Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
ആദായനികുതി: പുതിയ സ്കീമിലുള്ള കുറഞ്ഞ നികുതിനിരക്കുകൾ തെരഞ്ഞെടുക്കുന്നതിനു മുന്പ്
2020ലെ ഫിനാൻസ് ആക്ടിലെ ആദായനികുതി നിയമത്തിൽ 115 ബിഎസി എന്നൊരു വകുപ്പു കൂടി കൂട്ടിച്ചേർത്തു. അതനുസരിച്ച് വ്യക്തികൾക്കും ഹിന്ദു കൂട്ടുകുടുംബങ്ങൾക്കും ചില നിബന്ധനകൾക്ക് വിധേയമായി ഒരു പ്രത്യേക നികുതിനിരക്ക് കൊണ്ടുവന്നു.
അത് 01- 04- 2021 മുതൽ അതായത് അസസ്മെന്റ് വർഷം 2021-22 മുതൽ പ്രാബല്യത്തിൽ വന്നു. നികുതിനിയമത്തിലെ 115 ബിഎസി വകുപ്പ് അനുസരിച്ച് വ്യക്തികൾക്കും ഹിന്ദുകൂട്ടുകുടുംബാംഗങ്ങൾക്കും അവരുടെ ഇഷ്ടം അനുസരിച്ച് ഒന്നുകിൽ പുതിയ സ്കീമിലുള്ള കുറഞ്ഞനിരക്ക് അല്ലെങ്കിൽ പഴയ സ്കീമിലുള്ള നിരക്കുകൾ തെരഞ്ഞെടുക്കാവുന്നതാണ്.
പുതിയ സ്കീമിലുള്ള നിരക്കും പഴയ സ്കീമീലുള്ള നിരക്കും താഴെ കൊടുക്കുന്നു.
നികുതി കൂടാതെയുള്ള സെസും സർചാർജും രണ്ടു സ്കീമിനും ഒരുപോലെ ബാധകമാണ്. പഴയ സ്കീമിൽ ലഭിച്ചിരുന്ന നിരവധി കിഴിവുകൾ പുതിയ സ്കീമിൽ നികുതിനിരക്ക് തെരഞ്ഞെടുക്കുന്ന നികുതിദായകർക്കു ലഭിക്കില്ല.
കിഴിവുകൾ ലഭിക്കുന്നതിനുമുന്പ് പഴയനിരക്കിലും പുതിയ നിരക്കിലും ഉള്ള നികുതി വ്യത്യാസം താഴെ ചേർക്കുന്നു.
കിഴിവുകളും റിബേറ്റുകളും ഇല്ലെങ്കിൽ പുതിയ സ്കീം തെരഞ്ഞെടുക്കുന്നതു ലാഭകരമാണെന്നു കാണുന്നു. ഏതു പ്രായത്തിലുള്ള വ്യക്തികൾക്കും സ്വീകാര്യമെങ്കിൽ പുതിയ സ്കീം തെരഞ്ഞെടുക്കാവുന്നതാണ്.
87 എ അനുസരിച്ച് അഞ്ചു ലക്ഷം രൂപവരെ നികുതിക്ക് മുന്പുള്ള വരുമാനം ഉള്ള റെസിഡന്റ് ആയിട്ടുള്ള വ്യക്തികൾക്കു ലഭിക്കുന്ന ആനുകൂല്യം ഏതു സ്കീം തെരഞ്ഞെടുത്താലും അവർക്ക് ലഭിക്കുന്നതാണ്.
പുതിയ സ്കീം തെരഞ്ഞെടുക്കുന്പോൾ ലഭിക്കില്ലാത്ത ബെനിഫിറ്റുകൾ
സ്റ്റാൻഡേർഡ് ഡിഡക്ഷൻ, പ്രഫഷണൽ ടാക്സ്, ലീവ് ട്രാവൽ അലവൻസുകൾ, ഹൗസ് റെന്റ് അലവൻസ്, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അലവൻസുകൾ, സ്പെഷൽ അലവൻസുകൾ, വീടുപണിയുന്നതിന് എടുത്ത വായ്പയുടെ പലിശ, ഹൗസ് പ്രോപ്പർട്ടിയുടെ പലിശയ്ക്കുള്ള സെറ്റോഫ്, നഷ്ടത്തിന്റെ കാരിഫോർവേഡ്, അധികമായി ലഭിക്കുന്ന തേയ്മാന കിഴിവ്, ചാപ്റ്റർ 6എയിൽ അനുവദിക്കുന്ന 80 സിസിഡി (2), 80 ജെജെഎഎ എന്നിവ ഒഴികെയുള്ള എല്ലാ കിഴിവുകളും ആനുകൂല്യങ്ങളും.
