2022ലെ ​​ഫി​​നാ​​ൻ​​സ് ആ​​ക്ടി​​ൽ ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മ​​ത്തി​​ൽ അ​​പ്ഡേ​​റ്റ​​ഡ് റി​​ട്ടേ​​ണു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്യു​​ന്ന​​തി​​ന് അ​​വ​​സ​​രം ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. അ​​തി​​നു​​വേ​​ണ്ടി നി​​കു​​തി​​നി​​യ​​മ​​ത്തി​​ൽ 139(8എ) ​​എ​​ന്ന വ​​കു​​പ്പ് കൂ​​ട്ടി​​ച്ചേ​ർ​​ത്തു. ഇ​​തു 01042022 മു​​ത​​ൽ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​ന്നു. റൂ​​ൾ 12 എ.​​സി. അ​​നു​​സ​​രി​​ച്ച് ഐ​​ടി​ആ​​ർ​യു എ​​ന്ന പേ​​രി​​ൽ പു​​തി​​യ റി​​ട്ടേ​​ണ്‍ ഫോ​​മും നി​​ല​​വി​​ൽ വ​​ന്നു.

പു​​തി​​യ നി​​യ​​മം അ​​നു​​സ​​രി​​ച്ച് നി​​കു​​തി​​ദാ​​യ​​ക​​ർ​​ക്ക് അ​​സ​​സ്മെ​​ന്‍റ് വ​​ർ​​ഷം ക​​ഴി​​ഞ്ഞ് 24 മാ​​സ​​ത്തി​​ന​​കം അ​​പ്ഡേ​​റ്റ​​ഡ് റി​​ട്ടേ​​ണു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്യാ​​ൻ സാ​​ധി​​ക്കും. ഫ​​യ​​ൽ ചെ​​യ്ത റി​​ട്ടേ​​ണി​​ൽ എ​​ന്തെ​​ങ്കി​​ലും കു​​റ്റ​​ങ്ങ​​ളോ കു​​റ​​വു​​ക​​ളോ ഉ​​ണ്ടെ​​ങ്കി​​ൽ അ​​ധി​​ക​​നി​​കു​​തി അ​​ട​​ച്ച് അ​​പ്​​ഡേറ്റ​​ഡ് റി​​ട്ടേ​​ണു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്യാ​​വു​​ന്ന​​താ​​ണ്.

അ​​പ്ഡേ​​റ്റ​​ഡ് റി​​ട്ടേ​​ണു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്യു​​ന്ന​​തി​​ന്

സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം 201920 ലെ ​​റി​​ട്ടേ​​ണ്‍ ആ​​ണ് അ​​പ്ഡേ​​റ്റ​​ഡ് ചെ​​യ്യേ​​ണ്ട​​ത് എ​​ന്നു ക​​രു​​തു​​ക. 201920 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ന്‍റെ അ​​സ​​സ്മെ​​ന്‍റ് വ​​ർ​​ഷം ക​​ഴി​​യു​​ന്ന​​തു 2021 മാ​​ർ​​ച്ച് 31 ന് ​​ആ​​ണ്. ആ ​​ദി​​വ​​സം ക​​ഴി​​ഞ്ഞ് 24 മാ​​സ​​ത്തേ​​ക്ക് 201920 ലെ ​​റി​​ട്ടേ​​ണു​​ക​​ൾ അ​​പ്ഡേ​​റ്റ് ചെ​​യ്ത് ഫ​​യ​​ൽ ചെ​​യ്യാ​ൻ അ​​വ​​സ​​രം ഉ​​ണ്ട്. അ​​താ​​യ​​ത് 2023 മാ​​ർ​​ച്ച് 31 വ​​രെ പ്ര​​സ്തു​​ത അ​​പ്ഡേ​​റ്റ​​ഡ് റി​​ട്ടേ​​ണു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്യാ​​ൻ സാ​​ധി​​ക്കും. പ​​ക്ഷേ ഒ​​രു നി​​ബ​​ന്ധ​​ന ഉ​​ണ്ട്.

അ​​സ​​സ്‌​​മെ​​ന്‍റ് വ​​ർ​​ഷം ക​​ഴി​​ഞ്ഞ് 12 മാ​​സ​​ത്തി​​ന​​കം അ​​പ്ഡേ​​റ്റ​​ഡ് റി​​ട്ടേ​​ണ്‍ ഫ​​യ​​ൽ ചെ​​യ്യു​​ക​​യാ​​ണെ​​ങ്കി​​ൽ അ​​ട​യ്​​ക്കു​​ന്ന നി​​കു​​തി​​യു​​ടെ​​യും പ​​ലി​​ശ​​യു​​ടെ​​യും ഫീ​​സി​​ന്‍റെ​​യും സ​​ർ​​ചാ​​ർ​​ജി​ന്‍റെ​​യും 25 ശ​ത​മാ​നം അ​​ധി​​ക​​നി​​കു​​തി അ​​ട​​യ്ക്ക​​ണം.

