Services & Questions
ഹാഫ് പേ ലീവിന് അർഹതയില്ല
Monday, April 5, 2021 2:55 PM IST
ആർടിഒ ഓഫീസിൽ പാർട്ട് ടൈം സ്വീപ്പറായി ഏഴു വർഷമായി ജോലിചെയ്യുന്നു. കാഷ്വൽ ലീവ് അല്ലാതെ ഹാഫ് പേ ലീവ്, കമ്യൂട്ട് ലീവ് എന്നിവ എടുക്കാൻ എനിക്കു സാധിക്കുമോ? 20 ദിവസത്തെ ലീവ് എനിക്ക് അത്യാവശ്യമാണ്. ഇവയൊന്നും സാധിക്കാതെവന്നാൽ ശന്പളരഹിത അവധി എടുക്കാൻ സാധിക്കുമോ?
റാണി, ചങ്ങനാശേരി
പാർട്ട് ടൈം ജീവനക്കാർക്ക് വർഷം 20 കാഷ്വൽ ലീവ് ലഭിക്കും. ഹാഫ് പേ ലീവ് നിലവിലില്ല. ഹാഫ് പേ ലീവ് ഇല്ലാത്തതുകൊണ്ട് കമ്യൂട്ടഡ് ലീവിനുള്ള അർഹതയില്ല. പിന്നീടുള്ളത് ഏണ്‍ഡ് ലീവാണ്. ഇത് ഒരു വർഷം 15 എണ്ണം വച്ചാണ് ലഭിക്കുന്നത്. മറ്റു യാതൊരുവിധ അവധികളും ഇല്ലാത്ത അവസരത്തിലാണു ശൂന്യവേതനാവധി എടുക്കുന്നത്. പാർട്ട് ടൈം ജീവനക്കാർക്ക് ഒരു കലണ്ടർ വർഷത്തിൽ 30 ദിവസംവരെ അവധി അനുവദിക്കും.