പുതിയ സ്കീം തെരഞ്ഞെടുക്കുന്നതിന്
പുതിയ സ്കീം തെരഞ്ഞെടുക്കുന്നതിനും സ്കീമിൽനിന്നും ഒഴിവാകുന്നതിനും നികുതിദായകൻ ഫോം 10 ഐഇ ഫയൽ ചെയ്യേണ്ടതുണ്ട്. ബിസിനസിൽനിന്നു വരുമാനം ഉള്ളവർ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനു നിജപ്പെടുത്തിയിരിക്കുന്നു നിർദിഷ്ട തീയതികൾക്കു മുന്പും ശന്പളക്കാർ റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനു മുന്പും ആണ് ഫോം 10 ഐഇഫയൽ ചെയ്യേണ്ടത്.
ശന്പളക്കാർ റിട്ടേണുകൾ ബിലേറ്റഡ് ആയി ഫയൽ ചെയ്താലും അതിനുമുന്പായി ഈ ഫോം ഫയൽ ചെയ്താൽ മതി. എന്നാൽ ബിസിനസിൽനിന്നു വരുമാനം ഉള്ളവർക്ക് ഈ ആനുകൂല്യം ബാധകമല്ല.
ബിസിനസിൽനിന്നു വരുമാനം ഉള്ളവർക്ക് ഒരിക്കൽ മാത്രമേ ഈ സ്കീം സ്വീകരിക്കാൻ അർഹതയുള്ളൂ. ഒരിക്കൽ സ്വീകരിച്ചതിനുശേഷം പിന്നീട് പിൻവലിക്കാനും അർഹത ഉണ്ട്.
പക്ഷേ പിൻവലിച്ചുകഴിഞ്ഞാൽ പിന്നീട് ചേരുന്നതിനു സാധിക്കില്ല. എന്നാൽ, ശന്പളക്കാർക്ക് ഈ നിബന്ധന ഇല്ല. അവർ ഓരോ വർഷവും റിട്ടേണ് ഫയൽ ചെയ്യുന്നതിന് മുന്പ് ഈ ഫോം ഫയൽ ചെയ്യേണ്ടതാണ്.
ഫയൽ ചെയ്തില്ലെങ്കിൽ പഴയ സ്കീം തെരഞ്ഞെടുത്തതായി കണക്കാക്കി അതനുസരിച്ച് നികുതി കണക്കാക്കുന്നതും ആയിരിക്കും.
ശന്പളക്കാർ സ്രോതസിൽ നികുതി പിടിക്കുന്നതിനു വേണ്ടി വർഷത്തിന്റെ ആരംഭത്തിൽ പുതിയ സ്കീമിൽ ചേർന്നാൽ പിന്നീട് തൊഴിലുടമയുടെ പക്കൽ സ്കീമിൽനിന്നു മാറി എന്നു പറയാൻ സാധിക്കില്ല.
പക്ഷേ, ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനു മുന്പ് ഇഷ്ടപ്പെട്ട സ്ക്മീൽ ചേർന്ന് ഫോം 10 ഐഇ ഫയൽ ചെയ്താൽ മതി.
ടാക്സ് സേവിംഗ്സ് സ്കീമുകളിൽ നിക്ഷേപങ്ങൾ നടത്തുന്നവരും ഹൗസിംഗ് ലോണിലേക്ക് പലിശയും മുതലും അടയ്ക്കുന്നവരും വിദ്യാഭ്യാസ വായ്പയുടെ പലിശയടയ്ക്കുന്നവരുമൊക്കെ പഴയ സ്കീം ആണോ ലാഭകരം എന്നു കണക്കുകൂട്ടി നോക്കിയതിനു ശേഷം മാത്രം സ്കീം തെരഞ്ഞെടുക്കുക.
ചെറുകിട വ്യവസായികൾക്കു പണം കൊടുക്കാനുണ്ടോ?
