Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
ജിഎസ്ടിയുടെ കുടിശിക തവണകളായി അടയ്ക്കാം
ചരക്കുസേവനനികുതി നിയമം അനുസരിച്ച് ഗവണ്മെന്റിലേക്കു നികുതി അടയ്ക്കാനുണ്ടെങ്കെിൽ അത് ഉത്തരവു ലഭിച്ച് മൂന്നു മാസത്തിനകം അടയ്ക്കണം. നികുതി അടയ്ക്കേണ്ടിവരുന്ന വ്യക്തി മൂന്നു മാസത്തിനകം അടച്ചില്ലെങ്കിൽ നികുതി ഉദ്യോഗസ്ഥന് ചരക്കുസേവനനികുതിയിലെ 79-ാം വകുപ്പനുസരിച്ച് റിക്കവറി നടപടികൾ സ്വീകരിക്കുന്നതിന് അധികാരം നല്‍കുന്നുണ്ട്.
റിട്ടേണ്‍ ഫയൽ ചെയ്യുന്പോൾ നല്‍കേണ്ടി വരുന്ന സെൽഫ് അസസ്മെന്റ് ടാക്സിന് വരുത്തുന്ന കുടിശികയ്ക്ക് ഇൻസ്റ്റാൾമെന്റ് സൗകര്യം ലഭിക്കില്ല. കുടിശിക തവണവ്യവസ്ഥയിൽ ലഭിക്കുന്നതിനു നികുതി അടയ്ക്കേണ്ടിവരുന്ന വ്യക്തി കമ്മീഷണർക്ക് അപേക്ഷ നല്‍കണം. മാസത്തവണകളായി അടയ്ക്കുന്നതിനോ പേമെന്റ് ഡിഫർ ചെയ്തോ കമ്മീഷണർക്ക് ഉത്തരവിടാം.
പരമാവധി 24 മാസത്തവണകൾ മാത്രമാണ് അനുവദിക്കുന്നത്. അടയ്ക്കേണ്ടി വരുന്ന തീയതി മുതൽ നിയമപ്രകാരമുള്ള പലിശയും അടയ്ക്കേണ്ടതുണ്ട്. എന്നാൽ ഇൻസ്റ്റാൾമെന്റിൽ ഒരു തവണ വീഴ്ച വരുത്തിയാൽ പിന്നീട് ഇൻസ്റ്റാൾമെന്റ്് അനുവദിക്കുന്നതല്ല. അടയ്ക്കുവാനുള്ള മുഴുവൻ തുകയും ഒറ്റത്തവണയായിത്തന്നെ പലിശകൂട്ടി ഒരുമിച്ച് അടയ്ക്കേണ്ടതായി വരും. അല്ലെങ്കിൽ റിക്കവറി നടപടികൾ സ്വീകരിക്കപ്പെടേണ്ടി വരും, കുടിശിക തുക 25,000 രൂപയിൽ താഴെ ആണെങ്കിൽ ഇൻസ്റ്റാൾമെന്റ് സൗകര്യം ലഭിക്കില്ല.
അപേക്ഷ നൽകേണ്ടത് ജിഎസ്ടി ഡിആർസി-020 ൽ
തവണ സൗകര്യം ലഭിക്കുന്നതിന് നികുതി അടയ്ക്കേണ്ട വ്യക്തി കമ്മീഷണർക്ക് ജിഎസ്ടി ഡിആർസി- 020 എന്ന ഫോമിലാണ് ഓണ്‍ലൈൻ അപേക്ഷ നല്‍കേണ്ടത്. അപേക്ഷ ലഭിച്ചാലുടൻ കമ്മീഷണർ ജുറീസ്ഡിക്ഷണൽ ഓഫീസറുടെ പക്കൽനിന്നും നികുതിദായകനെപ്പറ്റിയുള്ള റിപ്പോർട്ട് തേടും. റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞാലുടൻ കമ്മീഷണർ ഒന്നുകിൽ തവണകളായി നല്കിക്കൊണ്ടോ അല്ലെങ്കിൽ തവണകൾ നിരസിച്ചുകൊണ്ടോ ഉള്ള ഉത്തരവു നല്‍കും.
