട്ട്മെന്റൽ പരീക്ഷയ്ക്ക് അപേക്ഷിച്ചവർ ഇപ്പോഴത്തെ പരീക്ഷയ്ക്ക് അപേക്ഷിക്കുന്പോഴാണ് ഫീസിളവ് ലഭിക്കുന്നത്. 2020 ജൂലൈയിലെ നോട്ടിഫിക്കേഷൻ മൂലം നടത്തുന്ന പരീക്ഷയ്ക്കു മാത്രമേ ഈ ഇളവ് ലഭിക്കൂ. മുന്പ് റദ്ദാക്കിയ പരീക്ഷകൾ വീണ്ടും എഴുതണമെങ്കിൽ പുതിയ നോട്ടിഫിക്കേഷനിലൂടെ പരീക്ഷയ്ക്ക് അപേക്ഷിക്കണം.
പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട വിധം
User Idഉം Passwordഉം നൽകി സ്വന്തം പേജിൽ എത്തിയ പരീക്ഷാർഥികൾ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനായി പേജിൽ വലതുഭാഗത്തായി കാണുന്ന Apply For Test ക്ലിക്ക് ചെയ്യുക. ആദ്യഘട്ടം മേഖലകൾ (എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്- ഇവയിൽ ഏതെങ്കിലുമൊന്ന്) തെരഞ്ഞെടുക്കുക. രണ്ടാംഘട്ടം ഒാരോ േമഖലയിലും ഉൾപ്പെടുത്തിയിരിക്കുന്ന ജില്ലാ പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കുക.
എറണാകുളത്തിനും കോഴിക്കോടിനും അഞ്ചും തിരുവനന്തപുരത്തിന് നാലും ജില്ലാ പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഏതു മേഖല തെരഞ്ഞെടുത്താലും അതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജില്ലാ പരീക്ഷാ കേന്ദ്രങ്ങൾ മുഴുവനും മുൻഗണനഅടിസ്ഥാനത്തിൽ തെരഞ്ഞെടുത്താലേ അപേക്ഷയുടെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കാനാകൂ. മൂന്നാം ഘട്ടത്തിൽ പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്ന സിലബസ് തെരഞ്ഞെടുക്കുക. ഉദാ:- അക്കൗണ്ട് ടെസ്റ്റ്(ലോവർ).
പ്രസ്തുത പരീക്ഷയുടെ ഏതെല്ലാം പേപ്പറുകൾ ആണ് എഴുതുവാൻ ഉദ്ദേശിക്കുന്നതെന്ന് ഓരോന്നായി തെരഞ്ഞെടുത്ത് Add ബട്ടൺ ക്ലിക്ക് ചെയ്യണം. ഒരു പരീക്ഷയുടെ എല്ലാ പേപ്പറുകളും എഴുതുവാൻ ഉദ്ദേശിക്കു ന്നുവെങ്കിൽ All Papers തെരഞ്ഞെടുത്ത് Add ബട്ടൺ ക്ലിക്ക് ചെയ്താൽ മതിയാകും. അത്തരത്തിൽ എഴുതുവാൻ ഉദ്ദേശിക്കുന്ന എല്ലാ പരീക്ഷകളും പ്രസ്തുത പരീക്ഷകളുടെ പേപ്പറുകളും തെരഞ്ഞെടുക്കാവുന്നതാണ്.
പ്രസ്തുത പേജിൽ Obligatory Testകൾക്കുള്ള ഫ്രീ ചാൻസ് ഉപയോഗപ്പെടുത്തുന്നതിനുള്ള സൗകര്യമുണ്ട്. ഫ്രീ ചാൻസിന് അർഹത ഉള്ളവർ പ്രസ്തുത ബോക്സിൽ രേഖപ്പെടുത്തേണ്ടതാണ്. തുടർന്ന് ഇ-പേമെന്റ് നടപടിയിലേക്ക് പ്രവേശിക്കുക.
പരീക്ഷാഫീസ്, സർട്ടിഫിക്കറ്റ് ഫീസ് ഇ-പേയ്മെന്റ് വഴി അടയ്ക്കണം
ഓൺലൈൻ ബാങ്കിംഗ് സംവിധാനം ഉപയോഗിച്ചുള്ള ഇ-പേയ്മെന്റ് വഴിയാണ് പരീക്ഷാഫീസും സർട്ടിഫിക്കറ്റ് ഫീസും ഒടുക്കേണ്ടത്.
ഇ-പേമെന്റ് വഴി പണം അടയ് ക്കുന്നതിന് പരീക്ഷാർഥികളുടെ പ്രൊഫൈലിലെ Make Payment എന്ന ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്. ഈ ഓപ്ഷൻ വഴി പരീക്ഷാർഥിക്ക് ട്രഷറി വകുപ്പിന്റെ സൈറ്റിലേക്ക് പ്രവേശിച്ച് ഓൺ ലൈൻ ആയി പണം അടയ്ക്കാം. ഇതിനായി പരീക്ഷാർഥിക്കോ ബന്ധപ്പെട്ടവർക്കോ ഏതെങ്കിലും ബാങ്കിന്റെ ഓൺലൈൻ ബാങ്കിംഗ് അക്കൗണ്ട് ആവശ്യമാണ്. ട്രഷറി സൈറ്റിൽനിന്നു പണം ഒടുക്കുന്നതിനായി ബാങ്കിംഗിലേക്ക് പ്രവേശിക്കുന്പോൾ ലഭ്യമാകുന്ന G R Number (Gov. Reference No.) കുറിച്ചെടുത്ത് സൂക്ഷിക്കേണ്ടതാണ്. പണം ഒടുക്കിക്കഴിഞ്ഞാൽ പരീക്ഷാർഥിയുടെ പ്രൊഫൈലിൽ GR Number ഉൾപ്പെടെ Payment Details കാണാവുന്നത്.