12 മാ​​സം ക​​ഴി​​ഞ്ഞ് 24 മാ​​സ​​ത്തി​​ന​​കം ആ​​ണ് അ​​പ്ഡേ​​റ്റ് ചെ​​യ്യു​​ന്ന​​തെ​​ങ്കി​​ൽ പ്ര​​സ്തു​​ത നി​​കു​​തി​​യു​​ടെ​​യും പ​​ലി​​ശ​​യു​​ടെ​​യും ഫീ​​സി​​ന്‍റെ​​യും 50ശ​ത​മാ​നം വ​​രു​​ന്ന തു​​ക അ​​ധി​​ക നി​​കു​​തി ആ​​യി അ​​ട​​യ്ക്ക​​ണം. ഒ​​രു നി​​കു​​തി​​ദാ​​യ​​ക​​ന് ഒ​​രു വ​​ർ​​ഷ​​ത്തേ​​ക്ക് ഒ​​രു അ​​പ്ഡേ​​റ്റ​​ഡ് റി​​ട്ടേ​​ണ്‍ മാ​​ത്ര​​മേ ഫ​​യ​​ൽ ചെ​​യ്യു​​വാ​​ൻ സാ​​ധി​​ക്കു​​ക​​യു​​ള്ളൂ.

അ​​താ​​യ​​ത് 201920 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ലെ ആ​​ണ് റി​​ട്ടേ​​ണ്‍ അ​​പ്ഡേ​​റ്റ് ചെ​​യ്ത് ഇ​​പ്പോ​​ൾ ഫ​​യ​​ൽ ചെ​​യ്യു​​ന്ന​​തെ​​ങ്കി​​ൽ അ​​സ​​സ്‌​​മെ​​ന്‍റ് വ​​ർ​​ഷം ക​​ഴി​​ഞ്ഞ് 12 മാ​​സം ക​​ഴി​​ഞ്ഞ​​തി​​നാ​​ൽ യ​​ഥാ​​ർ​​ഥ നി​​കു​​തി​​യും പ​​ലി​​ശ​​യും ഫീ​​സും സ​​ർ​​ചാ​​ർ​​ജും ക​​ണ​​ക്ക് കൂ​​ട്ടി​​യ​​തി​​നു​ശേ​​ഷം അ​​തി​​ന്‍റെ 50% വ​​രു​​ന്ന തു​​ക അ​​ധി​​ക​​നി​​കു​​തി അ​​ട​​ച്ചു​​വേ​​ണം 2023 മാ​​ർ​​ച്ച് 31 വ​​രെ ഫ​​യ​​ൽ ചെ​​യ്യാ​​വു​​ന്ന​​ത്.

എ​​ന്നാ​​ൽ ഇ​​ത് 202021 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ലെ റി​​ട്ടേ​​ണ്‍ ആ​​ണെ​​ങ്കി​​ൽ പ്ര​​സ്തു​​ത തു​​ക​​യു​​ടെ 25% മാ​​ത്രം അ​​ധി​​ക​​നി​​കു​​തി അ​​ല്ലെ​​ങ്കി​​ൽ പ​​ലി​​ശ​​യാ​​യി അ​​ട​​ച്ച് 2023 മാ​​ർ​​ച്ച് 31 വ​​രെ ഫ​​യ​​ൽ ചെ​​യ്യാ​​വു​​ന്ന​​താ​​ണ്. യ​​ഥാ​​ർ​​ത്ഥ നി​​കു​​തി ക​​ണ​​ക്കാ​​ക്കു​​ന്പോ​​ൾ ടി​ഡി​​എ​​സ് പി​​ടി​​ച്ച​​തും മു​​ൻ​​കൂ​​ർ നി​​കു​​തി അ​​ട​​ച്ച​​തും ഒ​​ക്കെ പ​​രി​​ഗ​​ണി​​ക്ക​​ണം.

