Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
2018-19 ലെ രണ്ടാമത്തെ റിട്ടേണുകൾ ഒക്ടോബർ 31 ന് മുന്‍പ്
സ്രോതസിൽതന്നെ ആദായനികുതി പിടിച്ചതിനുശേഷം വരുമാനത്തിന്റെ ബാക്കി തുക നികുതിദായകന് നൽകുന്ന വകുപ്പുകളാണ് ആദായനികുതി നിയമത്തിൽ 17-ാം അദ്ധ്യായത്തിൽ സൂചിപ്പിക്കുന്നത്. നാം സന്പാദിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതമാണ് നികുതി ആയി അടയ്ക്കുന്നത്. ഇത് ഗവണ്മെന്റിനെ സംബന്ധിച്ചിടത്തോളം ഖജനാവിലേക്ക് ക്രമമായി വന്നുകൊണ്ടിരിക്കുന്നതിനാൽ ഈ വിധത്തിലുള്ള നികുതി പിരിവിനാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. സ്രോതസിൽനിന്നും പിടിച്ച നികുതി നിശ്ചിത സമയത്തിനുള്ളിൽ അടയ്ക്കുകയും അതിനുള്ള ത്രൈമാസ റിട്ടേണുകൾ നിർദ്ദിഷ്ട തിയതിക്കുള്ളിൽ ഫയൽ ചെയ്യുകയും ചെയ്താൽ മാത്രമാണ് നികുതിദായകന് നികുതിയുടെ ക്രെഡിറ്റ് യഥാസമയം ലഭിക്കുന്നത്. താഴെ പറയുന്ന റിട്ടേണ്‍ ഫോമുകളാണ് വിവിധതരത്തിൽ നികുതി സ്രോതസിൽനിന്നു പിടിക്കുന്പോൾ ഉപയോഗിക്കേണ്ടത്.
1) 24 ക്യു - ശന്പളത്തിൽ നിന്നുള്ള നികുതി
2) 26 ക്യു - ശന്പളം ഒഴികെയുള്ള റെസിഡന്റിന് നൽകുന്ന എല്ലാ വരുമാനത്തിനും ഉള്ള നികുതി.
3) 27 ക്യു - നോണ്‍ റെസിഡന്റായിട്ടുള്ളവർക്ക് പലിശയും ഡിവിഡന്റും ഉൾപ്പെടെയുള്ള ഏത് വരുമാനവും നൽകുന്ന അവസരങ്ങളിൽ
4) 27 ഇ.ക്യു - ടി.സി.എസിന്റെ റിട്ടേണുകൾ
ഇതു കൂടാതെ റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ ഫോം നന്പർ 27 എയും കൂടി സമർപ്പിക്കേണ്ടതുണ്ട്. സ്ഥാപനം ഈ പീരിയഡിൽ ആകെ കൊടുത്ത തുകയും ആകെ അടച്ച നികുതിയുമാണ് ഇതിൽ കാണിക്കുന്നത്.
ആദായനികുതി റിട്ടേണുകൾക്ക് ഒക്ടോബർ 31 വരെ സമയം
ആദായനികുതി നിയമം 90 ഇ അനുസരിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ട നികുതിദായകർ ഒഴികെയുള്ള ഓഡിറ്റ് ആവശ്യമായിട്ടുള്ള എല്ലാ നികുതിദായകരും പാർട്ണർഷിപ്പ് ഫേമുകൾ ആണെങ്കിൽ അവയുടെ പാർട്ണേഴ്സും 2017-18 സാന്പത്തികവർഷത്തിലെ ആദായനികുതി റിട്ടേണുകൾ പിഴ കൂടാതെ സമർപ്പിക്കേണ്ട അവസാന തിയതി 2018 ഒക്ടോബർ 15 ൽ നിന്നും ഒക്ടോബർ 31 വരെ ആക്കി മാറ്റിയിരിക്കുന്നു.
ത്രൈമാസ റിട്ടേണുകൾ സമർപ്പിച്ചില്ലെങ്കിൽ പിഴ
നിർദ്ദിഷ്ട തീയതി കഴിഞ്ഞ് ഒരു വർഷത്തിനകവും റിട്ടേണുകൾ സമർപ്പിച്ചില്ലെങ്കിൽ അല്ലെങ്കിൽ തെറ്റായ വിവരങ്ങളാണ് സമർപ്പിച്ചതെങ്കിൽ നികുതി പിടിച്ച വ്യക്തിയുടെ മേൽ പിഴ ചുമത്തുവാൻ വ്യവസ്ഥയുണ്ട്.
10000/- രൂപയിൽ കുറയാതെയും 1,00000/- രൂപയിൽ കൂടാതെയുള്ള തുകയാണ് പിഴയായി ചുമത്തുന്നത്.
