Tax
വിദേശത്തും ഇന്ത്യൻ ആദായനികുതി ഓഫീസ്
വിദേശത്തും ഇന്ത്യൻ ആദായനികുതി ഓഫീസ്
ഇന്ത്യ ഇപ്പോൾ പത്തോളം വിദേശരാജ്യങ്ങളിൽ ആദായനികുതി ഉദ്യോഗസ്‌ഥരെ നിയമിച്ചിട്ടുണ്ട്. തുടക്കത്തിൽ മൗറീഷ്യസിലും സിംഗപ്പൂരിലും മാത്രമായിരുന്നു. പിന്നീട് എട്ട് ഓഫീസുകൾ കൂടി തുറന്നു. ഡബിൾ ടാക്സേഷൻ അവോയിഡൻസ് എഗ്രിമെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളും അവ പ്രാബല്യത്തിൽ നടപ്പാക്കുവാനുള്ള തയ്യാറെടുപ്പുകളും സിബിഡിടി ഏല്പിക്കുന്ന മറ്റു ജോലികളും ചെയ്യുക മുതലായവയാണ് കർമപദ്ധതികൾ. സൈപ്രസ്, ഫ്രാൻസ്, ജർമനി, നെതർലൻഡ്, ജപ്പാൻ, യുഎഇ, യുകെ, യുഎസ്എ, മൗറീഷ്യസ്, സിംഗപ്പൂർ എന്നിവിടങ്ങളിലാണ് ഓഫീസുകൾ ഉള്ളത്. ഇതുകൂടാതെ 14 ഓഫീസുകൾ കൂടി 14 രാജ്യങ്ങളിലായി (സ്വിറ്റ്സർലൻഡ് ഉൾപ്പെടെ) തുറക്കാൻ പദ്ധതി തയാറാക്കുന്നുണ്ട്. <യൃ><യൃ>കള്ളപ്പണവും സർക്കാർ നടപടികളും<യൃ><യൃ>കേന്ദ്രത്തിൽ പുതിയ സർക്കാർ നിലവിൽ വന്ന ദിവസം തന്നെ കള്ളപ്പണം വെളിച്ചത്തുകൊണ്ടുവരാൻ വേണ്ട നടപടികളെടുക്കുന്നതിനായി വിദഗ്ധ സമിതിയെ രൂപീകരിച്ചു. <യൃ>ഏതൊക്കെ കള്ളപ്പണങ്ങളാണ് വെളിച്ചത്തു കൊണ്ടുവരേണ്ടത്?<യൃ><യൃ>1) ഇന്ത്യയിൽ തന്നെ ഭൂമിയിലും കെട്ടിടങ്ങളിലും നിക്ഷേപങ്ങളിലും ബിനാമി സ്വത്തുക്കളിലും സ്വർണത്തിലും വിലയേറിയ രത്നങ്ങളിലും വിവിധങ്ങളായ ബാങ്കുകളിലെ നിക്ഷേപങ്ങളിലും മറ്റുമായി കണക്കിൽപ്പെടാതെ സൂക്ഷിച്ചിരിക്കുന്ന സ്വത്തുക്കൾ. <യൃ>2) ഇന്ത്യയ്ക്ക് വെളിയിലുള്ള ബാങ്കുകളിലെ നിക്ഷേപങ്ങളും സ്വത്തുക്കളിലുള്ള നിക്ഷേപങ്ങളും.<യൃ>3) ഇന്ത്യയിൽനിന്ന് പണം വിവിധ മാർഗ്ഗങ്ങളിലൂടെ വിദേശത്ത് എത്തിക്കുകയും അവിടെ നിന്ന് മൗറീഷ്യസ് വഴിയോ അല്ലെങ്കിൽ അതുപോലുള്ള രാജ്യങ്ങൾ വഴിയോ ഇന്ത്യയിൽ തന്നെ വിവിധ വ്യവസായങ്ങളിലുള്ള നിക്ഷേപങ്ങൾ. <യൃ><യൃ>ഇന്ത്യയിൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുവാൻ തുടങ്ങിയ ശേഷം മൗറീഷ്യസിൽ നിന്നും സിംഗപ്പൂർ, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്ന് നിക്ഷേപിക്കപ്പെട്ട പണം ഇന്ത്യാക്കാരുടെ തന്നെ കള്ളപ്പണമാണെന്ന് ഗവൺമെന്റിന് ഒരു ധാരണയുണ്ടായിരുന്നു. <യൃ><യൃ>എങ്ങനെയാണ് വിദേശത്തുള്ള കള്ളപ്പണം പിടിക്കുന്നത്?<യൃ><യൃ>ഇന്ത്യയുടെ പരമാധികാരത്തിന്മേൽ മറ്റു രാജ്യങ്ങൾക്ക് യാതൊരു അവകാശവും ഇല്ലാത്തതുപോലെ ഇന്ത്യക്കും മറ്റു രാജ്യങ്ങളുടെ മേൽ യാതൊരു നിയന്ത്രണവും ഇല്ല. ഓരോ രാജ്യത്തെ നിയമങ്ങളും വ്യത്യസ്തങ്ങളായിരിക്കും. നാളിതുവരെ സ്വിറ്റ്സർലൻഡിലെ നിയമങ്ങൾ നിക്ഷേപകന്റെ സുരക്ഷിതത്വവും വിശ്വാസ്യതയും കാത്തു സൂക്ഷിച്ചുകൊള്ളാം എന്നു ഉറപ്പു നല്കിയിരുന്നു. സാമ്പത്തികവും അല്ലാത്തതുമായ നിയമങ്ങൾ മുൻകാല പ്രാബല്യത്തോടെ മാറ്റം വരുത്തുവാനും ആ രാജ്യത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുവാനും ആരും തയ്യാറാകില്ല. അങ്ങനെ വരുമ്പോൾ മുൻകാല നിക്ഷേപങ്ങളെപ്പറ്റി വിവരങ്ങൾ നല്കണം എന്നു ശഠിക്കുന്നതും നല്ല കീഴ്വഴക്കം അല്ല. പുതിയ നിക്ഷേപങ്ങൾ സുതാര്യമാക്കണമെന്നുള്ള നിർബന്ധം വിജയം കണ്ടേക്കാം.