Services & Questions
കമ്യൂട്ടേഷൻ കുടിശിക പെൻഷൻ വാങ്ങുന്ന ട്രഷറിയിൽനിന്ന് ലഭിക്കും
Monday, April 5, 2021 2:52 PM IST
2020 മാർച്ച് 31ന് സർവീസിൽനിന്നു റിട്ടയർ ചെയ്ത ഹൈസ്കൂൾ അധ്യാപകനാണ്. എന്റെ പെൻഷൻ പരിഷ്കരണം ട്രഷറിയിലാണോ ചെയ്യുന്നത്. അതുപോലെ ശന്പളം പരിഷ്കരിച്ചതിന്റെ ഫലമായുള്ള ശന്പള കുടിശിക, പെൻഷൻ കുടിശിക എന്നിവ എവിടെനിന്നാണു ലഭിക്കുന്നത്. ഇതിനു പ്രത്യേക കാലാവധിയുണ്ടോ?
കുരുവിള, തൊടുപുഴ
ശന്പളം പരിഷ്കരിച്ച് അതിന്റെ കുടിശിക നൽകേണ്ടത് അവസാനം ജോലിചെയ്ത സ്ഥാപനത്തിൽനിന്നാണ്. അതുപോലെ പെൻഷൻ പരിഷ്കരിക്കുന്നതിനുള്ള നടപടികളും മുൻപു പെൻഷനു വേണ്ടി ചെയ്തതുപോലെതന്നെയാണ്. പെൻഷൻ കുടിശിക, ഡിസിആർജി എന്നിവയുടെ കുടിശിക 2021 ഏപ്രിൽ, മേയ്, ഓഗസ്റ്റ്, നവംബർ എന്നീ മാസങ്ങളിൽ ആകെയുള്ള കുടിശികയുടെ 25 ശതമാനംവച്ചു ലഭിക്കും.
എന്നാൽ, പെൻഷൻ പരിഷ്കരണത്തിന്റെ ഫലമായുണ്ടായ കമ്യൂട്ടേഷന്റെ കുടിശിക ഒറ്റത്തവണയായി 2021 ഒക്ടോബർ മാസമോ അതിനുശേഷമോ ലഭിക്കുന്നതാണ്. ഇതു പെൻഷൻ വാങ്ങുന്ന ട്രഷറിയിൽനിന്നു ലഭിക്കും.