ഉത്തരവു നല്കുന്നതിനുമുന്പ് നികുതിദായകന് വിശദീകരണത്തിന് അവസരം സാധാരണഗതിയിൽ ലഭിക്കാറില്ല. പ്രസ്തുത ഉത്തരവിന് അപ്പീൽ പോകുവാനും സാധിക്കില്ല.
കമ്മീഷണർക്ക് നല്കുന്ന അപേക്ഷയിൽ അടവ് ഡിഫർ ചെയ്തു തരേണ്ട സമയമോ അല്ലെങ്കിൽ വേണ്ടിവരുന്ന തവണകളും അതോടൊപ്പം തവണകളായി അടയ്ക്കേണ്ടി വരുന്നതിന്റെ കാരണങ്ങളും അതിനുള്ള രേഖാമൂലമുള്ള തെളിവുകളും സമർപ്പിക്കേണ്ടതുണ്ട്. ജുറീസ്ഡിക്ഷണൽ ഓഫീസർ നികുതിദായകന്റെ സാന്പത്തികനിലയെപ്പറ്റിയാണ് റിപ്പോർട്ട് ചെയ്യുന്നത്.
പരമാവധി 24 തവണകൾ
നികുതി അടയ്ക്കേണ്ട വ്യക്തിക്ക് പരമാവധി ലഭിക്കുന്നത് 24 തവണകൾ ആണ്. അപേക്ഷയിൽ പ്രസ്തുത അപേക്ഷകൻ എത്രതവണയാണ് ആവശ്യമെന്ന് അല്ലെങ്കിൽ ഏതു തീയതിവരെയാണ് അടവ് നീട്ടിത്തരേണ്ടത് എന്ന് വ്യക്തമായി സൂചിപ്പിച്ചിരിക്കണം. അപേക്ഷകന്റെ സാന്പത്തികസ്ഥിതിയെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും തവണകൾ തീരുമാനിക്കപ്പെടുന്നത്. അപേക്ഷയിൽ ചോദിക്കുന്ന മുഴുവൻ തവണകളും അനുവദിക്കണമെന്നില്ല. ജൂറിസ്ഡിക്ഷണൽ ഓഫീസറുടെ റിപ്പോർട്ടിനെയും അപേക്ഷകന്റെ സാന്പത്തികസ്ഥിതിയുമൊക്കെ അടിസ്ഥാനമാക്കിയായിരിക്കും കമ്മീഷണർ തീരുമാനമെടുക്കുന്നത്.
