Tax
Services & Questions
പേരു തിരുത്താൻ സാധിക്കും
പേരു തിരുത്താൻ സാധിക്കും
നാ​ലാം ക്ലാ​സി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന എ​ന്‍റെ മ​ക​ളു​ടെ പേ​ര് സ്കൂ​ൾ ര​ജി​സ്റ്റ​റി​ലും ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ലും വ്യ​ത്യ​സ്ത​മാ​ണ്. സ്കൂ​ളി​ൽ ചേ​ർ​ത്ത​പ്പോ​ൾ ന​ല്കി​യ പേ​രാ​ണ് ശ​രി​ക്കു​മു​ള്ള പേ​ര്. ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ലേ​ത് വി​ളി​പ്പേ​രു മാ​ത്ര​മാ​ണ്. അ​റി​യാ​തെ പ​റ്റി​യ ഒ​രു പി​ഴ​വാ​ണ​ത്. ആ​ധാ​റി​ലു​ള്ള പേ​രും സ്കൂ​ളി​ലെ പേ​രും ഒ​ന്നു​ത​ന്നെ​യാ​ണ്. പ​ഞ്ചാ​യ​ത്ത് രേഖക ളിൽ പേ​ര് മാ​റ്റി​യെ​ടു​ക്കാ​ൻ എ​ന്തെ​ങ്കി​ലും മാ​ർ​ഗ​മു​ണ്ടോ‍?
ലളിത, കൊച്ചി

സ്കൂ​ൾ അ​ഡ്മി​ഷ​ൻ ര​ജി​സ്റ്റ​റി​ലെ​പ്പോ​ലെ കു​ട്ടി​യു​ടെ പേ​ര് പ​ഞ്ചാ​യ​ത്ത് ര​ജി​സ്റ്റ​റി​ലും മാ​റ്റി​യെ​ടു​ക്കാ​ം. അ​തി​നു​വേ​ണ്ടി മ​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്കൂ​ളി​ൽനി​ന്നും വാ​ങ്ങു​ക. ഇ​തി​ൽ കു​ട്ടി പ​ഠി​ക്കു​ന്ന സ്കൂ​ൾ, ക്ലാ​സ് എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണ​ം. ഇ​തോ​ടൊ​പ്പം ആ​ധാ​റി​ന്‍റെ കോ​പ്പി, നി​ല​വി​ലു​ള്ള ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം കു​ട്ടി​യു​ടെ പേ​ര് തി​രു​ത്തു​ന്ന​തി​നു​ള്ള അ​പേ​ക്ഷ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ന​ല്കു​ക. കു​ട്ടി​യു​ടെ പേ​ര് പ​ഞ്ചാ​യ​ത്ത് രേഖകളിൽ തി​രു​ത്തി പു​തി​യ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​താ​ണ്.