കാഷ് ഇടപാടുകൾക്ക് ആദായനികുതി നിയമത്തിൽ കർശന നിയന്ത്രണങ്ങൾ
Tuesday, April 12, 2022 10:17 AM IST
കറൻസി വിതരണം കുറയ്ക്കുന്നതിനും ഇക്കണോമിയുടെ ഡിജിറ്റലൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി കള്ളപ്പണത്തിന്റെ ഇടപാടുകൾ നിയന്ത്രിക്കുന്നതിനും വേണ്ടി കേന്ദ്ര ഗവണ്മെന്റ് പല നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനുവേണ്ടി 269 എസ്ടി എന്നൊരു വകുപ്പ് ആദായനികുതി നിയമത്തിൽ കൂട്ടിച്ചേർത്തു.
അതനുസരിച്ച് രണ്ടു ലക്ഷം രൂപയോ അതിനു മുകളിലോ ഉള്ള ഒരു തുകയും ഗവണ്മെന്റ് സ്ഥാപനങ്ങൾക്കും പോസ്റ്റ് ഓഫീസുകൾക്കും ബാങ്കുകൾക്കും ഒഴികെ ആർക്കും സ്വീകരിക്കുവാൻ അധികാരം ഇല്ല. ഏതിടപാടിന്റെ പേരിലാണെങ്കിലും പ്രസ്തുത ലിമിറ്റിൽ കൂടുതൽ തുക ക്യാഷായി സ്വീകരിച്ചാൽ തുല്യമായ തുക പിഴയൊടുക്കേണ്ടി വരും.
ആദായ നികുതി നിയമത്തിൽ ക്യാഷ് ഇടപാടുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അത് പാലിച്ചില്ലെങ്കിൽ നേരിടേണ്ടി വരുന്ന ശിക്ഷയും അതിന്റെ വിവരങ്ങളും ചുവടെ ചേർക്കുന്നു.