Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
സ്രോതസിൽ പിടിച്ച നികുതിയുടെ (ടിഡിഎസ്) റിട്ടേണുകൾ ജൂലൈ 15 നുമുന്പ്
2021 മാർച്ച് 31നു അവസാനിച്ച ത്രൈമാസ പീരിയഡിലെ ടിഡിഎസ് റിട്ടേണുകൾ പിഴ കൂടാതെ ഫയൽ ചെയ്യുന്നതിനുള്ള സമയം 2021 ജൂണ്‍ 30ൽനിന്നും 2021 ജൂലൈ 15വരെ നീട്ടിയിട്ടുണ്ട്. ടിസിഎസ് റിട്ടേണുകൾ 2021 മേയ് മാസം 15നു മുന്‍പുതന്നെ ഫയൽ ചെയ്തിരിക്കണം. ഫോം നന്പർ 16ൽ ഉള്ള ടിഡിഎസ് സർട്ടിഫിക്കറ്റ് ജൂലൈ 31 നു മുന്‍പ് ജോലിക്കാർക്ക് നല്‍കേണ്ടതുണ്ട്.
30- 06- 2020ൽ അവസാനിച്ച ത്രൈമാസ പീരിയഡിലെയും 30-09-2020ൽ അവസാനിച്ച ത്രൈമാസ പീരിയഡിലെയും സ്രോതസിൽ പിടിച്ച നികുതിയുടെ റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള സമയം 2021 മാർച്ച് 31വരെ ദീർഘിപ്പിച്ചു നല്‍കിയിരുന്നു. എന്നാൽ, 2020 ഡിസംബർ 31 ന് അവസാനിച്ച ത്രൈമാസ പീരിയഡിലെ റിട്ടേണുകളുടെ സമർപ്പണത്തിനുള്ള സമയം 2021 ജനുവരി 31 ന് അവസാനിച്ചു. പ്രസ്തുത റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയം ദീർഘിപ്പിച്ചു നല്‍കാതെ ജനുവരി 31 നു തന്നെയാക്കിയത് ഒരു ഒൗചിത്യമില്ലായ്മയായി തോന്നുന്നു. എന്നാൽ, മാർച്ച് 31 ന് അവസാനിച്ച ത്രൈമാസ പീരിയഡിലെ റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയം ആദ്യം ജൂണ്‍ 30 ലേക്കും പിന്നീട് ജൂലൈ 15 ലേക്കും ദീർഘിപ്പിച്ചു നല്കി.
ടിഡിഎസ്/ടിസിഎസ് റിട്ടേണുകൾ നിർദിഷ്ട തീയതിക്കകം ഫയൽ ചെയ്തില്ലെങ്കിൽ നികുതി പിടിച്ച വ്യക്തി രണ്ടുതരം ശിക്ഷാനടപടികൾ നേരിടേണ്ടി വന്നേക്കാം. ഒന്നാമതായി, വൈകുന്ന ഓരോ ദിവസത്തിനും 200 രൂപ നിരക്കിൽ ആദായനികുതി നിയമം 234 ഇ അനുസരിച്ച് ഈടാക്കപ്പെടുന്ന ലെവി. രണ്ടാമതായി, നികുതിനിയമം 271 എച്ച് അനുസരിച്ച്, വൈകി ഫയൽ ചെയ്യുന്നവർക്ക് അല്ലെങ്കിൽ ഫയൽ ചെയ്യാത്തവർക്കുള്ള 10,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള പിഴ. ഈ പിഴ തുക, റിട്ടേൺ സമർപ്പണത്തിലെതാമസത്തിന് വരുന്ന ദിവസേനയുള്ള ലെവി കൂടാതെയാണ്.
