Services & Questions
സ്പെഷൽ കെയർ അലവൻസ് 80വയസ് കഴിഞ്ഞവർക്ക് ലഭിക്കും
Tuesday, May 25, 2021 11:42 AM IST
81 വയസുള്ള ഫാമിലി പെൻഷണറാണ്. പുതിയ പെൻഷൻ പരിഷ്കരണപ്രകാരം 80 വയസ് കഴിഞ്ഞവർക്കായി സ്പെഷൽ കെയർ അലവൻസായി 1000രൂപ ലഭിക്കുമെന്ന് അറിഞ്ഞു. എന്നാൽ, എന്റെ പെൻഷനോടൊപ്പം 1000രൂപ ലഭിച്ചില്ല. എനിക്കു യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ള ആളാണ്. ഇതു ലഭിക്കുന്നതിനുവേണ്ടി ഞാൻ ട്രഷറിയിൽ പ്രത്യേകം അപേക്ഷ നൽകേണ്ടതുണ്ടോ?
രാമകൃഷ്ണപിള്ള പിഎൻ, മണിമല
പുതുക്കി നിശ്ചയിച്ച പെൻഷൻ പരിഷ്കരണപ്രകാരം 80 വയസ് പൂർത്തിയാക്കിയ എല്ലാവിധ പെൻഷൻകാർക്കും 1000 രൂപ സ്പെഷൽ കെയർ അലവൻസ് ആയി 01 04 2021 മുതൽ നൽകാനാണ് ഉത്തരവായിട്ടുള്ളത്. ഇതിൻപ്രകാരം ജനനത്തീയതി തെളിയിക്കുന്ന രേഖ ഏതെങ്കിലും ട്രഷറി ഓഫീസർക്കു സമർപ്പിക്കണം. ഇതിൽ താമസം നേരിട്ടാലും 2021 ഏപ്രിൽ മുതൽ മുൻകാല പ്രാബല്യത്തോടെ കുടിശിക സഹിതം ലഭിക്കുന്നതാണ്.