Services & Questions
അഞ്ചു വർഷത്തിനുള്ളിലെങ്കിലും നൽകണമായിരുന്നു
Monday, August 17, 2020 5:25 PM IST
എയ്ഡഡ് എൽപി സ്കൂളിൽനിന്ന് 15 വർഷം മുന്പ് വിരമിച്ചു. മാനേജ്മെന്റുമായുള്ള ചില പ്രശ്നങ്ങളാൽ അവസാനത്തെ ശന്പളം വാങ്ങിയില്ല. അതുപോലെ പെൻഷനുള്ള അപേക്ഷയും നൽകിയില്ല. ചില വ്യക്തിപരമായ പ്രശ്നങ്ങൾ കൊണ്ടാണ് പെൻഷന് അപേക്ഷിക്കാൻ താമസിച്ചുപോയത്. 2019 ഡിസംബറിൽ ഞാൻ പെൻഷനുള്ള അപേക്ഷ അയച്ചു. ഇപ്പോൾ പെൻഷൻ പാസായിട്ടുണ്ട്. ഇതിൽ കമ്യൂട്ടേഷൻ അനുവദിച്ചിട്ടില്ല. അതുപോലെ പെൻഷൻ അനുവദിച്ചിരിക്കുന്നത് 2018 ഡിസംബർ വച്ചാണ്. എനിക്ക് 01042004 മുതൽ പെൻഷൻ ലഭിക്കേണ്ടതായിരുന്നല്ലേ ?
ചെറിയാൻ, ഇടുക്കി
പെൻഷൻ ലഭിക്കാനുള്ള അപേക്ഷ കൃത്യസമയത്ത് കൊടുക്കാതിരുന്നതുകൊണ്ടാണ് ഇതു സംഭവിച്ചിരിക്കുന്നത്. അഞ്ചു വർഷത്തിനുള്ളിലെങ്കിലും അപേക്ഷ സമർപ്പിക്കേണ്ടതായിരുന്നു. അതിനാൽ പെൻഷന് അപേക്ഷ സമർപ്പിക്കുന്ന തീയതി മുതലേ പെൻഷൻ അനുവദിക്കുകയുള്ളൂ. റിട്ടയർമെന്റിനുശേഷം ഒരു വർഷത്തിനുള്ളിൽ കമ്യൂട്ടേഷനുള്ള അപേക്ഷ സമർപ്പിച്ചാലേ കമ്യൂട്ടേഷൻ അനുവദിക്കുകയുള്ളൂ. അതിനുശേഷം സമർപ്പിക്കുന്ന അപേക്ഷയോടൊപ്പം മെഡിക്കൽ ബോർഡിന്റെ പരിശോധനാ സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഈ മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ചെങ്കിൽ മാത്രമേ കമ്യൂട്ടേഷൻ അനുവദിക്കുകയുള്ളൂ.