Tax
കള്ളപ്പണം വെളിപ്പെടുത്തൽ: പുതിയ നിയമം തിരിച്ചുവരുന്ന പ്രവാസികൾക്കും ബാധകം
കള്ളപ്പണം വെളിപ്പെടുത്തൽ: പുതിയ നിയമം തിരിച്ചുവരുന്ന പ്രവാസികൾക്കും ബാധകം
വിദേശത്ത് നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിന് നിലവിലുള്ള നിയമങ്ങളുടെ അപര്യാപ്തതയെപ്പറ്റി ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി അരുൺ ജയ്റ്റ്ലി സൂചിപ്പിച്ചിരുന്നു. അതനുസരിച്ച് പുതിയ ഒരു ബിൽ പാർലമെന്റിൽ 2015 മാർച്ച് മാസം 20 ന് അവതരിപ്പിച്ചിരുന്നു. അൺ ഡിസ്ക്ലോസ്ഡ് ഫോറിൻ ഇൻകം ആൻഡ് അസറ്റ്സ് (ഇംപോസിഷൻ ഓഫ് ടാക്സ്) ബിൽ 2015 എന്നാണ് ഈ ബില്ലിന്റെ പേര്. വെളിപ്പെടുത്താത്ത വിദേശ വരുമാനത്തിന്റെയും സ്വത്തുക്കളുടെയും നികുതി പിടിച്ചെടുക്കൽ എന്നതാണ് പേരുകൊണ്ട് തന്നെ അന്വർത്ഥമാകുന്നത്.<യൃ><യൃ><യ>ആർക്കൊക്കെ ബാധകം?<യൃ><യൃ>ഇന്ത്യയിൽ റെസിഡന്റ്് സ്റ്റാറ്റസ് ഉള്ള എല്ലാവർക്കും ഈ നിയമം ബാധകമാണ്. റെസിഡന്റ്് ബട് നോട്ട് ഓർഡിനറിലി റെസിഡന്റ് എന്ന സ്റ്റാറ്റസ് ഉള്ളവർക്ക് ഇത് ബാധകമല്ല. എന്നാൽ 2–3 വർഷങ്ങൾക്കകം ഇവർക്ക് റെസിഡന്റ് സ്റ്റാറ്റസ് ആവുന്നതിനാൽ അവർ ശ്രദ്ധിക്കണം.<യൃ><യൃ><യ>നികുതി നിരക്ക്<യൃ><യൃ>വിദേശത്തുള്ള വെളിപ്പെടുത്താത്ത സ്വത്തോ വരുമാനമോ വെളിപ്പെടുത്തുമ്പോൾ അതിന് 30% ആണ് നികുതിനിരക്ക്. ഇന്ത്യയിലെ ആദായനികുതിനിയമം അനുസരിച്ചുള്ള ഒരു കിഴിവുകളും ഇതിന് ബാധകമല്ല. <യൃ><യൃ><യ>ബിൽ പാസ്സാകുന്നതിന് മുമ്പ് ഒരവസരം കൂടി<യൃ><യൃ>വിദേശത്ത് വെളിപ്പെടുത്താത്ത സ്വത്തോ വരുമാനമോ ഉള്ളവർക്ക് 30% നികുതിയും തുല്യമായ പിഴയും അടച്ചാൽ യാതൊരുവിധ പ്രോസിക്യൂഷൻ നടപടിയോ കടുത്ത പെനാൽറ്റി തുകയായ നികുതിയുടെ മൂന്നിരട്ടി തുകയോ(നികുതി കൂടാതെയുള്ളത്) കൂടാതെ നിയമനടപടികളിൽ നിന്നും രക്ഷ നേടാവുന്നതാണ്.<യൃ><യൃ><യ>ബില്ലിന്റെ മറ്റു പ്രത്യേകതകൾ<യൃ><യൃ>വിദേശത്ത് വെളിപ്പെടുത്താത്ത സ്വത്ത് ഉണ്ടെന്ന് ഗവൺമെന്റിനു ബോധ്യമായാൽ, ബോധ്യപ്പെടുന്ന വർഷത്തെ മതിപ്പു വിലയാണ് കണക്കിലെടുക്കുന്നത്.<യൃ><യൃ>അഞ്ചു ലക്ഷം രൂപയിൽ താഴെയുള്ള ബാങ്ക് ബാലൻസുകൾ അറിവില്ലായ്മ മൂലം വെളിപ്പെടുത്താതിരുന്നാൽ അതിന്മേൽ പെനാൽറ്റിയും പ്രോസിക്യൂഷൻ നടപടികളും ഉണ്ടാവില്ല. പക്ഷേ നികുതി അടയ്ക്കേണ്ടതുണ്ട്.