Services & Questions
കമ്യൂട്ടേഷനുള്ള അപേക്ഷ വൈകരുത്
Monday, January 4, 2021 12:32 PM IST
ഓഫീസ് അറ്റൻഡന്റായി ജോലിചെയ്യുന്നു. 2021 ഫെബ്രുവരി മാസം റിട്ടയർ ചെയ്യും. 17 വർഷത്തെ സർവീസ് മാത്രമേ ഉള്ളൂ. പെൻഷനുള്ള അപേക്ഷ അക്കൗണ്ടന്റ് ജനറൽ ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. പെൻഷൻ പാസായിക്കഴിഞ്ഞാലും പെൻഷൻ കമ്യൂട്ട് ചെയ്യാൻ സാധിക്കുമോ?
ബിജുമോൻ, തൊടുപുഴ
സാധാരണ പെൻഷനുള്ള അപേക്ഷയോടൊപ്പംതന്നെ കമ്യൂട്ട് ചെയ്യുന്ന വിവരം അറിയിക്കാറുണ്ട്. അടിസ്ഥാന പെൻഷന്റെ 40 ശതമാനം അല്ലെങ്കിൽ അതിൽ താഴെയുള്ള ശതമാനം കമ്യൂട്ട് ചെയ്യാവുന്നതാണ്. പെൻഷൻ പാസായി വരുന്നതിനുമുന്പായി ഓഫീസ് മേധാവി മുഖേന കമ്യൂട്ട് ചെയ്യാനുദ്ദേശിക്കുന്ന ഭാഗം എത്രയാണെന്നു കാണിക്കുന്ന അപേക്ഷ പെൻഷൻ അനുവദിക്കുന്ന ഓഫീസർക്ക് അയയ്ക്കേണ്ടതാണ്. പെൻഷൻ പറ്റി ഒരു വർഷത്തിനകം കമ്യൂട്ടേഷനുള്ള അപേക്ഷ സമർപ്പിച്ചില്ലെങ്കിൽ മെഡിക്കൽ ബോർഡിന്റെ പരിശോധന ആവശ്യമായി വരും.