തവണകൾ ലഭിക്കുന്നതിനുള്ള യോഗ്യത
തവണകൾക്ക് അപേക്ഷിച്ചിരിക്കുന്ന വ്യക്തി മുന്‍പൊരിക്കലും നികുതി അടയ്ക്കേണ്ടുന്നതിന് വീഴ്ച വരുത്തിയിട്ടുണ്ടാവരുത്. ജിഎസ്ടി നിയമത്തിന്റെ കീഴിൽ നികുതി തുകയ്ക്കുള്ള റിക്കവറി നടപടികൾ ഒരിക്കലെങ്കിലും നേരിട്ടിട്ടുള്ള വ്യക്തികൾക്കും/സ്ഥാപനത്തിനും തവണകളായി അടയ്ക്കുന്നതിനുള്ള സൗകര്യം പിന്നീട് ലഭിക്കുന്നതല്ല. ജിഎസ്ടി നിയമം അനുസരിച്ച് നികുതി അടയ്ക്കുന്നതിനുള്ള ഓർഡർ ലഭിച്ചുകഴിഞ്ഞാൽ മൂന്നു മാസത്തിനകം അടയ്ക്കണം. അങ്ങനെ അടച്ചില്ലെങ്കിൽ 79-ാം വകുപ്പനുസരിച്ച് നികുതി ഉദ്യോഗസ്ഥന് റിക്കവറി നടപടികൾ സ്വീകരിക്കാൻ അധികാരം ഉണ്ട്. ഒരിക്കൽ റിക്കവറി നടപടികൾ സ്വീകരിച്ചുകഴിഞ്ഞാൽ തവണകൾ ലഭിക്കുന്നതിനുള്ള അവസരം പൂർണമായും നഷ്ടപ്പെടും. അതുപോലെതന്നെ റിട്ടേണുകൾ ഫയൽ ചെയ്യുന്ന സമയത്ത് തനിയെ അസസ് ചെയ്യുന്ന നികുതിതുകയ്ക്കും തവണകളുടെ സൗകര്യം ലഭിക്കില്ല. മൂന്നാമതായി 25,000 രൂപയിൽ താഴെയുള്ള തുകകൾക്കും തവണകളുടെ സൗകര്യം ലഭിക്കില്ല.
കമ്മീഷണറുടെ ഉത്തരവ് ജിഎസ്ടി ഡിആർസി -021 ൽ
തവണകൾ അനുവദിക്കണമെന്നുള്ള നികുതിദായകന്റെ അപേക്ഷയും അതിനെപ്പറ്റിയുള്ള ജുറീസ്ഡിക്ഷണൽ ഓഫീസറുടെ റിപ്പോർട്ടും പരിഗണിച്ചശേഷം കമ്മീഷണർ ഡിആർസി - 21 ൽ തവണകൾ അനുവദിച്ചുകൊണ്ടുള്ളതോ അല്ലെങ്കിൽ തിരസ്കരിച്ചുകൊണ്ടുള്ളതോ ആയ ഉത്തരവ് പുറപ്പെടുവിക്കും. ചിലപ്പോൾ ചോദിച്ചിരിക്കുന്ന തവണകളുടെ എണ്ണം കുറച്ചെന്നും വരാം.
എന്തായാലും കമ്മീഷണറുടെ ഉത്തരവ് ഫൈനലായിരിക്കും. മേൽ ഉത്തരവ് ചോദ്യം ചെയ്യുവാൻ വ്യവസ്ഥയില്ല. ഉത്തരവിൽ കാര്യകാരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടാവും. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരു കാരണവശാലും തവണ അടക്കുന്നതിൽ മുടക്കം ഉണ്ടാവരുത് എന്നതാണ്. ഒരു തവണ എങ്കിലും മുടങ്ങിയാൽ തവണ വ്യവസ്ഥകൾ ലംഘിക്കപ്പെടുകയും ഉത്തരവ് അസാധു ആവുകയും മുഴുവൻ തുകയും പലിശ സഹിതം ഒരുമിച്ച് അടയ്ക്കേണ്ടുന്ന ബാധ്യത വരുകയും ചെയ്യും.
ചെറുകിട വ്യവസായികൾക്കു പണം കൊടുക്കാനുണ്ടോ?
