Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
പ്രൊവിഡന്റ് ഫണ്ടിൽ കൂടുതൽ നിക്ഷേപിച്ചാൽ പലിശയ്ക്ക് നികുതി
ഉയർന്ന വരുമാനക്കാരായ നികുതിദായകർ എളുപ്പത്തിൽ നികുതിയിൽനിന്ന് ഒഴിവുനേടിയിരുന്ന ഒരു നിക്ഷേപാവസരം ആയിരുന്നു പ്രൊവിഡന്റ് ഫണ്ടിൽ ഉള്ള നിക്ഷേപങ്ങൾ. ഉയർന്ന പലിശയും സുരക്ഷിതത്വവും ലഭിച്ചിരുന്ന ഈ നിക്ഷേപാവസരം 2021 ലെ ബജറ്റിൽ പരിമിതപ്പെടുത്തി. 2021ലെ ബജറ്റ് അനുസരിച്ച് ഒരു വർഷത്തിൽ 2.5 ലക്ഷം രൂപയിൽ കൂടുതൽ പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിച്ചാൽ അധികം നിക്ഷേപിക്കുന്ന തുകയ്ക്കു ലഭിക്കുന്ന പലിശ നികുതിക്കു വിധേയമായി വരും. സ്റ്റാറ്റ്യൂട്ടറി പ്രൊവിഡന്റ് ഫണ്ടിലും റെക്കഗ്നൈസ്ഡ് പ്രൊവിഡന്റ് ഫണ്ടിലും നിക്ഷേപിക്കുന്നവർക്കാണ് ഈ നികുതി നിർദേശം. പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് 1.5 ലക്ഷം രൂപയുടെ പരിധി വച്ചിരിക്കുന്നതിനാൽ ഇതു ബാധകമല്ല.
പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളെ ഇഇഇ കാറ്റഗറിയിൽപ്പെടുത്തിയിരുന്നു. അതായത് ഇൻവെസ്റ്റ്മെന്റ് ലെവലിലും ലഭിക്കുന്ന പലിശയ്ക്കും നിക്ഷേപം തിരിച്ചുകിട്ടുന്പോഴും നികുതി ഒഴിവ് ലഭിച്ചിരുന്നു. ആദായനികുതി നിയമം വകുപ്പ് 10(11) & 10(12) അനുസരിച്ചായിരുന്നു സ്റ്റാറ്റ്യൂട്ടറി പ്രൊവിഡന്റ് ഫണ്ടിൽനിന്നും റെക്കഗ്നൈസ്ഡ് പ്രൊവിഡന്റ് ഫണ്ടിൽനിന്നും ലഭിച്ചരുന്ന പലിശയ്ക്ക് പൂർണ ഒഴിവ് ലഭിച്ചിരുന്നത്. എന്നാൽ 2021 ലെ ബജറ്റ് അനുസരിച്ച് മുകളിൽ പറഞ്ഞ വകുപ്പുകളിൽ അല്പം മാറ്റം വരുത്തി 2.5 ലക്ഷം രൂപ വരെയുള്ള വാർഷിക നിക്ഷേപങ്ങൾക്ക് പൂർണ ഒഴിവ് എന്നാക്കിത്തീർത്തു. ഇത് 1-4-2021 മുതലാണ് പ്രാബല്യത്തിൽ വരുന്നത്.
അതനുസരിച്ച് 1-4-2021 നുശേഷം സ്റ്റാറ്റ്യൂട്ടറി പ്രൊവിഡന്റ് ഫണ്ടിലോ റെക്കഗ്നൈസ്ഡ് പ്രൊവിഡന്റ് ഫണ്ടിലോ ഒരു വർഷത്തിൽ 2.5 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കുകയാണെങ്കിൽ കൂടുതൽ നിക്ഷേപിക്കുന്ന തുകയുടെ പലിശക്ക് നികുതി നല്കേണ്ടി വരും. സ്രോതസിൽനിന്ന് നികുതിയും പിടിച്ചേക്കാം. എന്നാൽ തൊഴിലാളികൾ സ്വന്തമായി നിക്ഷേപിക്കുന്ന തുകയുടെ പലിശയ്ക്ക് മാത്രമാണ് നികുതി ബാധ്യത വരുന്നത്. 31-03-2021 ന് മുന്പ് നിക്ഷേപിക്കപ്പെട്ടിരുന്ന തുകയ്ക്കും തൊഴിലുടമയുടെ വിഹിതത്തിനും നാളിതുവരെ ലഭിച്ച പലിശയ്ക്കും ഒന്നും ഇപ്പോഴത്തെ ഈ മാറ്റം ബാധകമല്ല. ചില പ്രൊവിഡന്റ് ഫണ്ട് നിക്ഷേപകർ ഇതിൽനിന്നു ലഭിക്കുന്ന നികുതിയിളവുളള ഉയർന്ന പലിശയും മറ്റു നിക്ഷേപങ്ങളെക്കാൾ ഉള്ള സുരക്ഷിതത്വവും കണക്കിലെടുത്ത് പ്രൊവിഡന്റ് ഫണ്ടിനെ ഒരു നിക്ഷേപ സുവർണാവസരം ആയി കണ്ടതിനാൽ ഗവണ്മെന്റിന് പലിശയിനത്തിൽ അധിക ബാധ്യത വരുന്നതിനാലാണ് 2021 ബജറ്റിൽ ഇതിനെ നികുതി വിധേയമാക്കിയത്.
