Services & Questions
വിരമിക്കുന്ന എല്ലാ ജീവനക്കാരും ഡിക്ലറേഷൻ നൽകേണ്ടതാണ്
Monday, November 30, 2020 4:45 PM IST
31 05 2020ൽ കൃഷിവകുപ്പിൽനിന്ന് വിരമിച്ചു. എന്റെ പെൻഷൻ സംബന്ധമായ കാര്യങ്ങൾ അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ പാസാകുന്നതേയുള്ളൂ. അതോടൊപ്പം ടെർമിനൽ സറണ്ടറിനുള്ള അപേക്ഷയും അയച്ചിരുന്നു. 281 ദിവസത്തെ ഏൺഡ് ലീവ് എനിക്കുണ്ട്. എന്നാൽ ടെർമിനൽ സറണ്ടർ ലീവ് അനുവദിക്കണമെങ്കിൽ പുതിയ ഒരു ഡിക്ലറേഷൻ നല്കണമെന്നാണ് അക്കൗണ്ടന്റ് ജനറൽ ഓഫീസിൽനിന്ന് അറിയിച്ചത്. ഇതു സംബന്ധിച്ച പുതിയ ഉത്തരവ് എന്താണ് ?
ഡേവിഡ് , തൊടുപുഴ
ജീവനക്കാരുടെ പ്രമോഷൻ, ഹയർ ഗ്രേഡ്, പെൻഷൻ, ടെർമിനൽ സറണ്ടർ എന്നിവ അനുവദിക്കുന്നതിന് ഒരു ഡിക്ലറേഷൻ എല്ലാ ജീവനക്കാരും നല്കേണ്ടതുണ്ട്. പ്രമോഷൻ, ഗ്രേഡ്, ടെർമിനൽ സറണ്ടർ എന്നിവ നല്കുന്പോൾ ഏതെങ്കിലും തരത്തിലുള്ള അധിക തുക കൈപ്പറ്റിയാൽ റിക്കവറി നടത്തുന്നതിന് സമ്മതമാണ് എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
13 12 2019ലെ സ.ഉ(പി) 169/2019/ധന. എന്ന സർക്കാർ ഉത്തരവിൽ ഇതു വ്യക്തമാക്കിയിട്ടുണ്ട്. അണ്ടർടേക്കിംഗ് ജീവനക്കാരൻ ഒപ്പിട്ടു നല്കുകയും അത് ഡ്രോയിംഗ് ഓഫീസർ/കൺട്രോളിംഗ് ഓഫീസർ കൗണ്ടർസൈൻ ചെയ്യുകയും വേണം.