സ്രോതസിൽ നികുതി പിടിക്കുന്നയാളിന്റെ ഉത്തരവാദിത്വങ്ങൾ
ടിഡിഎസ് പിടിക്കുന്ന വ്യക്തി/സ്ഥാപനം ടാൻ നന്പറും ടിസിഎസ് പിടിക്കുന്ന വ്യക്തി ടാക്സ് കളക്ഷൻ അക്കൗണ്ട് നന്പറും എടുക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ ഡോക്യുമെന്റുകളിലും പ്രസ്തുത നന്പർ എഴുതേണ്ടതാണ്. നിർദേശിക്കപ്പെട്ട നിരക്കിൽ പിടിക്കുന്ന നികുതി നിശ്ചിത ദിവസത്തിനകംതന്നെ ഗവണ്മെന്റിൽ അടയ്ക്കണം. അതിനുശേഷം എല്ലാ ത്രൈമാസ പീരിയഡുകളിലും ടിഡിഎസ്/ടിസിഎസ് റിട്ടേണുകൾ നിർദിഷ്ട തീയതികൾക്കകം ഫയൽ ചെയ്യണം. നികുതി പിടിക്കപ്പെട്ട വ്യക്തിക്ക് ടിഡിഎസ്/ടിസിഎസ് സർട്ടിഫിക്കറ്റ് നല്‍കേണ്ടതുമാണ്.
ആദായനികുതി നിയമം 271 എച്ച് അനുസരിച്ചുള്ള പിഴ
സ്രോതസിൽ നികുതി പിടിച്ചതിനുശേഷം ടിഡിഎസ്/ടിസിഎസ് റിട്ടേണുകൾ ഫയൽ ചെയ്യാതിരിക്കുകയോ അല്ലെങ്കിൽ റിട്ടേണിൽ തെറ്റായ വിവരങ്ങൾ സമർപ്പിക്കുകയോ ചെയ്താൽ ആദായനികുതി ഉദ്യോഗസ്ഥന് വകുപ്പ് 271 എച്ച് പ്രകാരം 10,000 രൂപ മുതൽ ഒരു ലക്ഷം രൂപവരെയുള്ള പിഴ ഈടാക്കാൻ അധികാരം ഉണ്ട്. എന്നാൽ, സ്രോതസിൽ പിടിച്ച നികുതിയും ആവശ്യമായ പലിശയും അടച്ചശേഷം റിട്ടേണുകൾ ഫയൽ ചെയ്യേണ്ട നിർദിഷ്ട തീയതി തുടങ്ങി ഒരു വർഷത്തിനകം റിട്ടേണുകൾ ചെയ്യുകയും റിട്ടേണ്‍ ഫയൽ ചെയ്യാൻ താമസിച്ചതിന് നികുതി നിയമത്തിലെ 234 ഇ വകുപ്പനുസരിച്ചുള്ള ലെവിയും പലിശയും അടയ്ക്കുകയും ചെയ്താൽ 271 എച്ച് പ്രകാരം ഉള്ള പിഴ ഈടാക്കുന്നതല്ല.
എന്നാൽ 271 എച്ച് പ്രകാരം നികുതി ഉദ്യോഗസ്ഥൻ പിഴ ചുമത്തിയാൽ നികുതിദായകന് ഉയർന്ന അധികാരികളുടെ മുന്പിൽ തക്കതായ കാരണം മൂലമാണ് താമസം നേരിട്ടതെന്നു ബോധ്യപ്പെടുത്തിയാൽ പിഴ ഇല്ലാതാക്കിത്തരുന്നതാണ്.
പ്രോസിക്യൂഷൻ നടപടികൾ 276 ബി വകുപ്പനുസരിച്ച്
സ്രോതസിൽ നികുതി പിടിച്ചതിനുശേഷം അവ നിർദിഷ്ട സമയത്തിനകം ഗവണ്മെന്റിൽ അടച്ചില്ലെങ്കിൽ ആദായനികുതി നിയമം 276 ബി അനുസരിച്ച് പിഴയും മൂന്നു മാസം മുതൽ എഴു വർഷംവരെ ദീർഘിപ്പിക്കാവുന്ന കഠിനതടവിനും പ്രസ്തുത വ്യക്തി ബാധ്യസ്ഥനായേക്കാവുന്നതാണ്. ഇതു സാഹചര്യങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടാം.
ചെറുകിട വ്യവസായികൾക്കു പണം കൊടുക്കാനുണ്ടോ?
