Services & Questions
എയ്ഡഡ് സ്കൂൾ സർവീസ് ഗവ. സർവീസിൽ ഇൻക്രിമെന്റിനു പരിഗണിക്കില്ല
Monday, July 27, 2020 3:13 PM IST
എയ്ഡഡ് യുപി സ്കൂളിൽ 2011 മുതൽ 2018 വരെ ജോലി ചെയ്തു. തുടർന്ന് ബ്രേക്ക് ഇല്ലാതെ തന്നെ പിഎസ്സി മുഖേന എച്ച്എസ്എ ആയി സർക്കാർ സർവീസിൽ നിയമനം ലഭിച്ചു. എനിക്ക് എന്റെ എയ്ഡഡ് സ്കൂൾ സർവീസ് കൂടി ഇൻക്രിമെന്റിനു പരിഗണിക്കുമോ.?
മരിയ, കൊയിലാണ്ടി
മുൻപ് എയ്ഡഡ് സ്കൂൾ സർവീസ് ഗവ. സർവീസിൽ ഇൻക്രിമെന്റിന് പരിഗണിച്ചിരുന്നു. എന്നാൽ ഇതു സംബന്ധിച്ച ഉത്തരവ് സർക്കാർ തന്നെ മുൻകാലപ്രാബല്യത്തോടെ പിൻവലിക്കുകയുണ്ടായി.
1999ൽ ആണ് ഈ ഉത്തരവ് നിലനിന്നിരുന്നത്. എന്നാൽ ഇതു റദ്ദായതോടെ എയ്ഡഡ് സ്കൂൾ സർവീസ് ഗവൺമെന്റ് സർവീസിൽ പരിഗണിക്കപ്പെടുന്നില്ല.
ഹയർ ഗ്രേഡ് ലഭിക്കുന്നതിന് എയ്ഡഡ് സ്കൂൾ സർവീസ് പരിഗണിക്കും.
അതിനു ശന്പള സ്കെയിലും തസ്തികയും ഒരേരീതിയിലുള്ളതായിരിക്കണം.