ഓരോ പേപ്പറിനും 160രൂപ നിരക്കിലാണ് പരീക്ഷാഫീസ്.
ഒരു ടെസ്റ്റ് സർട്ടിഫിക്കറ്റിന് 210രൂപ നിരക്കിൽ എത്ര സർട്ടിഫി ക്കറ്റിനാണോ അപേക്ഷിക്കുന്നത് അത്രയും തുക സർട്ടിഫിക്ക റ്റിനായും ഒടുക്കേണ്ടതാണ്.
സ്പെഷൽ കെയർ അലവൻസ് 80വയസ് കഴിഞ്ഞവർക്ക് ലഭിക്കും
81 വയസുള്ള ഫാമിലി പെൻഷണറാണ്. പുതിയ പെൻഷൻ പരിഷ്കരണപ്രകാരം 80 വയസ് കഴിഞ്ഞവ
ഡിഎ കുടിശിക അവസാനം ജോലി ചെയ്ത ഒാഫീസിൽനിന്നു ലഭിക്കും
ഓഫീസ് അറ്റൻഡന്റായി 30-06-2019ൽ വിരമിച്ചു. എനിക്ക് 1- 1- 2019ലെ ഡിഎ കുടിശികയും 01- 07
രണ്ടു രീതിയിൽ ശന്പളം പുതുക്കി നിശ്ചയിക്കാം
ആരോഗ്യവകുപ്പിൽ ജോലിചെയ്യുന്ന ആളാണ്. 18-10-2019ൽ എനിക്ക് രണ്ടാമത്തെ സമയബന്ധി
ശന്പളസ്കെയിൽ പ്രത്യേകമായി പുതുക്കി നിശ്ചയിക്കേണ്ടതാണ്
18- 07- 2019ൽ സർവീസിൽ പ്രവേശിച്ചു. എന്റെ ശന്പളം പരിഷ്കരിക്കേണ്ട ആവശ്യമുണ്ടോ? ശന്
ഹയർഗ്രേഡ് ലഭിക്കാൻ തടസങ്ങളില്ല
ഓഫീസ് അറ്റൻഡന്റായി 20-10-2012 മുതൽ എയ്ഡഡ് സ്കൂളിൽ ജോലിചെയ്യുന്നു. 2020 ഒക്ടോബ
അവസാനം ജോലി ചെയ്ത സ്കൂളിൽനിന്ന് ലഭിക്കും
2020 മാർച്ച് 31ന് സർവീസിൽനിന്ന് റിട്ടയർ ചെയ്ത പ്രൈമറി സ്കൂൾ അധ്യാപികയാണ്. എന്
മെഡിക്കൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം വേണം
അമ്മ പാർട്ട്ടൈം സ്വീപ്പറായി 25 വർഷമായി താലൂക്ക് ഓഫീസിൽ ജോലി ചെയ്യുന്നു. അമ്മയ
ജോലിയിൽനിന്ന് പിരിച്ചുവിടാൻ കഴിയും
സർക്കാർ സർവീസിൽ ക്ലാർക്കായി പ്രവേശിച്ചിട്ട് മൂന്നു വർഷം പൂർത്തിയായി. ഡിപ്പാർട
ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കും
എന്റെ പ്ലസ് ടു പരീക്ഷയുടെ സർട്ടിഫിക്കറ്റ് ട്രെയിൻ യാത്രയ്ക്കിടയിൽ മോഷണം പോയി. സ
മൂന്നു മാസത്തിനകം അപേക്ഷിക്കുക
എയ്ഡഡ് സ്കൂൾ അധ്യാപികയാണ്. സ്വകാര്യ ആശുപത്രിയിൽ ഹൃദയസംബന്ധമായ ചികിത്സയിലാ
ഡിഎ/ഡിആർ കുടിശിക 2021ൽ മുഴുവൻ കുടിശികയും ലഭിക്കും
ജീവനക്കാരുടെയും സർവീസ് പെൻഷൻകാരുടെയും കുടിശികയുള്ള ഡിഎ/ഡി ആർ അനുവദിച്ച് ഉ
ഹാഫ് പേ ലീവിന് അർഹതയില്ല
ആർടിഒ ഓഫീസിൽ പാർട്ട് ടൈം സ്വീപ്പറായി ഏഴു വർഷമായി ജോലിചെയ്യുന്നു. കാഷ്വൽ ലീവ
കമ്യൂട്ടേഷൻ കുടിശിക പെൻഷൻ വാങ്ങുന്ന ട്രഷറിയിൽനിന്ന് ലഭിക്കും
2020 മാർച്ച് 31ന് സർവീസിൽനിന്നു റിട്ടയർ ചെയ്ത ഹൈസ്കൂൾ അധ്യാപകനാണ്. എന്റെ പെൻ
ഭിന്നശേഷിയുള്ളവർക്ക് മിനിമം പെൻഷൻ: മൂന്നു വർഷം സർവീസ് മതി
പഞ്ചായത്ത് വകുപ്പിൽ ജോലി ചെയ്യുന്നു. ഭിന്നശേഷിക്കാർക്കു ള്ള പ്രത്യേക റിക്രൂട്ട്മെന്റ
ഡിസിആർജിക്ക് അവകാശമുണ്ട്
എന്റെ അമ്മ വിദ്യാഭ്യാസവകുപ്പിൽ പാർട്ട് ടൈം ജോലി ചെയ്തുവരവേ ആറു മാസം മുന്പ് മരി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.