<യൃ><യൃ>ആദായനികുതി നിയമം അനുശാസിക്കുന്ന രീതിയിൽ വിദേശത്തുനിന്നുള്ള വരുമാനത്തിന് മുൻകൂർ നികുതി അടയ്ക്കേണ്ടതാണ്. അല്ലാത്ത പക്ഷം അതിനു പലിശ ചുമത്തുന്നതാണ്.<യൃ><യൃ>നികുതിദായകന് അർഹതപ്പെട്ട എല്ലാ സാമാന്യനീതിയും ഇവിടെയും ലഭിക്കും. വിദേശത്ത് സ്വത്തോ വരുമാനമോ വെളിപ്പെടുത്താതെ സൂക്ഷിച്ചിട്ടുണ്ട് എന്ന് ഗവൺമെന്റിന് ബോധ്യമായാൽ നിയമപ്രകാരം ഉള്ള നോട്ടീസു നല്കുകയും വ്യക്‌തിക്കു സമർപ്പിക്കുവാനുള്ള കാരണങ്ങൾ ഡിപ്പാർട്ട്മെന്റിനെ ബോധ്യപ്പെടുത്താനും തെളിവുകൾ സമർപ്പിക്കാനും കാരണങ്ങൾ റക്കോർഡ് ചെയ്യപ്പെടുവാനും ഉത്തരവുകൾ നേരിട്ട് ലഭിക്കപ്പെടുന്നതിനും ഉള്ള എല്ലാ നടപടികളും അനുസരിച്ച് മാത്രമേ കേസുകൾ അവസാനിപ്പിക്കുകയുള്ളൂ. <യൃ><യൃ>ഉത്തരവിന് എതിരെ കമ്മീഷണർ (അപ്പീൽസ്)നെ സമീപിച്ച് യഥാക്രമം അപ്പീൽ നടപടികൾ നടത്താവുന്നതും അതിന് ശേഷം ട്രൈബ്യൂണലിലും ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും യഥാക്രമം അപ്പീലുകൾ സമർപ്പിക്കാവുന്നതുമാണ്. <യൃ><യൃ><യ>ജോലിക്കെത്തിയ വിദേശികൾക്കും ഈ നിയമം ബാധകം<യൃ><യൃ>ഈ നിയമം ഇന്ത്യാക്കാർക്ക് മാത്രമായിട്ടുള്ളതല്ല. ഇന്ത്യയിൽ ജോലി ചെയ്യുവാൻ എത്തിയ വിദേശികൾക്കും റസിഡന്റ് സ്റ്റാറ്റസ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഞഛഞ) ലഭിച്ചു കഴിഞ്ഞാൽ ഈ നിയമം ബാധകമാണ്. അവരുടെ കൂടെ വരുന്ന ഭാര്യ/ഭർത്താവിനും, അവരുടെ പേരിൽ സ്വന്തം രാജ്യത്ത് സ്വത്തും വരുമാനവും ഉണ്ടെങ്കിൽ അത് ഇന്ത്യയിൽ വെളിപ്പെടുത്തേണ്ടതും ആവശ്യമെങ്കിൽ നികുതി അടക്കേണ്ടതുമാണ്. <യൃ><യൃ>നിലവിലെ നിയമം അനുസരിച്ചും വിദേശത്ത് സ്വത്ത് സൂക്ഷിക്കുന്നവർ വിവരം നല്കണം<യൃ>2012–13 സാമ്പത്തികവർഷം മുതൽ ആദായനികുതി റിട്ടേണുകളിൽ വിദേശസ്വത്തുക്കളുടെ വിവരങ്ങൾ നല്കാൻ വ്യവസ്‌ഥയുണ്ട്. ആ റിട്ടേണുകളിൽ സ്വത്തുക്കളുടെയും മറ്റും വിവരങ്ങൾ നല്കിയവർക്കും നല്കികൊണ്ടിരിക്കുന്നവർക്കും പുതിയ ബില്ലുകൊണ്ട് ഒരു ഉപദ്രവവും ഉണ്ടാവില്ല. <യൃ><യൃ>നിലവിലുള്ള നിയമം അനുസരിച്ച് തന്നെ വിദേശത്തുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ, ബിസിനസിലോ സ്വത്തിലോ ഉള്ള നിക്ഷേപങ്ങൾ, സ്‌ഥാവര സ്വത്തുക്കൾ, ഏതെങ്കിലും പ്രസ്‌ഥാനത്തിലെ ഉത്തരവാദിത്തപ്പെട്ട അധികാരി ആണെങ്കിൽ ആ വിവരം ഏതെങ്കിലും ട്രസ്റ്റിലെ ട്രസ്റ്റി ആയി പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത്, അല്ലെങ്കിൽ ബെനിഫിഷ്യറി ആണെങ്കിൽ ആ വിവരം എന്നിവ റിട്ടേണുകളിൽ വെളിപ്പെടുത്തുവാൻ ബാധ്യസ്‌ഥരാണ്. <യൃ><യൃ>ഇന്ത്യയിൽ വരുമാനമില്ല – അതുകൊണ്ട് റിട്ടേൺ ഫയൽ ചെയ്തിട്ടില്ല. പക്ഷെ വിദേശത്ത് സ്വത്തുണ്ട്<യൃ>സാമ്പത്തികവർഷം 12–13 മുതൽ മുകളിൽ സൂചിപ്പിച്ച തരത്തിലുള്ള അസ്സസ്സികൾ നികുതിയുടെ റിട്ടേൺ ഫയൽ ചെയ്യുവാൻ ബാധ്യസ്‌ഥരായിരുന്നു. വീഴ്ച വരുത്തിയിട്ടുള്ളവർ റിട്ടേൺ ഫയൽ ചെയ്ത് തെറ്റ് തിരുത്താവുന്നതാണ്.<യൃ><യൃ><യ>ഭാഗികമായ വെളിപ്പെടുത്തലുകൾ<യൃ><യൃ>വെളിപ്പെടുത്താത്ത സ്വത്തുക്കളുടെ വിവരങ്ങൾ ഗവൺമെന്റിന് ലഭിക്കുന്ന പക്ഷം അതിന്റെ നിലവിലെ മാർക്കറ്റ് വിലയാണ് ആദായമായി കണക്കാക്കുന്നത്. ഭാഗികമായി മാത്രം വെളിപ്പെടുത്തിയിട്ടുണ്ടെങ്കിൽ നിലവിലെ വിലയിൽനിന്നും വെളിപ്പെടുത്തലിന്റെ റേഷ്യോ അനുസരിച്ചുള്ള കിഴിവു ലഭിക്കുന്നതാണ്. ഉദാഹരണമായി 2008 – 09 ൽ 50 ലക്ഷം രൂപ മുടക്കി വിദേശത്ത് ഒരു വീടു വാങ്ങി. ആ വർഷത്തിലെ കണക്കിൽ ഇതിൽ 20 ലക്ഷം രൂപ വെളിപ്പെടുത്തി. പക്ഷേ 2016–17 ൽ ആണ് നികുതി ഉദ്യോഗസ്‌ഥർക്ക് ഈ സ്വത്തിനെപ്പറ്റിയുള്ള വിവരം ലഭിക്കുന്നത്. ആ സമയത്തെ മതിപ്പുവില 1 കോടി രൂപ ആണെന്ന് കണക്കാക്കുക. അങ്ങനെ വരുന്നപക്ഷം മേൽ അസ്സസ്സിയുടെ വെളിപ്പെടുത്താത്ത സ്വത്തായി 206–17 ൽ കണക്കാക്കുന്നത്. 60 ലക്ഷം രൂപയാണ് ഈ വിവരങ്ങൾ ബില്ലിൽ തന്നെ വിശദീകരിച്ചിട്ടുണ്ട്.<യൃ><യൃ>ആരാണ് ഈ നികുതി നിശ്ചയിക്കുന്നത്?<യൃ><യൃ>ഇന്ത്യയിലെ ആദായ നികുതി നിയമം അനുസരിച്ച് അധികാരം ലഭിച്ച ഉദ്യോഗസ്‌ഥർ തന്നെ ആണ് വിദേശത്തുള്ള വെളിപ്പെടുത്താത്ത സ്വത്തുക്കളുടെയും വരുമാനത്തിന്റെയും നികുതി നിശ്ചയിക്കുന്നത്.<യൃ><യൃ>വിദേശത്ത് ജോലി ചെയ്തിരുന്നപ്പോൾ സമ്പാദിച്ച സ്വത്തുക്കൾ ഈ നിയമത്തിൽ ഉൾപ്പെടുമോ?<യൃ>നിങ്ങൾ ഇപ്പോൾ ഇന്ത്യയിൽ റസിഡന്റ് സ്റ്റാറ്റസിൽ ഉള്ളവർ ആണെങ്കിൽ, നിങ്ങൾക്ക് വരുമാനം ഇല്ലെങ്കിൽ കൂടി, മേൽ പ്രസ്താവിച്ച സ്വത്തിനെപ്പറ്റിയുള്ള വിവരങ്ങൾ നികുതി റിട്ടേണിൽ കാണിച്ച് റിട്ടേൺ ഫയൽ ചെയ്യുക. വെളിപ്പെടുത്താത്ത വിദേശസ്വത്തുക്കൾക്കും വരുമാനത്തിനും മാത്രമാണ് ഈ നിയമം ബാധകമാകുന്നത്. മേൽ സ്വത്തിൽ നിന്നും എന്തെങ്കിലും വരുമാനം ഉണ്ടെങ്കിൽ അത് വെളിപ്പെടുത്തി, നികുതി ബാധകമാകുമെങ്കിൽ അടക്കുക. നിങ്ങളുടെ സ്വത്തുക്കൾ സുരക്ഷിതമായിരിക്കും.