ചെറുകിട വ്യവസായികൾക്കു കൊടുക്കാനുള്ള പണം നിർദിഷ്ട തീയതിക്കുള്ളിൽത്തന്നെ കൊ
കരാർ അടിസ്ഥാനത്തിൽ ജോലി: സ്രോതസിൽ നികുതി 10%
അനവധി കന്പനികളും സ്ഥാപനങ്ങളും ജോലിക്കാരെ കരാർ അടിസ്ഥാനത്തിൽ ജോലിക്ക് നിയമ
അപ്ഡേറ്റഡ് റിട്ടേണുകളുടെ ഫയലിംഗിന് അവസരം
2022 ലെ ഫിനാൻസ് ആക്ടിൽ ആദായനികുതി നിയമത്തിൽ അപ്ഡേറ്റഡ് റിട്ടേണുകൾ ഫയൽ ചെയ്യ
ആദായനികുതി റിട്ടേണ്‍ മുടക്കുന്നവർക്ക് സ്രോതസിൽ ഇരട്ടി നികുതി
നിങ്ങൾ കഴിഞ്ഞ രണ്ട് സാന്പത്തികവർഷങ്ങളിൽ ഫയൽ ചെയ്യേണ്ടതിന് നിർദേശിക്കപ്പെട്
ആദായനികുതി റിട്ടേണ്‍ ഫയലിംഗ്? തെറ്റു പറ്റിയോ! സാരമില്ല; റിവൈസ് ചെയ്യാം
നികുതിലോകം /ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
ഫയൽ ചെയ്ത ആദായന
ആദ്യ ഗഡു 15നു മുന്‍പ്
നികുതിലോകം / ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
പേ ആസ് യു ഏണ് തത്വ
ഹ്രസ്വകാല മൂലധനനേട്ടവും ആദായനികുതിയും
മൂലധന ആസ്തികൾ (ക്യാപ്പിറ്റൽ അസറ്റ്) വിറ്റു കിട്ടുന്പോൾ ലഭിക്കുന്ന ലാഭത്തിനാണ്
ടിഡിഎസ്: ത്രൈമാസ റിട്ടേൺ 31നു മുന്‍പ്
സ്രോതസിൽനിന്നുതന്നെ ആദായനികുതി പിടിച്ചതിനു ശേഷം വരുമാനത്തിന്റെ ബാക്കി തുക ന
രണ്ടു കോടി രൂപ ടേണോവറുള്ള വ്യാപാരിയാണോ?
രണ്ടു കോടി രൂപ വരെ ടേണോവറുള്ള വ്യാപാരികൾക്ക് എട്ടു ശതമാനം/ ആറു ശതമാനം വരുമാ
രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന; വരുമാനത്തിൽ നിന്നു കിഴിവ്
രാഷട്രീയപാർട്ടികൾക്കു സംഭാവന നൽകിയാൽ ആദായനികുതി നിയമപ്രകാരം വരുമാനത്തി
പ്രതിമാസ വാടക 50000 രൂപയിൽ കൂടിയാൽ വ്യക്തികൾ സ്രോതസിൽനിന്ന് നികുതി നൽകണം
പ്രതിമാസം 50000 രൂപക്ക് മുകളിൽ വാടക നൽകുന്ന വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബ
ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിന് വരുമാനത്തിൽ നിന്നു കിഴിവ്
ആദായനികുതി നിയമത്തിലെ 80 ഡി വകുപ്പനുസരിച്ചു ടാക്സ് അടയ്ക്കുന്പോൾ (പഴയ സ്കീം
ബജറ്റ് 2023: നിക്ഷേപങ്ങൾക്ക് കിഴിവുകൾ ലാഭകരമെങ്കിൽ പഴയ സ്കീ
2023 ലെ ബജറ്റിൽ ആദായനികുതി നിയമത്തിലെ 115 ബിഎസി (1എ) എന്ന വകുപ
വസ്തു വാങ്ങുന്പോൾ സ്രോതസിൽ നികുതി
ഗ്രാമപ്രദേശത്തുള്ള കൃഷിഭൂമി ഒഴികെ 50 ലക്ഷത്തിനു മുകളിലുള്ള ഏതെങ്കിലും വസ്തു ഇ
2022-23 വർഷത്തിലെ മുൻകൂർ ആദായനികുതി; മൂന്നാമത്തെ ഗഡു 2022 ഡിസംബർ 15 ന് മുന്‍പ്
ആദായനികുതി നിയമത്തിലെ 208-ാം വകപ്പനുസരിച്ച് 10,000 രൂപയിൽ കൂടു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.