2 കോടി രൂപയുടെ ടേണോവറുള്ള വ്യാപാരികൾക്ക് 8% / 6% വരുമാനം വെളിപ്പെ
Monday, March 15, 2021 5:24 PM IST
ആദായനികുതി നിയമം 44 എ.ഡി. വകുപ്പനുസരിച്ച് ചുരുക്കം ചില ബിസിനസ്സും ചില നികുതിദായകരും ഒഴികെയുള്ള എല്ലാ വ്യാപാരികൾക്കും അവരുടെ മൊത്തം വാർഷിക വിറ്റുവരവ് 201920 സാന്പത്തികവർഷത്തിൽ 2 കോടി രൂപയിൽ താഴെ ആണെങ്കിൽ വിറ്റുവരവിന്റെ 8% / 6% തുക വരുമാനം ആയി കണക്കാക്കി അതിന്റെ നികുതി അനുമാന നികുതി എന്ന പേരിൽ ആദായനികുതി ആയി അടക്കുക ആണെങ്കിൽ കണക്കുബുക്കുകൾ സൂക്ഷിക്കുന്ന ചുമതലയിൽ നിന്നും അവർക്ക് ഒഴിവ് നേടാം. 201516 സാന്പത്തികവർഷം വരെ ഇതിനുള്ള പരമാവധി വിറ്റുവരവ് തുക ഒരു കോടി രൂപയായിരുന്നു.
ആദായനികുതി നിയമം 44 എ.ബി. അനുസരിച്ച് ഒരു കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവ് ഉള്ള വ്യാപാരികൾ നിയമാനുസൃതം ഓഡിറ്റിന് വിധേയമാക്കേണ്ടതാണ്. എന്നാൽ 44 എ.ഡി. അനുസരിച്ച് അനുമാന നികുതി അടക്കുന്ന നികുതിദായകർക്ക് 2 കോടി രൂപ വരെ ഉള്ള വിറ്റുവരവിനെ ഓഡിറ്റിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
എന്താണ് അനുമാന നികുതി
ആദായനികുതി നിയമം അനുസരിച്ച് ബിസിനസിൽ ഏർപ്പെടുന്നവർ കണക്കുബുക്കുകൾ സൂക്ഷിക്കുകയും ഒരു കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവ് ഉണ്ടെങ്കിൽ കണക്കുകൾ യഥാസമയം ഓഡിറ്റിന് വിധേയമാക്കുകയും ചെയ്യണം.
എന്നാൽ, ചെറുകിട ബിസിനസ്സുകാരെ സംബന്ധിച്ച് ഇതൊക്കെ ഭാരിച്ച പണികൾ ആയി തോന്നിയേക്കാം. അങ്ങനെയുള്ള ചെറുകിട ബിസ്സിനസ്സുകാർക്ക് വിറ്റുവരവിന്റെ ഒരു നിശ്ചിത ശതമാനം വരുമാനം ആയി കണക്കാക്കി ആദായനികുതി അടക്കുക ആണെങ്കിൽ ബുക്കുകൾ സൂക്ഷിക്കുന്നതിൽ നിന്നും കണക്കുകൾ ഓഡിറ്റ് ചെയ്യിക്കുന്നതിൽ നിന്നും ഒഴിവു നൽകുന്ന വകുപ്പാണ് 44 എ.ഡി. 201516 സാന്പത്തിക വർഷം വരെ ഈ നിശ്ചിത തുക ഒരു കോടി ആയിരുന്നത് 201617 മുതൽ 2 കോടി രൂപ ആയി ഉയർത്തിയിട്ടുണ്ട്. വരുമാനത്തിന്റെ നിരക്ക് ചുരുങ്ങിയത് വിറ്റുവരവ് ക്യാഷായിട്ടാണെങ്കിൽ 8% വും ബാങ്കിലൂടെ ആണെങ്കിൽ 6% വും ആണ്.
ആർക്കൊക്കെ അനുവദനീയമല്ല
ഏജൻസി ബിസ്സിനസുകാർക്കും വരുമാനം ബ്രോക്കറേജ് അഥവാ കമ്മീഷൻ ആയിട്ടുള്ളവർക്കും ഈ രീതിയിൽ അനുമാനനികുതി അടക്കുവാൻ സാധിക്കില്ല. ഈ സ്കീമിൽപ്പെടുത്തി അനുമാനനികുതി അടക്കണമെങ്കിൽ നികുതിദായകൻ വ്യക്തിയോ (ഇൻഡിവിഡ്വൽ) ഹിന്ദു അവിഭക്ത കുടുംബമോ പാർട്ണർഷിപ്പ് ഫേമുകളോ ആയിരിക്കണം.
ലിമിറ്റഡ് ലയബലിറ്റി പാർട്ണർഷിപ്പുകൾ അനുവദനീയമല്ല. കൂടാതെ ഈ 3 തരം നികുതിദായകരം റെസിഡന്റ് ആയിരിക്കുകയും ചെയ്യണം.
50 ലക്ഷം രൂപവരെ ആകെ വരവുള്ള പ്രൊഫഷണൽ സ്ഥാപനങ്ങൾ ആകെ വരവിന്റെ 50% വരുമാനം ആയി കണക്കാക്കി നികുതി അടക്കുക ആണെങ്കിൽ കണക്കുബുക്കുകൾ സൂക്ഷിക്കുന്നതിൽ നിന്നും ഓഡിറ്റിംഗിന് വിധേയമാകുന്നിൽ നിന്നും ഒഴിവ് നേടാവുന്നതാണ്. ആദായനികുതി നിയമം 44 എഡിഎ. വകുപ്പ് അനുസരിച്ചാണിത്. (ഓഡിറ്റിംഗിന്റെ പരിധിയും 50 ലക്ഷമായി ഉയർത്തി) ഇതും വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും പാർട്ണർഷിപ് സ്ഥാപനങ്ങൾക്കും മാത്രമാണ് ബാധകം. എല്ലാവരും റസിഡന്റ്് ആയിരിക്കണം.