2.5 ലക്ഷം രൂപയിൽ കൂടുതൽ പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിക്കുന്പോൾ ലഭിക്കുന്ന പലിശ ആദായനികുതിനിയമത്തിൽ മറ്റു വരുമാനങ്ങളുടെ കൂട്ടത്തിൽ ആണ് ഉൾപ്പെടുത്തേണ്ടത്. ഇതിനു ശന്പളവുമായി ഒരു ബന്ധവുമില്ല. ലഭിക്കുന്ന പലിശ സാധാരണ വരുമാനം പോലെ തന്നെയാണു നികുതി സ്ലാബിൽ ഉൾപ്പെടുത്തേണ്ടത്. പ്രത്യേകിച്ച് നികുതി നിരക്കൊന്നും പറഞ്ഞിട്ടില്ല. ഇത് ഒരു ഉദാഹരണ സഹിതം വ്യക്തമാക്കാം. 1-4-2021 ൽ ഒരു നികുതിദായകൻ 4.5 ലക്ഷം രൂപ പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിച്ചു എന്ന് കരുതുക. പലിശ നിരക്ക് 8.5ശതമാനം ആയി നിജപ്പെടുത്തുന്നു. അങ്ങനെ വരുന്പോൾ അദ്ദേഹം നടത്തിയ 4.5 ലക്ഷം രൂപയുടെ നിക്ഷേപത്തിൽനിന്ന് രണ്ടു ലക്ഷം രൂപയുടെ നിക്ഷേപത്തിനു ലഭിച്ച പലിശയ്ക്ക് നികുതി അടയ്ക്കേണ്ടതായി വരും. അതായത് ലഭിക്കുന്ന പലിശയിൽനിന്നു 17,000 രൂപയുടെ പലിശ മറ്റു വരുമാനത്തിന്റെ കൂട്ടത്തിൽ കൂട്ടി നികുതിദായകൻ നികുതി അടയ്ക്കേണ്ടതായി വരും. ഇതിന് 1700 രൂപ സ്രോതസിൽ നിന്നുള്ള നികുതി ആയി പിടിക്കുകയും ചെയ്തേക്കാം.
യൂണിറ്റ് ലിങ്ക്ഡ് ഇൻഷ്വറൻസ്
ഉയർന്ന വരുമാനം ഉള്ള നികുതിദായകരുടെ ഒരു നിക്ഷേപാവസരം ആയിരുന്നു യൂണിറ്റ് ലിങ്ക്ഡ് ഇൻഷ്വറൻസ്(യുഎൽ ഐപി). ഇവയും ഇഇഇ കാറ്റഗറിയിൽപ്പെട്ടിരുന്നു. അതായത് നിക്ഷേപസമയത്ത് ലഭിക്കുന്ന നികുതി ഒഴിവ്, ലഭിക്കുന്ന ബോണസിനുള്ള നികുതി ഒഴിവ്, മെച്യൂരിറ്റിയിൽ എത്തുന്പോൾ ലഭിക്കുന്ന തുകയ്ക്കുള്ള നികുതി ഒഴിവ് എന്നിവ ലഭിക്കുന്നതിനാൽ ആകർഷകമായ നിക്ഷേപാവസരം ആയിരുന്നു ഇവയും. എന്നാൽ 2021 ലെ ബജറ്റ് പ്രകാരം 2.5 ലക്ഷം രൂപയിൽ കൂടുതൽ വാർഷികനിക്ഷേപങ്ങൾ ഈ സ്കീമിൽ നടത്തിയാൽ അധികനിക്ഷേപങ്ങളുടെ നേട്ടത്തിന് മച്യൂരിറ്റിയുടെ സമയത്ത് മൂലധനനേട്ടത്തിന് നികുതി അടയ്ക്കേണ്ടി വരും. ഇതു 2021 ഫെബ്രുവരി മാസം 1-ാം തീയതിക്ക് ശേഷം നടത്തുന്ന യുഎൽ ഐപി നിക്ഷേപങ്ങൾക്കാണ് ബാധകമാകുന്നത്. ഇതു ലഭിക്കുന്ന വർഷത്തിൽ ആണ് നികുതി ബാധ്യത വരുന്നത്. ലഭിക്കുന്ന ബോണസിനും നികുതി ബാധ്യത ഉണ്ട്.
