Services & Questions
ഏൺഡ് ലീവിനും പരിഗണിക്കും
Monday, August 17, 2020 5:20 PM IST
സപ്ലൈകോയിൽ ഡപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നു. 8102016 മുതൽ ആറു മാസം സസ്പെൻഷനിലായിരുന്നു. ആറു മാസം കഴിഞ്ഞപ്പോൾ സസ്പെൻഷൻ പിൻവലിക്കുകയും സർവീസിൽ തിരികെ പ്രവേശിക്കുകയും ചെയ്തു. 2017, 18, 19 വർഷങ്ങളിലെ ഇൻക്രിമെന്റ് കിട്ടിയിട്ടില്ല. ഇപ്പോൾ സസ്പെൻഷൻ കാലം ഡ്യൂട്ടിയായി ക്രമീകരിച്ചിട്ടുണ്ട്. സസ്പെൻഷൻ കാലത്തെ കുടിശിക ലഭിക്കാൻ അർഹതയില്ലേ ?
മാർട്ടിൻ, തൊടുപുഴ
സസ്പെൻഷൻ കാലം ഡ്യൂട്ടിയായി കണക്കാക്കിയതിനാൽ തുടർന്നുള്ള ഇൻക്രിമെന്റുകൾ ലഭിക്കും. അതുപോലെ സസ്പെൻഷൻ കാലത്ത് ലഭിക്കേണ്ടിയിരുന്ന പൂർണ ശന്പളവും അതുപോലെ ഇൻക്രിമെന്റ് പ്രകാരമുള്ള കുടിശികയും വാങ്ങുന്നതിനു തടസമില്ല. സസ്പെൻഷൻ കാലം ഡ്യൂട്ടിയായി പരിഗണിച്ചതുകൊണ്ട് ആ പീരിയഡ് ഏൺഡ് ലീവിനു കൂടി പരിഗണിക്കും.