നിലവിലുള്ള നിയമം 44 എഡി അനുസരിച്ച് അനുമാനനികുതി അടക്കുന്നവർ വിറ്റുവരവിന്റെ 8% / 6% വരുമാനം ആയി കാണിക്കണം. ബിസ്സിനസ്സിനുണ്ടാകുന്ന ഒരു വിധ ചിലവുകളും ഇതിൽ നിന്നും കിഴിവ് ആയി അനുവദിക്കില്ല. സ്ഥാവരവസ്തുക്കളുടെ തേയ്മാന ചിലവും കിഴിവായി അംഗീകരിക്കില്ല. തേയ്മാന ചിലവ് ഉൾപ്പെടെയുള്ള എല്ലാ ചിലവുകളും അംഗീകരിച്ചതായി കണക്കാക്കി ബാക്കി വരുന്ന വരുമാനം ആണ് വിറ്റുവരവിന്റെ 8% / 6% ആയി അംഗീകരിക്കേണ്ടത്. വരുമാനം 8% / 6% ൽ കൂടുതൽ ഉണ്ടെങ്കിൽ കൂടിയ തുക വെളിപ്പെടുത്തുന്നതിൽ തടസ്സമില്ല. ചുരുങ്ങിയ തുക ആണ് 8% / 6% ആയി നിജപ്പെടുത്തിയിരിക്കുന്നത്.
മുൻകൂർ ആദായനികുതി
2015 16 വരെ അനുമാന നികുതി അടക്കുവാൻ തീരുമാനിക്കുന്നവർക്ക് മുൻകൂർ ആദായനികുതി അടക്കേണ്ടതില്ലായിരുന്നു. എന്നാൽ 201617 സാന്പത്തികവർഷം മുതൽ മുഴുവൻ നികുതിയും മാർച്ച് 15 ന് മുന്‍പായി മുൻകൂറായി അടക്കണം.
ആദായനികുതി നിയമം 44 എഡി വകുപ്പനുസരിച്ച് വാർഷിക വിറ്റുവരവിന്റെ 8% / 6% എങ്കിലും വരുമാനം ആയി അനുമാനിക്കുകയും അതിന്റെ നികുതി നിശ്ചയിച്ച് റിട്ടേണ്‍ കൊടുക്കുകയും ചെയ്താൽ 5 വർഷത്തേക്ക് ഈ രീതി തന്നെ അനുവർത്തിക്കണം. ഇടക്കുവെച്ച് മുടക്കം വരുത്തിയാൽ അടുത്ത 5 വർഷത്തേക്ക് അനുമാന വരുമാനം നിശ്ചയിക്കുവാനും നികുതി അടക്കുവാനും 44 എ.ഡി. വകുപ്പ് അനുസരിച്ച് സാധിക്കുകയില്ല. ഉദാഹരണസഹിതം വ്യക്തമാക്കാം. 201819 സാന്പത്തികവർഷത്തിൽ 1 കോടി രൂപ വാർഷിക വിറ്റുവരവ് ഉള്ള നികുതിദായകൻ ബിസിനസിൽ നിന്നും വരുമാനം 8 ലക്ഷം രൂപയായി നിശ്ചയിച്ച് അനുമാന നികുതി അടച്ച് റിട്ടേണ്‍ ഫയൽ ചെയ്യുന്നു. 201920 വർഷത്തിലും 2021 ലും അദ്ദേഹം ഈ രീതി തന്നെ അനുവർത്തിച്ചു. പക്ഷെ 202122 സാന്പത്തിക വർഷത്തിൽ അദ്ദേഹത്തിന്റെ ബിസി്സിൽ നിന്നും 4 ലക്ഷം രൂപ മാത്രമേ ഒരു കോടി രൂപ വിറ്റുവരവ് ഉണ്ടായിട്ടും വരുമാനം ലഭിച്ചുള്ളൂ. അതനുസരിച്ച് പ്രസ്തുത തുക വരുമാനമായി കാണിച്ച് അദ്ദേഹം റിട്ടേണ്‍ ഫയൽ ചെയ്തു. അദ്ദേഹം 5 വർഷം തുടർച്ചയായി പ്രസ്തുത സ്കീം സ്വീകരിക്കാത്തതിനാൽ അടുത്ത 5 വർഷത്തേക്ക് അദ്ദേഹത്തിന് 44 എഡി. വകുപ്പ് പ്രകാരം അനുമാന നികുതി അടച്ച് റിട്ടേണ്‍ ഫയൽ ചെയ്യുവാൻ സാധിക്കുകയില്ല.
നിലവിലെ നിയമം അനുസരിച്ച് 201920 സാന്പത്തികവർഷത്തിലെ ആദായനികുതി റിട്ടേണുകൾ 5 ലക്ഷം രൂപക്ക് മുകളിലാണ് വരുമാനം എങ്കിൽ 10000 രൂപയുടെ പിഴ അടച്ച് മാർച്ച് 31 വരെ ഫയൽ ചെയ്യുവാൻ സാധിക്കും. 5 ലക്ഷം രൂപയിൽ താഴെയാണ് വരുമാനം എങ്കിൽ പിഴ തുക 1000 രൂപ മാത്രമാണ്.