ചെറുകിട വ്യവസായികൾക്കു കൊടുക്കാനുള്ള പണം നിർദിഷ്ട തീയതിക്കുള്ളിൽത്തന്നെ കൊ
കരാർ അടിസ്ഥാനത്തിൽ ജോലി: സ്രോതസിൽ നികുതി 10%
അനവധി കന്പനികളും സ്ഥാപനങ്ങളും ജോലിക്കാരെ കരാർ അടിസ്ഥാനത്തിൽ ജോലിക്ക് നിയമ
അപ്ഡേറ്റഡ് റിട്ടേണുകളുടെ ഫയലിംഗിന് അവസരം
2022 ലെ ഫിനാൻസ് ആക്ടിൽ ആദായനികുതി നിയമത്തിൽ അപ്ഡേറ്റഡ് റിട്ടേണുകൾ ഫയൽ ചെയ്യ
ആദായനികുതി റിട്ടേണ്‍ മുടക്കുന്നവർക്ക് സ്രോതസിൽ ഇരട്ടി നികുതി
നിങ്ങൾ കഴിഞ്ഞ രണ്ട് സാന്പത്തികവർഷങ്ങളിൽ ഫയൽ ചെയ്യേണ്ടതിന് നിർദേശിക്കപ്പെട്
ആദായനികുതി റിട്ടേണ്‍ ഫയലിംഗ്? തെറ്റു പറ്റിയോ! സാരമില്ല; റിവൈസ് ചെയ്യാം
നികുതിലോകം /ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
ഫയൽ ചെയ്ത ആദായന
ആദ്യ ഗഡു 15നു മുന്‍പ്
നികുതിലോകം / ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
പേ ആസ് യു ഏണ് തത്വ
ഹ്രസ്വകാല മൂലധനനേട്ടവും ആദായനികുതിയും
മൂലധന ആസ്തികൾ (ക്യാപ്പിറ്റൽ അസറ്റ്) വിറ്റു കിട്ടുന്പോൾ ലഭിക്കുന്ന ലാഭത്തിനാണ്
ടിഡിഎസ്: ത്രൈമാസ റിട്ടേൺ 31നു മുന്‍പ്
സ്രോതസിൽനിന്നുതന്നെ ആദായനികുതി പിടിച്ചതിനു ശേഷം വരുമാനത്തിന്റെ ബാക്കി തുക ന
രണ്ടു കോടി രൂപ ടേണോവറുള്ള വ്യാപാരിയാണോ?
രണ്ടു കോടി രൂപ വരെ ടേണോവറുള്ള വ്യാപാരികൾക്ക് എട്ടു ശതമാനം/ ആറു ശതമാനം വരുമാ
രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന; വരുമാനത്തിൽ നിന്നു കിഴിവ്
രാഷട്രീയപാർട്ടികൾക്കു സംഭാവന നൽകിയാൽ ആദായനികുതി നിയമപ്രകാരം വരുമാനത്തി
പ്രതിമാസ വാടക 50000 രൂപയിൽ കൂടിയാൽ വ്യക്തികൾ സ്രോതസിൽനിന്ന് നികുതി നൽകണം
പ്രതിമാസം 50000 രൂപക്ക് മുകളിൽ വാടക നൽകുന്ന വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബ
ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിന് വരുമാനത്തിൽ നിന്നു കിഴിവ്
ആദായനികുതി നിയമത്തിലെ 80 ഡി വകുപ്പനുസരിച്ചു ടാക്സ് അടയ്ക്കുന്പോൾ (പഴയ സ്കീം
ബജറ്റ് 2023: നിക്ഷേപങ്ങൾക്ക് കിഴിവുകൾ ലാഭകരമെങ്കിൽ പഴയ സ്കീ
2023 ലെ ബജറ്റിൽ ആദായനികുതി നിയമത്തിലെ 115 ബിഎസി (1എ) എന്ന വകുപ
വസ്തു വാങ്ങുന്പോൾ സ്രോതസിൽ നികുതി
ഗ്രാമപ്രദേശത്തുള്ള കൃഷിഭൂമി ഒഴികെ 50 ലക്ഷത്തിനു മുകളിലുള്ള ഏതെങ്കിലും വസ്തു ഇ
2022-23 വർഷത്തിലെ മുൻകൂർ ആദായനികുതി; മൂന്നാമത്തെ ഗഡു 2022 ഡിസംബർ 15 ന് മുന്‍പ്
ആദായനികുതി നിയമത്തിലെ 208-ാം വകപ്പനുസരിച്ച് 10,000 രൂപയിൽ കൂടു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.