<യൃ><യൃ><യ>പ്രോസിക്യൂഷൻ നടപടികൾ എടുക്കുന്ന അവസരങ്ങൾ<യൃ><യൃ>1) വിദേശത്തുള്ള സ്വത്തുക്കളും വരുമാനവും വെളിപ്പെടുത്താതിരിക്കുക. –നികുതിയുടെ മൂന്നിരട്ടി<യൃ><യൃ>2) വിദേശത്തുള്ള സ്വത്തുക്കളെപ്പറ്റിയും വരുമാനത്തെപ്പറ്റിയും ഉള്ള വിവരങ്ങൾ കാണിച്ച് റിട്ടേൺ സമർപ്പിക്കാതിരിക്കുക –10 ലക്ഷം രൂപ<യൃ><യൃ>3) റിട്ടേൺ സമർപ്പിച്ചു എങ്കിലും തെറ്റായ വിവരങ്ങൾ നല്കി അല്ലെങ്കിൽ സ്വത്തുക്കളും വരുമാനവും ശരിയായി വെളിപ്പെടുത്തിയില്ല– 10 ലക്ഷം രൂപ<യൃ><യൃ>4) കണക്കുബുക്കുകൾ ഹാജരാക്കുവാൻ നോട്ടീസു നല്കിയിട്ടും ഹാജരാക്കാതിരിക്കുക, നോട്ടീസുകൾക്ക് മറുപടി പറയാതിരിക്കുക എന്നിവയ്ക്ക്– 50,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ<യൃ><യൃ>5) നികുതി നിശ്ചയിച്ചു കഴിഞ്ഞിട്ടും അടക്കാതിരിക്കുക– നികുതിക്ക് തുല്യമായ തുക.<യൃ><യൃ><യ> തെറ്റിന്റെ സ്വഭാവം, ശിക്ഷ<യൃ><യൃ>1) പുതിയ നിയമം അനുസരിച്ചുള്ള നികുതി മനഃപൂർവം നല്കാതിരിക്കുക, പലിശയും പെനാൽറ്റിയും മനഃപൂർവം അടക്കാതിരിക്കുക.– മൂന്നുവർഷം മുതൽ 10 വർഷം വരെയുള്ള കഠിനതടവും പിഴയും.<യൃ><യൃ>2) വിദേശത്തുള്ള സ്വത്തുക്കളെപ്പറ്റിയും വരുമാനത്തെപ്പറ്റിയും ഉള്ള വിവരങ്ങൾ ഉൾപ്പെടുത്തി യഥാസമയം റിട്ടേൺ ഫയൽ ചെയ്യുന്നതിന് മനഃപൂർവം വീഴ്ച വരുത്തിയാൽ– ആറു മാസം മുതൽ ഏഴു വർഷം വരെയുള്ള കഠിനതടവും പിഴയും.<യൃ><യൃ>3) റിട്ടേൺ ഫയൽ ചെയ്തു എങ്കിലും വിദേശത്തുള്ള സ്വത്തുക്കളെപ്പറ്റിയും വരുമാനത്തെപ്പറ്റിയും ഉള്ള വിവരങ്ങൾ പൂർണ്ണമായും വെളിപ്പെടുത്താതെ മറച്ചു വെക്കുകയോ തെറ്റായ വിവരങ്ങൾ സമർപ്പിക്കുകയോ ചെയ്താൽ– ആറു മാസം മുതൽ ഏഴു വർഷം വരെയുള്ള കഠിനതടവും പിഴയും<യൃ><യൃ>4) മുൻകാല തെറ്റുകൾ വീണ്ടും ആവർത്തിച്ചാൽ– മൂന്നു വർഷം മുതൽ 10 വർഷം വരെ കഠിനതടവും പിഴയും<യൃ><യൃ>5) നികുതിയും പലിശയും പിഴയും അടയ്ക്കാതിരിക്കുവാൻ മന:പൂർവ്വം ശ്രമിക്കുകയാണെങ്കിൽ– മൂന്നു മാസം മുതൽ മൂന്നു വർഷം വരെ കഠിന തടവും പിഴയും.