Tax
Services & Questions
ഡിസിആർജിയുടെ വിഹിതം മൂന്നായി വീതിക്കും
ഡിസിആർജിയുടെ വിഹിതം മൂന്നായി വീതിക്കും
എ​ന്‍റെ ഭ​ർ​ത്താ​വ് ആ​രോ​ഗ്യ​വ​കു​പ്പി​ൽ ജോ​ലി​ചെ​യ്തു​വ​ര​വേ ജൂ​ലൈ മാ​സം പ​ത്താം​തീ​യ​തി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞു. എ​നി​ക്ക് 19 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യു​ണ്ട്. കൂ​ടാ​തെ ഭ​ർ​ത്താ​വി​ന്‍റെ അ​മ്മ ഞ​ങ്ങ​ളോ​ടൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഭ​ർ​ത്താ​വി​ന്‍റെ അ​ച്ഛ​ൻ നേ​ര​ത്തേ​ത​ന്നെ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. ഫാ​മി​ലി പെ​ൻ​ഷ​ൻ ക​ണ​ക്കാ​ക്കു​ന്പോ​ൾ അ​തി​ന്‍റെ വി​ഹി​ത​വും ഡിസിആർജിയുടെ വി​ഹി​ത​വും ഭ​ർ​ത്താ​വി​ന്‍റെ അ​മ്മ​യു​ടെ പേ​രി​ലും അ​നു​വ​ദി​ക്കു​മോ? ലീ​ഗ​ൽ ഹെയർഷിപ്പ് അ​പേ​ക്ഷ​യി​ൽ എ​ന്‍റെ​യും മ​ക​ളു​ടെ​യും ഭ​ർ​ത്താ​വി​ന്‍റെ അ​മ്മ​യു​ടെ പേ​രും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.
സീ​ത, തൊ​ടു​പു​ഴ

ഫാ​മി​ലി പെ​ൻ​ഷ​ൻ മ​ര​ണ​മ​ട​ഞ്ഞ ജീ​വ​ന​ക്കാ​ര​ന്‍റെ ഭാ​ര്യ​യാ​യ താ​ങ്ക​ളു​ടെ പേ​രി​ലേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. എ​ന്നാ​ൽ അ​വ​കാ​ശി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഭ​ർ​ത്താ​വി​ന്‍റെ അ​മ്മ​യു​ടെ പേ​രും ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​തു​കൊ​ണ്ട് ഡി സിആർജിയു​ടെ മൊ​ത്തം തു​ക മൂ​ന്നു പേ​ർ​ക്കു തു​ല്യ​മാ​യി ഭാ​ഗി​ച്ച് അ​തിൽ ഒ​രു ഭാ​ഗം ഭ​ർ​ത്താ​വി​ന്‍റെ അ​മ്മ​യു​ടെ പേ​രി​ലും ന​ൽ​കു​ന്ന​താ​ണ്. ഫാ​മി​ലി പെ​ൻ​ഷ​നി​ൽ​നി​ന്ന് പ്ര​ത്യേ​ക വി​ഹി​തം ന​ൽ​കേ​ണ്ട​തി​ല്ല.