Services & Questions
പ്രസവാവധിക്ക് അർഹതയുണ്ട്, പിതൃത്വാവധിക്ക് അർഹത രണ്ടു പ്രാവശ്യം
Wednesday, September 2, 2020 4:23 PM IST
മൃഗസംരക്ഷണ വകുപ്പിൽ ജോലിചെയ്യുന്ന ജീവനക്കാരിയാണ്. എന്റെ ഇതുവരെയുള്ള സർവീസിൽ രണ്ടു തവണ പ്രസവാവധി എടുത്തിട്ടുണ്ട്. ഞാനിപ്പോൾ ഗർഭിണിയാണ്. എനിക്ക് മൂന്നാമതും പ്രസവാവധി ലഭിക്കുമോ? അതുപോലെതന്നെ സർക്കാർ ജീവനക്കാരനായ ഭർത്താവിന് പിതൃത്വാവധിയും ലഭിക്കുമോ?
എലിസബത്ത്, റാന്നി
പ്രസവാവധി പരമാവധി എത്ര തവണ എടുക്കാമെന്നതു സംബന്ധിച്ച നിയന്ത്രണങ്ങൾ ഒന്നും സർക്കാർ ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ, പിതൃത്വാവധിക്ക് പരമാവധി രണ്ടു പ്രാവശ്യ മെന്ന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ പിതൃത്വാവധി പ്രകാരമുള്ള പ്രത്യേക അവധി ഇനി ലഭിക്കില്ല.