Services & Questions
സസ്പെൻഷനിൽ തുടരവേ റിട്ടയർ ചെയ്താൽ ഡിസിആർജി, കമ്യൂട്ടേഷൻ തടയും
Monday, January 4, 2021 12:36 PM IST
2019 ഏപ്രിൽ മാസം മുതൽ സസ്പെൻഷനിലായ ജീവനക്കാരനാണ്. പിഡബ്ലുഡി വകുപ്പിൽ ഓവർസിയറായി ജോലി ചെയ്യുകയാണ്. 2021 ഫെബ്രുവരിയിൽ റിട്ടയർ ചെയ്യും. നിലവിൽ 27 വർഷം സർവീസുണ്ട്. ഇപ്പോൾ ഉപജീവനപ്പടി ലഭിക്കുന്നുണ്ട്. എനിക്ക് പെൻഷൻ കമ്യൂട്ടേഷൻ, ഗ്രാറ്റുവിറ്റി എന്നിവ ലഭിക്കുമോ? സസ്പെൻഷനിലായതുകൊണ്ട് പെൻഷൻ അനുവദിക്കാൻ തടസമുണ്ടോ?
സാംസണ് തോമസ്, തിരുവല്ല
സസ്പെൻഷനിൽ തുടരവേ റിട്ടയർ ചെയ്താലും പെൻഷൻ ലഭിക്കും. നിലവിലുള്ള സർവീസിന്റെ അടിസ്ഥാനത്തിൽ പെൻഷനുള്ള അർഹതയുണ്ട്. ഡിസിആർജി, കമ്യൂട്ടേഷൻ എന്നിവ അനുവദിക്കില്ല. സസ്പെൻഷൻ സംബന്ധിച്ച കാര്യങ്ങൾ പൂർത്തിയായെങ്കിൽ മാത്രമേ ഡിസിആർജി, കമ്യൂട്ടേഷൻ എന്നിവ ലഭിക്കാനുള്ള അർഹതയുള്ളൂ. അതുവരെയും ഡിസിആർജി തടഞ്ഞുവയ്ക്കും.
പെൻഷൻ പറ്റി ഒരു വർഷത്തിനുള്ളിൽ കമ്യൂട്ടേഷന് അപേക്ഷിച്ചില്ലെങ്കിൽ കമ്യൂട്ടേഷൻ ലഭിക്കാൻ തടസമുണ്ട്. എന്തായാലും പെൻഷൻ തടഞ്ഞുവയ്ക്കില്ല.