Services & Questions
പ്രസവാവധി ചട്ടപ്രകാരമല്ല കൂടുതൽ വാങ്ങിയ തുക തിരിച്ചടയ്ക്കണം
Monday, September 14, 2020 4:53 PM IST
2000 ജൂൺ ഒന്നിന് യുപിഎസ്എ ആയി എയ്ഡഡ് സ്കൂളിൽ സർവീസിൽ പ്രവേശിച്ചു. 2002 ജൂണ്‍ ഒന്നാം തീയതി മുതൽ ആദ്യത്തെ പ്രസവാവധി എടുത്തു. ഏപ്രിൽ, മേയ് മാസങ്ങൾ മധ്യ വേനലവധി ആയതിനാലാണ് ജൂണ്‍ ഒന്നു മുതൽ പ്രസവാവധി എടുത്തത്. എന്നാൽ, പ്രസവം നടന്ന തീയതി 14 05 2002 ആയിരുന്നു. ഇപ്പോൾ 18 വർഷത്തിനുശേഷം അക്കൗണ്ടന്റ് ജനറൽ ഈ അവധി ക്രമപ്രകാരമല്ലെന്നും പ്രസവാവധി 14 05 2002 മുതലോ അതിനു മുന്‍പോ എടുക്കേണ്ടതായിരുന്നു വെന്നും ചൂണ്ടിക്കാട്ടുന്നു. കൂടാതെ 1 6 2002 മുതൽ എടുത്ത അവധി തെറ്റാണെന്നും അതിനാൽ അന്നുമുതൽ വാങ്ങിയ ഇൻക്രിമെന്റ് ഉൾപ്പെടെ ക്രമപ്പെടുത്തി കൂടുതൽ വാങ്ങിയ തുക തിരിച്ചടയ്ക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു. ഇത് എങ്ങനെ പരിഹരിക്കാം.
ജെസി ജോസ്, തിരുവല്ല
പ്രസവാവധി അനുവദിക്കുന്നത് ഒന്നുകിൽ പ്രസവം നടന്ന തീയതി മുതലോ അല്ലെങ്കിൽ പ്രസവത്തിനു മുന്‍പോ ആയിരിക്കണം. അതിനാൽ ഏപ്രിൽ 14 5 2002 മുതൽ 31 5 2002 വരെ വാങ്ങിയ ശന്പളം അനധികൃതമാണ്. അതിനാൽ ആ തീയതിക്കുശേഷം ഉണ്ടായിട്ടുള്ള ഗ്രേഡ്, ശന്പളപരിഷ്കരണം എന്നിവയും ക്രമപ്പെടുത്തി കൂടുതലായി വാങ്ങിയ തുക തിരിച്ചടച്ച് പ്രശ്നം പരിഹരിക്കാവുന്നതാണ്.