സ്രോതസിൽനിന്നു നികുതി പിടിച്ച ശേഷം റിട്ടേണുകൾ സമർപ്പിക്കാതിരുന്നാൽ
സ്രോതസിൽനിന്നു പിടിച്ച നികുതി യഥാസമയത്ത് തന്നെ അടച്ചെങ്കിൽമാത്രമേ പണത്തിന്റെ ക്രെഡിറ്റ് നികുതി വകുപ്പിൽ നിന്നും യഥാസമയം ലഭിക്കുകയുള്ളൂ. നികുതി പിടിച്ച വ്യക്തി റിട്ടേണ്‍ സമർപ്പണത്തിന് എന്തെങ്കിലും വീഴ്ച വരുത്തിയാൽ അസസിക്ക് നികുതിയുടെ ക്രെഡിറ്റ് ലഭിക്കുകയില്ല.01-07-2012 മുതൽ റിട്ടേണുകൾ യഥാസമയം ഫയൽ ചെയ്തില്ലെങ്കിൽ പിഴയായി പ്രതിദിനം ഓരോ റിട്ടേണിനും 200 രൂപ വീതം ചുമത്തുവാൻ വകുപ്പ് 234 ഇ അനുശാസിക്കുന്നുണ്ട്. എന്നാൽ ഈ പിഴ തുക പരമാവധി അടച്ച നികുതിയുടെ തത്തുല്യമായ തുകയായി നിജപ്പെടുത്തിയിട്ടുണ്ട്.
ചെറുകിട വ്യവസായികൾക്കു പണം കൊടുക്കാനുണ്ടോ?
ചെറുകിട വ്യവസായികൾക്കു കൊടുക്കാനുള്ള പണം നിർദിഷ്ട തീയതിക്കുള്ളിൽത്തന്നെ കൊ
കരാർ അടിസ്ഥാനത്തിൽ ജോലി: സ്രോതസിൽ നികുതി 10%
അനവധി കന്പനികളും സ്ഥാപനങ്ങളും ജോലിക്കാരെ കരാർ അടിസ്ഥാനത്തിൽ ജോലിക്ക് നിയമ
അപ്ഡേറ്റഡ് റിട്ടേണുകളുടെ ഫയലിംഗിന് അവസരം
2022 ലെ ഫിനാൻസ് ആക്ടിൽ ആദായനികുതി നിയമത്തിൽ അപ്ഡേറ്റഡ് റിട്ടേണുകൾ ഫയൽ ചെയ്യ
ആദായനികുതി റിട്ടേണ്‍ മുടക്കുന്നവർക്ക് സ്രോതസിൽ ഇരട്ടി നികുതി
നിങ്ങൾ കഴിഞ്ഞ രണ്ട് സാന്പത്തികവർഷങ്ങളിൽ ഫയൽ ചെയ്യേണ്ടതിന് നിർദേശിക്കപ്പെട്
ആദായനികുതി റിട്ടേണ്‍ ഫയലിംഗ്? തെറ്റു പറ്റിയോ! സാരമില്ല; റിവൈസ് ചെയ്യാം
നികുതിലോകം /ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
ഫയൽ ചെയ്ത ആദായന
ആദ്യ ഗഡു 15നു മുന്‍പ്
നികുതിലോകം / ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
പേ ആസ് യു ഏണ് തത്വ
ഹ്രസ്വകാല മൂലധനനേട്ടവും ആദായനികുതിയും
മൂലധന ആസ്തികൾ (ക്യാപ്പിറ്റൽ അസറ്റ്) വിറ്റു കിട്ടുന്പോൾ ലഭിക്കുന്ന ലാഭത്തിനാണ്
ടിഡിഎസ്: ത്രൈമാസ റിട്ടേൺ 31നു മുന്‍പ്
സ്രോതസിൽനിന്നുതന്നെ ആദായനികുതി പിടിച്ചതിനു ശേഷം വരുമാനത്തിന്റെ ബാക്കി തുക ന
രണ്ടു കോടി രൂപ ടേണോവറുള്ള വ്യാപാരിയാണോ?
രണ്ടു കോടി രൂപ വരെ ടേണോവറുള്ള വ്യാപാരികൾക്ക് എട്ടു ശതമാനം/ ആറു ശതമാനം വരുമാ
രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന; വരുമാനത്തിൽ നിന്നു കിഴിവ്
രാഷട്രീയപാർട്ടികൾക്കു സംഭാവന നൽകിയാൽ ആദായനികുതി നിയമപ്രകാരം വരുമാനത്തി
പ്രതിമാസ വാടക 50000 രൂപയിൽ കൂടിയാൽ വ്യക്തികൾ സ്രോതസിൽനിന്ന് നികുതി നൽകണം
പ്രതിമാസം 50000 രൂപക്ക് മുകളിൽ വാടക നൽകുന്ന വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബ
ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിന് വരുമാനത്തിൽ നിന്നു കിഴിവ്
ആദായനികുതി നിയമത്തിലെ 80 ഡി വകുപ്പനുസരിച്ചു ടാക്സ് അടയ്ക്കുന്പോൾ (പഴയ സ്കീം
ബജറ്റ് 2023: നിക്ഷേപങ്ങൾക്ക് കിഴിവുകൾ ലാഭകരമെങ്കിൽ പഴയ സ്കീ
2023 ലെ ബജറ്റിൽ ആദായനികുതി നിയമത്തിലെ 115 ബിഎസി (1എ) എന്ന വകുപ
വസ്തു വാങ്ങുന്പോൾ സ്രോതസിൽ നികുതി
ഗ്രാമപ്രദേശത്തുള്ള കൃഷിഭൂമി ഒഴികെ 50 ലക്ഷത്തിനു മുകളിലുള്ള ഏതെങ്കിലും വസ്തു ഇ
2022-23 വർഷത്തിലെ മുൻകൂർ ആദായനികുതി; മൂന്നാമത്തെ ഗഡു 2022 ഡിസംബർ 15 ന് മുന്‍പ്
ആദായനികുതി നിയമത്തിലെ 208-ാം വകപ്പനുസരിച്ച് 10,000 രൂപയിൽ കൂടു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.