Services & Questions
അധികസമയം അനുവദിച്ചിട്ടില്ല
Monday, July 27, 2020 3:08 PM IST
ശാരീരിക ന്യൂനതയുള്ള ജീവന ക്കാരനാണ്. വലതു കൈയ്ക്ക് സ്വാധീനക്കുറവുള്ളതിനാൽ ഡിപ്പാർട്ട്മെന്റൽ ടെസ്റ്റുകൾ നിശ്ചിത സമയത്ത് എഴുതി പൂർത്തിയാക്കുവാൻ സാധിക്കില്ല. ഇപ്പോൾ ഒബ്ജക്ടീവ് തരം പരീക്ഷയാണല്ലോ നിലവിലുള്ളത്. അതോടൊപ്പം ഓൺലൈൻ പരീക്ഷയും. ശാരീരിക ന്യൂനതയുള്ളവർക്ക് പരീക്ഷാ സമയത്തിന്റെ കാര്യത്തിൽ എന്തെങ്കിലും ഇളവുണ്ടോ?
സുലോചന, തൃശൂർ
ശാരീരിക ന്യൂനതയുള്ളവരെ ഡിപ്പാർട്ട്മെന്റൽ പരീക്ഷ എഴുതുന്നതിൽനിന്നും ഒഴിവാക്കിയിട്ടില്ല. ഇപ്പോൾ ഒബ്ജക് ടീവ് തരം പരീക്ഷകളാണല്ലോ നിലവിലുള്ളത്. പരീക്ഷയ്ക്ക് പ്രത്യേകമായി അധികസമയം അനുവദിച്ച് ഇതുവരെയും ഉത്തരവുകൾ ഒന്നുംതന്നെ ഇറങ്ങിയിട്ടില്ല. ഇതു സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്.