ചെറുകിട വ്യവസായികൾക്കു കൊടുക്കാനുള്ള പണം നിർദിഷ്ട തീയതിക്കുള്ളിൽത്തന്നെ കൊ
കരാർ അടിസ്ഥാനത്തിൽ ജോലി: സ്രോതസിൽ നികുതി 10%
അനവധി കന്പനികളും സ്ഥാപനങ്ങളും ജോലിക്കാരെ കരാർ അടിസ്ഥാനത്തിൽ ജോലിക്ക് നിയമ
അപ്ഡേറ്റഡ് റിട്ടേണുകളുടെ ഫയലിംഗിന് അവസരം
2022 ലെ ഫിനാൻസ് ആക്ടിൽ ആദായനികുതി നിയമത്തിൽ അപ്ഡേറ്റഡ് റിട്ടേണുകൾ ഫയൽ ചെയ്യ
ആദായനികുതി റിട്ടേണ് മുടക്കുന്നവർക്ക് സ്രോതസിൽ ഇരട്ടി നികുതി
നിങ്ങൾ കഴിഞ്ഞ രണ്ട് സാന്പത്തികവർഷങ്ങളിൽ ഫയൽ ചെയ്യേണ്ടതിന് നിർദേശിക്കപ്പെട്
ആദായനികുതി റിട്ടേണ് ഫയലിംഗ്? തെറ്റു പറ്റിയോ! സാരമില്ല; റിവൈസ് ചെയ്യാം
നികുതിലോകം /ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
ഫയൽ ചെയ്ത ആദായന
ആദ്യ ഗഡു 15നു മുന്പ്
നികുതിലോകം / ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
പേ ആസ് യു ഏണ് തത്വ
ഹ്രസ്വകാല മൂലധനനേട്ടവും ആദായനികുതിയും
മൂലധന ആസ്തികൾ (ക്യാപ്പിറ്റൽ അസറ്റ്) വിറ്റു കിട്ടുന്പോൾ ലഭിക്കുന്ന ലാഭത്തിനാണ്
ടിഡിഎസ്: ത്രൈമാസ റിട്ടേൺ 31നു മുന്പ്
സ്രോതസിൽനിന്നുതന്നെ ആദായനികുതി പിടിച്ചതിനു ശേഷം വരുമാനത്തിന്റെ ബാക്കി തുക ന
രണ്ടു കോടി രൂപ ടേണോവറുള്ള വ്യാപാരിയാണോ?
രണ്ടു കോടി രൂപ വരെ ടേണോവറുള്ള വ്യാപാരികൾക്ക് എട്ടു ശതമാനം/ ആറു ശതമാനം വരുമാ
രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന; വരുമാനത്തിൽ നിന്നു കിഴിവ്
രാഷട്രീയപാർട്ടികൾക്കു സംഭാവന നൽകിയാൽ ആദായനികുതി നിയമപ്രകാരം വരുമാനത്തി
പ്രതിമാസ വാടക 50000 രൂപയിൽ കൂടിയാൽ വ്യക്തികൾ സ്രോതസിൽനിന്ന് നികുതി നൽകണം
പ്രതിമാസം 50000 രൂപക്ക് മുകളിൽ വാടക നൽകുന്ന വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബ
ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിന് വരുമാനത്തിൽ നിന്നു കിഴിവ്
ആദായനികുതി നിയമത്തിലെ 80 ഡി വകുപ്പനുസരിച്ചു ടാക്സ് അടയ്ക്കുന്പോൾ (പഴയ സ്കീം
ബജറ്റ് 2023: നിക്ഷേപങ്ങൾക്ക് കിഴിവുകൾ ലാഭകരമെങ്കിൽ പഴയ സ്കീ
2023 ലെ ബജറ്റിൽ ആദായനികുതി നിയമത്തിലെ 115 ബിഎസി (1എ) എന്ന വകുപ
വസ്തു വാങ്ങുന്പോൾ സ്രോതസിൽ നികുതി
ഗ്രാമപ്രദേശത്തുള്ള കൃഷിഭൂമി ഒഴികെ 50 ലക്ഷത്തിനു മുകളിലുള്ള ഏതെങ്കിലും വസ്തു ഇ
2022-23 വർഷത്തിലെ മുൻകൂർ ആദായനികുതി; മൂന്നാമത്തെ ഗഡു 2022 ഡിസംബർ 15 ന് മുന്പ്
ആദായനികുതി നിയമത്തിലെ 208-ാം വകപ്പനുസരിച്ച് 10,000 രൂപയിൽ കൂടു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.