Services & Questions
ഹയർഗ്രേഡ് ലഭിക്കാൻ തടസങ്ങളില്ല
Tuesday, May 25, 2021 11:35 AM IST
ഓഫീസ് അറ്റൻഡന്റായി 20102012 മുതൽ എയ്ഡഡ് സ്കൂളിൽ ജോലിചെയ്യുന്നു. 2020 ഒക്ടോബർ 20ന് എട്ടു വർഷം സർവീസ് പൂർത്തിയായി. എന്നാൽ, എനിക്കു ലഭിക്കാനുള്ള ഒന്നാമത്തെ സമയബന്ധിത ഹയർ ഗ്രേഡ് ലഭിച്ചിട്ടില്ല. സ്കൂളിൽ ഇതേപ്പറ്റി സൂചിപ്പിച്ചപ്പോൾ ഉടൻ ശരിയാക്കാം എന്നാണു പറഞ്ഞത്. ഇപ്പോൾ ശന്പളപരിഷ്കരണം നടപ്പാക്കിയ സ്ഥിതിക്ക് ഇതിന് എന്തെങ്കിലും തടസമുണ്ടോ? പഴയ നിരക്കിൽതന്നെ ഹയർഗ്രേഡ് അനുവദിക്കേണ്ടതാണോ?
സിസിലി കെ.ടി, കട്ടപ്പന
ശന്പളപരിഷ്കരണം നടപ്പിലാക്കിയതുകൊണ്ട് ഇനി പുതിയ ശന്പളസ്കെയിലിൽ ഹയർ ഗ്രേഡ് അനുവദിക്കുന്നതിനു തടസമൊന്നുംതന്നെയില്ല. താങ്കൾക്ക് ഹയർ ഗ്രേഡിനുള്ള അർഹത നേടിയ തീയതിവച്ചുതന്നെ പുതുക്കിയ ശന്പളസ്കെയിലിൽ ഹയർ ഗ്രേഡ് വാങ്ങുന്നതിനു തടസമില്ല. ഇപ്പോൾ ജോലിചെയ്യുന്ന സ്കൂളിൽ ഇതു സംബന്ധിച്ച അപേക്ഷ സമർപ്പിക്കുക. ഗ്രേഡ് അനുവദിക്കുന്നതിനു തടസങ്ങൾ ഒന്നുംതന്നെ കാണുന്നില്ല.