Services & Questions
എക്സ്ഗ്രേഷ്യ പെൻഷനും ലഭിക്കില്ല
Wednesday, September 2, 2020 4:19 PM IST
എട്ടുവർഷത്തെ എയ്ഡഡ് സ്കൂൾ സർവീസ് ഉള്ളപ്പോൾ ജോലിക്കുവേണ്ടി അമേരിക്കയിൽ പോയി. 20 വർഷത്തെ വിദേശജോലിക്കു ശേഷം കഴിഞ്ഞവർഷം നാട്ടിലെത്തി സർവീസിൽ പ്രവേശിച്ചു. എനിക്ക് ആകെ ഒന്പതു വർഷത്തെ സർവീസ് മാത്രമേയുള്ളൂ. റിട്ടയർ ആകാറായി. പത്തു വർഷം സർവീസ് ഇല്ലാത്തതുകൊണ്ട് എക്സ്ഗ്രേഷ്യ പെൻഷനേ ലഭിക്കുകയുള്ളോ?
ജോസഫ് ചാക്കോ, കട്ടപ്പന
വിദേശത്ത് ജോലി ലഭിക്കുന്നതിനുവേണ്ടി ശൂന്യ വേതനാവധി എടുത്തതിന്റെ ഫലമായി മിനിമം പെൻഷനു യോഗ്യമായ പത്തുവർഷം സർവീസ് ഇല്ലെങ്കിൽ പെൻഷൻ ലഭിക്കാൻ അർഹതയില്ല. അതിനാൽ എക്സ്ഗ്രേഷ്യ പെൻഷനുള്ള അർഹതയും നഷ്ടപ്പെടും.