Tax
Services & Questions
ഇൻക്രിമെന്‍റ് തടഞ്ഞാൽ സാന്പത്തിക ആനുകൂല്യം നഷ്‌‌ടമാവും
ഇൻക്രിമെന്‍റ് തടഞ്ഞാൽ സാന്പത്തിക ആനുകൂല്യം നഷ്‌‌ടമാവും
പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​ൽ ജോ​ലി​ചെ​യ്യു​ന്ന ആ​ളാ​ണ്. ഞ​ങ്ങ​ളു​ടെ ഓ​ഫീ​സി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​നു​ശേ​ഷം അ​യാ​ളു​ടെ അ​ടു​ത്ത ഇ​ൻ​ക്രി​മെ​ന്‍റ് മൂ​ന്നു മാ​സ​ത്തേ​ക്ക് വി​ത്തൗ​ട്ട് ക്യു​മി​ലേ​റ്റീ​വ് ഇ​ഫ​ക്ടി​ൽ തട ഞ്ഞ് ഉ​ത്ത​ര​വു വ​ന്നു. ഈ ​ജീ​വ​ന​ക്കാ​ര​ന്‍റെ ഇ​ൻ​ക്രി​മെ​ന്‍റ് ന​വം​ബ​ർ മാ​സ​ത്തി​ലാ​ണ്. അ​പ്പോ​ൾ ഇ​ൻ​ക്രി​മെ​ന്‍റ് തീ​യ​തി മാ​റി​പ്പോ​കി​ല്ലേ? അ​തു​പോ​ലെ അ​യാ​ളു​ടെ അ​ടു​ത്ത വ​ർ​ഷ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് ഇ​ത​നു​സ​രി​ച്ചു മാ​റി​പ്പോ​കു​മോ?
രാ​ജേ​ഷ്, തൊ​ടു​പു​ഴ

വി​ത്തൗ​ട്ട് ക്യു​മി​ലേ​റ്റീ​വ് ഇ​ഫ​ക്‌‌ടിൽ മൂ​ന്നു മാ​സ​ത്തേ​ക്ക് ഇ​ൻ​ക്രി​മെ​ന്‍റ് തട ഞ്ഞാൽ തു​ട​ർ​ന്നു​വ​രു​ന്ന ഇ​ൻ​ക്രി​മെ​ന്‍റ് മൂ​ന്നു​മാ​സം​കൂ​ടി മു​ന്പോ​ട്ടു പോ​കും. എ​ന്നാ​ൽ, തു​ട​ർ​ന്നു​വ​രു​ന്ന ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ മു​ൻ​പു വാ​ങ്ങി​യി​രു​ന്ന മാ​സ​ങ്ങ​ളി​ൽ​ത​ന്നെ തു​ട​രു​ന്ന​താ​ണ്. അ​താ​യ​തു മൂ​ന്നു​മാ​സ​ത്തെ സാ​ന്പ​ത്തി​ക ആ​നു​കൂ​ല്യം മാ​ത്ര​മേ ന​ഷ്ട​പ്പെ​ടു​ക​യു​ള്ളൂ.