Services & Questions
ഡിഎ/ഡിആർ കുടിശിക 2021ൽ മുഴുവൻ കുടിശികയും ലഭിക്കും
Monday, April 5, 2021 2:57 PM IST
ജീവനക്കാരുടെയും സർവീസ് പെൻഷൻകാരുടെയും കുടിശികയുള്ള ഡിഎ/ഡി ആർ അനുവദിച്ച് ഉത്തരവായിട്ടുണ്ടല്ലോ. നിലവിൽ 20 ശതമാനം ഡിഎ ആണല്ലോ ലഭിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവും വിശദ വിവരങ്ങളും വ്യക്തമാക്കാമോ? അതുപോലെ എന്നു മുതലാണ് ഇതു ലഭിക്കുന്നത്. പെൻഷൻകാർക്ക് കുടിശിക മൊത്തം ലഭിക്കുമോ?
ജയമോഹൻ, നെടുങ്കണ്ടം
04022021ലെ സ.ഉ 21/ 2021/ധന. ഉത്തരവുപ്രകാരം സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടിശിഖയായ ഡിഎ/ഡിആർ നൽകാൻ ഉത്തരവിറക്കിയിട്ടുണ്ട്. നിലവിലുള്ള 20 ശതമാനം ഡിഎയിൽ 01 01 2019 മുതൽ 23 ശതമാനം, 01 07 2019 മുതൽ 28 ശതമാനം, 01 01 2020 മുതൽ 32 ശതമാനം, 01 07 2020 മുതൽ 36 ശതമാനം എന്നിങ്ങനെയാണ് വർധന. ജീവനക്കാരുടെ ഈ നാലു ഗഡു ഡിഎ കുടിശിക 28022021 വരെയുള്ളത് പിഎഫിൽ ലയിപ്പിക്കും. 1 4 2021ൽ ലഭിക്കുന്ന ശന്പളത്തിൽ 36 ശതമാനം ഡിഎ ലഭിക്കും.
പെൻഷൻകാരുടെ 2021 മാർച്ച് 31 വരെയുള്ള ഡിആർ കണക്കാക്കി നാലു ഗഡുക്കളായി നൽകും. 2021 ഏപ്രിൽ, 2021 ജൂണ്‍, 2021 സെപ്റ്റംബർ, 2021 ഡിസംബർ എന്നിങ്ങനെ. അതായത്, 2021ൽ മുഴുവൻ കുടിശികയും ലഭ്യമാക്കും. കേന്ദ്ര സർക്കാർ മരവിപ്പിച്ച രണ്ടു ഗഡു ഡിഎയും ഇതിൽ ഉൾപ്പെടും.