Services & Questions
പെൻഷനു യോഗ്യകാലമായി പരിഗണിക്കുമോ ?
Tuesday, September 22, 2020 2:52 PM IST
2021 മാർച്ച് 31ാം തീയതി സർവീസിൽനിന്ന് റിട്ടയർ ചെയ്യുന്ന സർക്കാർ സ്കൂൾ അധ്യാപികയാണ്. എനിക്ക് 28 വർഷവും ഒരു മാസവും സർവീസ് ലഭിക്കും. സ്ഥിര ജോലിയിൽ പ്രവേശിക്കുന്നതിനു മുന്പ് രണ്ടു പ്രാവശ്യമായി ഒരു വർഷവും നാലു മാസവും എംപ്ലോയ്മെന്റ് സർവീസുണ്ട്. ഇത് 2001ന് മുന്പായിരുന്നു. ഈ താത്കാലിക സർവീസ് ചേർത്ത് എനിക്ക് ഹയർഗ്രേഡ് കിട്ടിയിട്ടുണ്ട്. താത്കാലിക സർവീസുകൂടി ചേർത്ത് ഫുൾ പെൻഷൻ ലഭിക്കുമോ?
റോസി, ഇരട്ടയാർ
3091994ന് മുന്പുള്ള പ്രൊവിഷണൽ സർവീസ് (ഇൻക്രിമെന്റിന് കണക്കാക്കിയത്) പെൻഷനുള്ള യോഗ്യതാ സർവീസായി കണക്കാക്കിയിരുന്നു. എന്നാൽ 2016 മുതൽ പ്രൊവിഷണൽ സർവീസ് ഒഴിവാക്കിക്കൊണ്ടാണ് പെൻഷൻ കണക്കാക്കുന്നതിനുള്ള യോഗ്യതാ സർവീസ് കണക്കിലെടുക്കുന്നത്. ഇതിനെതിരായി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും റിട്ട് ഫയൽ ചെയ്തതിന്റെ ഫലമായി 1082018 അല്ലെങ്കിൽ ആ തീയതിക്കു മുന്പ് സർവീസിൽനിന്നു റിട്ടയർ ചെയ്തവരുടെ താത്കാലിക സർവീസ് പെൻഷനുള്ള യോഗ്യതാ സർവീസായി കണക്കാക്കിക്കൊണ്ട് 29102019ൽ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.