ഐ​ടി​ആ​​ർ​യു​ ഫ​​യ​​ൽ ചെ​​യ്യു​​ന്പോ​​ൾ

ഐ​​ടി​​ആ​​ർ​​യു ഫ​​യ​​ൽ ചെ​​യ്യു​​ന്പോ​​ൾ നി​​കു​​തി​​ദാ​​യ​​ക​​ൻ ഓ​​രോ ഹെ​​ഡി​​ലും ഉ​​ണ്ടാ​​യ അ​​ധി​​ക​​വ​​രു​​മാ​​നം മാ​​ത്രം സൂ​​ചി​​പ്പി​​ച്ച് നി​​കു​​തി അ​​ട​​ച്ചാ​​ൽ മ​​തി. സാ​​ധാ​​ര​​ണ ടാ​​ക്സ് റി​​ട്ടേ​​ണ്‍ ഫ​​യ​​ൽ ചെ​​യ്യു​​ന്ന സ​​മ​​യ​​ത്ത് കാ​​ണി​​ക്കു​​ന്ന​​തു​​പോ​​ലെ വി​​ശ​​ദീ​​ക​​ര​​ണ​​ങ്ങ​​ൾ ഒ​​ന്നും ആ​​വ​​ശ്യ​​മി​​ല്ല. കൂ​​ടാ​​തെ അ​​പ്ഡേ​​റ്റ​​ഡ് റി​​ട്ടേ​​ണ്‍ ഫ​​യ​​ൽ ചെ​​യ്യേ​​ണ്ടി​വ​​ന്ന ആ​​വ​​ശ്യ​​ക​​ത​​യെ​​പ്പ​​റ്റി​​യും സൂ​​ചി​​പ്പി​​ക്ക​​ണം. നി​​കു​​തി അ​​ട​​ച്ച ചെ​​ല്ലാ​​ന്‍റെ വി​വ​ര​ങ്ങ​ളും റി​​ട്ടേ​​ണി​​നൊ​​പ്പം സൂ​​ചി​​പ്പി​​ക്ക​​ണം.

അ​​പ്ഡേ​​റ്റ​​ഡ് റി​​ട്ടേ​​ണി​​ന്‍റെ വെ​​രി​​ഫി​​ക്കേ​​ഷ​​ൻ

ടാ​​ക്സ് ഓ​​ഡി​​റ്റ് ഉ​​ള്ള കേ​​സു​​ക​​ളി​​ൽ ഡി​​ജി​​റ്റ​​ൽ സി​​ഗ്നേ​​ച്ച​​ർ ഉ​​പ​​യോ​​ഗി​​ച്ചു​​വേ​​ണം അ​​പ്ഡേ​​റ്റ​​ഡ് റി​​ട്ടേ​​ണു​​ക​​ൾ വെ​​രി​​ഫൈ ചെ​​യ്യേ​​ണ്ട​​ത്. ടാ​​ക്സ് ഓ​​ഡി​​റ്റ് ഇ​​ല്ലാ​​ത്ത കേ​​സു​​ക​​ളി​​ൽ ഇ​​ല​​ക്‌​ട്രോ​​ണി​​ക് വെ​​രി​​ഫി​​ക്കേ​​ഷ​​ൻ കോ​​ഡ് ഉ​​പ​​യോ​​ഗി​​ച്ച് വെ​​രി​​ഫൈ ചെ​​യ്യാ​​വു​​ന്ന​​താ​​ണ്. എ​​ന്നാ​​ൽ അ​​ക്നോ​​ള​​ജ്മെ​​ന്‍റ് ബാം​​ഗ്ലൂ​​ർ​​ക്ക് അ​​യ​​ച്ചു​​കൊ​​ടു​​ത്ത് വെ​​രി​​ഫൈ ചെ​​യ്യു​​ന്ന രീ​​തി അ​​പ്ഡേ​​റ്റ​​ഡ് റി​​ട്ടേ​​ണു​​ക​​ൾ​​ക്ക് ബാ​​ധ​​ക​​മ​​ല്ല. സാ​​ധാ​​ര​​ണ റി​​ട്ടേ​​ണു​​ക​​ൾ കൂ​​ടാ​​തെയാണ് അ​​പ്ഡേ​​റ്റ​​ഡ് റി​​ട്ടേ​​ണു​​ക​​ൾ.

നി​​ല​​വി​​ൽ നി​​ർ​​ദി​​ഷ്ട സ​​മ​​യ​​ത്ത് ഫ​​യ​​ൽ ചെ​​യ്യു​​ന്ന 139(1) വ​​കു​​പ്പ​​നു​​സ​​രി​​ച്ചു​​ള്ള ഒ​​റി​​ജി​​ന​​ൽ റി​​ട്ടേ​​ണു​​ക​​ൾ, 139(4) അ​​നു​​സ​​രി​​ച്ച് താ​​മ​​സി​​ച്ചു ഫ​​യ​​ൽ ചെ​​യ്യു​​ന്ന ബി​​ലേ​​റ്റ​​ഡ് റി​​ട്ടേ​​ണു​​ക​​ൾ, 139 (5) അ​​നു​​സ​​രി​​ച്ച് ഫ​​യ​​ൽ ചെ​​യ്യു​​ന്ന റി​​വൈ​​സ്ഡ് റി​​ട്ടേ​​ണു​​ക​​ൾ എ​​ന്നി​​വ കൂ​​ടാ​​തെ ആ​​ണ് അ​​തി​​ന് ശേ​​ഷം 139 (8എ) ​​അ​​നു​​സ​​രി​​ച്ച് അ​​പ്ഡേ​​റ്റ​​ഡ് റി​​ട്ടേ​​ണു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്യാ​​വു​​ന്ന​​ത്.

