Services & Questions
അവസാനം ജോലി ചെയ്ത ഒാഫീസുമായി ബന്ധപ്പെടണം
Monday, November 19, 2018 2:38 PM IST
എന്റെ ഇളയ സഹോദരൻ സീനിയർ ക്ലർക്കായിരിക്കെ ഒരു മാസം മുന്പ് മരണമടഞ്ഞു. അവിവാഹിതനാണ്. അമ്മ മാത്രമേ ജീവിച്ചിരിപ്പുള്ളൂ. സഹോദരനായ എനിക്ക് ഒരു ജോലിയുണ്ട്. മരിച്ച സഹോദരന്റെ പേരിലുള്ള പി എഫ്, ഫാമിലി പെൻഷൻ എന്നിവയുടെ അവകാശി അമ്മ മാത്രം. പിഎഫിന് നോമിനേഷൻ വച്ചിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. അതുപോലെ ഫാമിലി പെൻഷൻ അമ്മയ്ക്കുതന്നെ കിട്ടാൻ തടസമുണ്ടോ? ഇതു ലഭിക്കാൻ എന്തൊക്കെ പേപ്പറുകളാണ് ആവശ്യമുള്ളത്. ഏതെല്ലാം സർട്ടിഫിക്കറ്റുകൾ ആവശ്യമായി വരും. വിശദീകരിക്കാമോ?
പി. കൃഷ്ണകുമാർ, തിരുവല്ല
അവിവാഹിതനായ ജീവനക്കാരൻ മരിച്ചാൽ ഫാമിലി പെൻഷനുള്ള അർഹത മാതാപിതാക്കൾക്കാണ്. അച്ഛൻ ജീവിച്ചിരിപ്പില്ലെങ്കിൽ അടുത്ത അവകാശി അമ്മ തന്നെയാണ്. ഇത് ലഭിക്കുന്നതിനുവേണ്ടി അവകാശ സർട്ടിഫിക്കറ്റ് റവന്യു അധികാരിയിൽനിന്നും വാങ്ങേണ്ടതുണ്ട്. ഫാമിലി പെൻഷന് അപേക്ഷിക്കുന്പോൾ മരണമടഞ്ഞ ജീവനക്കാരന്റെ ഡത്ത് സർട്ടിഫിക്കറ്റ്, എൻക്വയറി സർട്ടിഫിക്കറ്റ് എന്നിവ മതിയാകും. പിഎഫിന് നോമിനേഷൻ ഇല്ലെങ്കിൽ അവകാശികൾക്കാണ് അത് നൽകേണ്ടത്. ഏഴു വർഷത്തിൽ കൂടുതൽ സർവീസുള്ളതുകൊണ്ട് ഫാമിലി പെൻഷനായി അവസാനം വാങ്ങിയ ശന്പളത്തിന്റെ 50 ശതമാനം ലഭിക്കും. രേഖകളുമായി അവസാനം ജോലി ചെയ്ത ഓഫീസുമായി ബന്ധപ്പെടുക.