<യൃ><യൃ>രാജ്യാന്തര ഉടമ്പടികൾ<യൃ><യൃ>പാർലമെന്റിന്റെ ഇരുസഭകളും ദിവസങ്ങളോളം ചർച്ച ചെയ്ത് ബഹളങ്ങൾ ഉണ്ടാക്കിയിട്ടുള്ള ഒരു വിഷയമാണ് കള്ളപ്പണത്തിന്റെ വിവരങ്ങൾ ആവശ്യപ്പെടൽ. പരസ്പരം ധാരാളം കുറ്റാരോപണങ്ങളും ഇതുമൂലം ഉണ്ടായിട്ടുണ്ട്. മുൻ ഭരണാധികാരികളുടെ അനാസ്‌ഥ കൊണ്ട് ഈ വിവരങ്ങൾ ഇന്ത്യയ്ക്ക് ലഭിക്കാത്തത് എന്നായിരുന്നു പൊതുവെ ഉള്ള ആരോപണം.<യൃ><യൃ>ഡിടിഎഎ യും ടിഐഇഎയും<യൃ><യൃ>ഇന്ത്യ 94 രാജ്യങ്ങളുമായി ഡബിൾ ടാക്സേഷൻ അവോയിഡന്റ്സ് എഗ്രിമെന്റിലും 15 രാജ്യങ്ങളുമായി ടാക്സ് ഇൻഫർമേഷൻ എക്സ്ചേഞ്ച് എഗ്രിമെന്റിലും ഏർപ്പെട്ടിട്ടുണ്ട്. എല്ലാ രാജ്യങ്ങളുമായി ഡിടിഎഎയിൽ ഏർപ്പെടാൻ ഇന്ത്യയ്ക്ക് സാധിക്കാത്തതു കൊണ്ടാണ് പല രാജ്യങ്ങളുമായി ടിഐഇഎയിൽ ഏർപ്പെടുന്നത്. പരസ്പരം നികുതിസംബന്ധമായ കാര്യങ്ങൾ കൈമാറിക്കൊള്ളാം എന്നതാണ് ടിഐഇഎയുടെ കാതൽ. മുൻ അനുഭവങ്ങൾ വച്ചു നോക്കിയാൽ കരാറിൽ ഏർപ്പെട്ടതുകൊണ്ട് മാത്രം നിക്ഷേപകരുടെ വിവരങ്ങൾ രാജ്യത്തിന് ലഭിക്കുമെന്ന് കരുതരുത്. <യൃ><യൃ>നയതന്ത്രം മാത്രം ശരണം<യൃ><യൃ>നിക്ഷേപകന്റെ വിവരങ്ങൾ കൈമാറിക്കൊള്ളാം എന്ന ഉടമ്പടിയിൽ ഏർപ്പെട്ടതിനു ശേഷം നയതന്ത്ര ശ്രമത്തിലൂടെ മാത്രമേ ഇതിനു പൂർണത കൈവരിക്കാനാവുകയുള്ളൂ. <യൃ><യൃ>ടാക്സ് ഹാവൻസ്<യൃ><യൃ>നികുതി രഹിത രാജ്യങ്ങളാണ് ഇവ. ഡിടിഎഎയിൽ ആ രാജ്യങ്ങൾ പൊതുവേ സഹകരിക്കാറില്ല. നികുതിരഹിത രാജ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് കെയ്മൻ ദ്വീപുകളാണ്. ക്യൂബയ്ക്ക് തെക്ക് സ്‌ഥിതി ചെയ്യുന്ന ഈ രാജ്യത്തെ ജനങ്ങളുടെ ആളോഹരി വരുമാനം എഴുപതിനായിരം ഡോളറാണ്. ജനസംഖ്യ വെറും 55,000 മാത്രമാണ്. രജീസ്റ്റർ ചെയ്ത കമ്പനികൾ അതിലധികമാണ്. എല്ലാ ആഗോള വാണിജ്യ ബാങ്കുകളുടെയും ബ്രാഞ്ചുകൾ ഈ രാജ്യത്തുണ്ട്. പ്രത്യേകമായിട്ടുള്ള ഒരു കാര്യം ഇന്ത്യയുമായി ഡബിൾ ടാക്സേഷൻ അവോയിഡന്റ്സ് എഗ്രിമെന്റിൽ ഈ രാജ്യം ഏർപ്പെട്ടിട്ടുണ്ട് എന്നതാണ്. മറ്റ് പ്രധാനപ്പെട്ട കള്ളപ്പണ സുരക്ഷിത സങ്കേതങ്ങൾ ഇവയാണ്. ബെർമുഡ, ബ്രിട്ടീഷ് വർജിൻ ദ്വീപുകൾ, ബഹാമാസ്, ഐൽ ഓഫ് മേൻ, ജിബ്രാൾട്ടർ, മാർഷൽ ഐലൻഡ്സ്, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, പനാമ, സീഷെൽസ്, മൊണാക്കോ, അൻഡോറ മുതലായവയാണ് ഇവ. ഇവയിൽ ഒന്നുപോലും ഡിടിഎഎയിൽ പങ്കുചേരാൻ താത്പര്യം കാണിച്ചിട്ടില്ല.