12 മാസത്തിൽ കൂടുതൽ സമയം കൈവശംവച്ചുകൊണ്ടിരുന്ന ശേഷമാണ് വില്ക്കുന്നതെങ്കിൽ ദീർഘകാല മൂലധനനേട്ടമായി പരിഗണിച്ച്, ഒരു ലക്ഷം രൂപയുടെ കിഴിവ് കഴിഞ്ഞിട്ട് ബാക്കിവരുന്ന തുകയുടെ 10 ശതമാനം നിരക്കിലാണ് നികുതി വരുന്നത്. സാധാരണരീതിയിലുള്ള ഓഹരിനിക്ഷേപങ്ങളുടെ രീതിയിൽ തന്നെയാണ് നികുതി അടയ്ക്കേണ്ടി വരുന്നത്.
ചെറുകിട വ്യവസായികൾക്കു പണം കൊടുക്കാനുണ്ടോ?
ചെറുകിട വ്യവസായികൾക്കു കൊടുക്കാനുള്ള പണം നിർദിഷ്ട തീയതിക്കുള്ളിൽത്തന്നെ കൊ
കരാർ അടിസ്ഥാനത്തിൽ ജോലി: സ്രോതസിൽ നികുതി 10%
അനവധി കന്പനികളും സ്ഥാപനങ്ങളും ജോലിക്കാരെ കരാർ അടിസ്ഥാനത്തിൽ ജോലിക്ക് നിയമ
അപ്ഡേറ്റഡ് റിട്ടേണുകളുടെ ഫയലിംഗിന് അവസരം
2022 ലെ ഫിനാൻസ് ആക്ടിൽ ആദായനികുതി നിയമത്തിൽ അപ്ഡേറ്റഡ് റിട്ടേണുകൾ ഫയൽ ചെയ്യ
ആദായനികുതി റിട്ടേണ് മുടക്കുന്നവർക്ക് സ്രോതസിൽ ഇരട്ടി നികുതി
നിങ്ങൾ കഴിഞ്ഞ രണ്ട് സാന്പത്തികവർഷങ്ങളിൽ ഫയൽ ചെയ്യേണ്ടതിന് നിർദേശിക്കപ്പെട്
ആദായനികുതി റിട്ടേണ് ഫയലിംഗ്? തെറ്റു പറ്റിയോ! സാരമില്ല; റിവൈസ് ചെയ്യാം
നികുതിലോകം /ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
ഫയൽ ചെയ്ത ആദായന
ആദ്യ ഗഡു 15നു മുന്പ്
നികുതിലോകം / ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
പേ ആസ് യു ഏണ് തത്വ
ഹ്രസ്വകാല മൂലധനനേട്ടവും ആദായനികുതിയും
മൂലധന ആസ്തികൾ (ക്യാപ്പിറ്റൽ അസറ്റ്) വിറ്റു കിട്ടുന്പോൾ ലഭിക്കുന്ന ലാഭത്തിനാണ്
ടിഡിഎസ്: ത്രൈമാസ റിട്ടേൺ 31നു മുന്പ്
സ്രോതസിൽനിന്നുതന്നെ ആദായനികുതി പിടിച്ചതിനു ശേഷം വരുമാനത്തിന്റെ ബാക്കി തുക ന
രണ്ടു കോടി രൂപ ടേണോവറുള്ള വ്യാപാരിയാണോ?
രണ്ടു കോടി രൂപ വരെ ടേണോവറുള്ള വ്യാപാരികൾക്ക് എട്ടു ശതമാനം/ ആറു ശതമാനം വരുമാ
രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന; വരുമാനത്തിൽ നിന്നു കിഴിവ്
രാഷട്രീയപാർട്ടികൾക്കു സംഭാവന നൽകിയാൽ ആദായനികുതി നിയമപ്രകാരം വരുമാനത്തി
പ്രതിമാസ വാടക 50000 രൂപയിൽ കൂടിയാൽ വ്യക്തികൾ സ്രോതസിൽനിന്ന് നികുതി നൽകണം
പ്രതിമാസം 50000 രൂപക്ക് മുകളിൽ വാടക നൽകുന്ന വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബ
ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിന് വരുമാനത്തിൽ നിന്നു കിഴിവ്
ആദായനികുതി നിയമത്തിലെ 80 ഡി വകുപ്പനുസരിച്ചു ടാക്സ് അടയ്ക്കുന്പോൾ (പഴയ സ്കീം
ബജറ്റ് 2023: നിക്ഷേപങ്ങൾക്ക് കിഴിവുകൾ ലാഭകരമെങ്കിൽ പഴയ സ്കീ
2023 ലെ ബജറ്റിൽ ആദായനികുതി നിയമത്തിലെ 115 ബിഎസി (1എ) എന്ന വകുപ
വസ്തു വാങ്ങുന്പോൾ സ്രോതസിൽ നികുതി
ഗ്രാമപ്രദേശത്തുള്ള കൃഷിഭൂമി ഒഴികെ 50 ലക്ഷത്തിനു മുകളിലുള്ള ഏതെങ്കിലും വസ്തു ഇ
2022-23 വർഷത്തിലെ മുൻകൂർ ആദായനികുതി; മൂന്നാമത്തെ ഗഡു 2022 ഡിസംബർ 15 ന് മുന്പ്
ആദായനികുതി നിയമത്തിലെ 208-ാം വകപ്പനുസരിച്ച് 10,000 രൂപയിൽ കൂടു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.