Services & Questions
സ്റ്റാറ്റ്യൂട്ടറി പെൻഷന് ഒാപ്ഷൻ നൽകാം
Monday, August 10, 2020 2:39 PM IST
5 10 2017ൽ പിഎസ്സി മുഖേന ക്ലർക്ക് തസ്തികയിൽ സർവീസിൽ പ്രവേശിച്ചു.
സർവീസിൽ പ്രവേശിക്കുന്നതിന്നതിനു മുൻപ് 1 5 2012 മുതൽ 31102014 വരെ പഞ്ചായത്ത് വകുപ്പിൽ പ്യൂണായും അതിനുശേഷം 4 10 2017വരെ കെഎസ്എഫ്ഇയിലും പിഎസ്സി മുഖേന ജോലി ചെയ്തു. അതിനുശേഷമാണ് 5 10 2017ൽ പിഎസ്സി മുഖേന തന്നെ ഇപ്പോൾ ജോലിയിൽ പ്രവേശിച്ചത്. 1 4 2013ന് മുൻപ് സർവീസിൽ വന്നവർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷന് അർഹതയുള്ളതായി മനസിലാക്കി ഓപ്ഷൻ കൊടുത്തെങ്കിലും എന്റെ ഓപ്ഷൻ ചില സാങ്കേതിക കാരണം പറഞ്ഞ് നിരസിച്ചു. എന്നാൽ എന്നേപ്പോലെയുള്ള ചില ജീവനക്കാരുടെ ഓപ്ഷൻ സ്വീകരിച്ചതായി അറിയുന്നു. എന്താണ് ചെയ്യേണ്ടത്?
ജെയ്സമ്മ ജോസഫ്,
നെടുങ്കണ്ടം
താങ്കൾ അവസാനം ജോലി ചെയ്തിരുന്ന വകുപ്പിൽ സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഇല്ലാത്ത വകുപ്പായതിനാലാണ് അപേക്ഷ നിരസിച്ചത്. എന്നാൽ അടുത്ത കാലത്ത് താങ്കളെപ്പോലെ 1 4 2013ന് മുൻപ് സർക്കാർ സർവീസിൽ ജോലി ചെയ്തിരുന്നവർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷനിലേക്ക് ഓപ്ഷൻ കൊടുക്കാൻ അവസരം സർക്കാർ അനുവദിച്ച് ഉത്തരവായിട്ടുണ്ട്. ഇതിനുള്ള ഓപ്ഷൻ കൊടുക്കേണ്ട അവസാന തീയതി 14 08 2020 ആണ്. പെട്ടെന്ന് ഓപ്ഷൻ നൽകുക.