Services & Questions
പ്രൊബേഷൻ ഡിക്ലയർ ചെയ്യാൻ വൈകില്ല
Monday, November 9, 2020 2:54 PM IST
14 11 2019ൽ ക്ലർക്കായി വിദ്യാഭ്യാസ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. 01062020 മുതൽ 180 ദിവസത്തെ മെറ്റേണിറ്റി ലീവിൽ പ്രവേശിച്ചു. എന്റെ ഒന്നാമത്തെ ഇൻക്രിമെന്റ് 2020 നവംബറിനു ലഭിക്കുമോ? അതുപോലെ പ്രൊബേഷൻ ഡിക്ലയർ ചെയ്യുവാൻ ആറു മാസംകൂടി മുന്നോട്ടു പോകുമോ? എംഒപി ടെസ്റ്റ് ആദ്യഅവസരത്തിൽ തന്നെ ജയിച്ചിട്ടുണ്ട്. മെറ്റേണിറ്റി ലീവ് ഡ്യൂട്ടിയായിട്ടാണോ കണക്കാക്കുന്നത്?
രജനി, ചങ്ങനാശേരി
മെറ്റേണിറ്റി ലീവ് പ്രൊബേഷന്‍ കണക്കാക്കുന്പോൾ ഡ്യൂട്ടിയായിട്ടാണ് പരിഗണിക്കുന്നത്. അതുകൊണ്ട് ഒന്നാമത്തെ ഇൻക്രിമെന്റ് 01 11 2020 വച്ചുതന്നെ ലഭി ക്കും. താങ്കൾ എംഒപി പാസായതുകൊണ്ട് പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നത് ഡ്യൂ ഡേറ്റിൽ തന്നെ ആയിരിക്കും. അതായത് 14 11 2021ൽ തന്നെ പ്രൊബേഷൻ ഡിക്ലയർ ചെയ്യാൻ സാധിക്കും. അപ്പോൾ ആ തീയതിയിൽ തന്നെ രണ്ടാമത്തെ ഇൻക്രിമെന്റ് ലഭിക്കുന്നതാണ്.