ആ​​ദ്യ​​ത്തെ 3 റി​​ട്ടേ​​ണു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്യാ​​വു​​ന്ന സ​​മ​​യ​​ത്ത് അ​​പ്ഡേ​​റ്റ​​ഡ് റി​​ട്ടേ​​ണു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്യാ​ൻ സാ​​ധ്യ​​മ​​ല്ല. അ​​തു​​പോ​​ലെ ത​​ന്നെ അ​​പ്ഡേ​​റ്റ​​ഡ് റി​​ട്ടേ​​ണു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്യു​​വാ​​ൻ സാ​​ധി​​ക്കു​​ന്ന പീ​​രി​​യ​​ഡി​​ൽ ആ​​ദ്യ​​ത്തെ 3 റി​​ട്ടേ​​ണു​​ക​​ളും ഫ​​യ​​ൽ ചെ​​യ്യു​​വാ​​നും സാ​​ധി​​ക്കി​​ല്ല. ആ​​ദ്യ​​ത്തെ അ​​പ്ഡേ​​റ്റ​​ഡ് റി​​ട്ടേ​​ണു​​ക​​ൾ വ​​രു​​ന്ന​​ത് 201920 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ൽ മാ​​ത്ര​​മാ​​ണ്.

ടാ​​ക്സ് ബാ​​ധ്യ​​ത കു​​റ​​യ്ക്കു​​വാ​​നോ റീ​​ഫ​​ണ്ട് നേടുവാനോ സാ​​ധിക്കില്ല

നി​​കു​​തി ബാ​​ധ്യ​​ത കു​​റ​​യ്ക്കു​​വാ​​നോ റീ​​ഫ​​ണ്ട് തു​​ക വ​​ർ​ധി​പ്പി​​ക്കു​​വാ​​നോ അ​​പ്ഡേ​​റ്റ​​ഡ് റി​​ട്ടേ​​ണു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്യു​​വാ​​ൻ സാ​​ധ്യ​​മ​​ല്ല. ചു​​രു​​ക്കി​പ്പ​റ​​ഞ്ഞാ​​ൽ നി​കു​തി​വ​കു​പ്പി​ന് ബെ​​ന​​ഫി​​റ്റ് കി​​ട്ടു​​ന്ന കാ​​ര്യ​​മാ​​ണെ​​ങ്കി​​ൽ മാ​​ത്ര​​മേ അ​​പ്ഡേ​​റ്റ​​ഡ് റി​​ട്ടേ​​ണു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്യു​​വാ​​ൻ സാ​​ധി​​ക്കു​​ക​​യു​​ള്ളൂ. നി​​കു​​തി​​ദാ​​യ​​ക​​ന് പ്ര​​യോ​​ജ​​നം ല​​ഭി​​ക്കു​​ന്ന റീ​​ഫ​​ണ്ട് വ​​ർ​​ദ്ധി​​പ്പി​​ക്കു​​ക, ന​​ഷ്ടം ക്യാ​​രി​​ഫോ​​ർ​​വേ​​ർ​​ഡ് ചെ​​യ്യു​​ക മു​​ത​​ലാ​​യ​​വ അ​​പ്ഡേ​​റ്റ​​ഡ് റി​​ട്ടേ​​ണു​​ക​​ൾ​​കൊ​​ണ്ട് സാ​​ധി​​ക്കി​​ല്ല.

നി​​കു​​തി​​ദാ​​യ​​ക​​ർ​​ക്ക് ഏ​​തെ​​ങ്കി​​ലും വ​​രു​​മാ​​നം നി​​കു​​തി അ​​ട​​യ്ക്കു​​ന്ന​​തി​​ൽ നി​​ന്ന് വി​​ട്ടു​​പോ​​യി എ​​ന്ന് പി​​ന്നീ​​ട് മ​​ന​​​സി​​ലാ​​യ സാ​ഹ​ച​ര്യ​ത്തി​ലോ അ​​ല്ലെ​​ങ്കി​​ൽ, അ​​ർ​​ഹ​​ത ഇ​​ല്ലാ​​ത്ത ക്യാ​​രി​​ഫോ​​ർ​​വേ​​ർ​​ഡ് ക്ലെ​​യിം ചെ​​യ്തി​​ട്ടു​​ണ്ടെ​​ങ്കി​​ൽ തി​​രു​​ത്തു​​ന്ന​​തി​​നോ ഉ​ള്ള അ​​വ​​സ​​ര​​മാ​​യി അ​​പ്ഡേ​​റ്റ​​ഡ് റി​​ട്ടേ​​ണ്‍ ഫ​​യ​​ലിം​​ഗി​​നെ കാ​​ണാ​​വു​​ന്ന​​താ​​ണ്.