Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
നികുതി റീഫണ്ട് നഷ്ടമായോ?
ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് നിശ്ചിത കാലാവധി നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ റിട്ടേണുകൾ ഫയൽ ചെയ്തില്ലെങ്കിൽ പല ആനുകൂല്യങ്ങളും നഷ്ടമാകും. നിർദിഷ്ട തീയതിക്കുള്ളിൽ ഫയൽ ചെയ്തില്ലെങ്കിൽ ബിസിനസിൽ ഉണ്ടായ നഷ്ടങ്ങൾ അടുത്ത വർഷത്തേക്ക് ക്യാരിഫോർവേഡ് ചെയ്യാൻ സാധിക്കില്ല. നിർദിഷ്ട കാലത്തിനുള്ളിൽ ഫയൽ ചെയ്തില്ലെങ്കിൽ റിട്ടേണുകൾ പിന്നീട് ഫയൽ ചെയ്യുവാൻ സാധിക്കില്ല. റിട്ടേണുകൾ ഫയൽ ചെയ്താൽ മാത്രമേ നികുതിയുടെ റീഫണ്ട് ലഭിക്കുകയുള്ളൂ.
എന്നാൽ തക്കതായ കാരണം നിമിത്തം റിട്ടേണുകൾ നിർദിഷ്ട സമയത്തിനുള്ളിൽ ഫയൽ ചെയ്യാൻ സാധിച്ചില്ലെങ്കിലും ബിസിനസിൽ ഉണ്ടായ നഷ്ടം ക്യാരിഫോർവേർഡ് ചെയ്തുകിട്ടും - നഷ്ടപ്പെട്ടു എന്നു കരുതിയ റീഫണ്ട് തിരിച്ചുകിട്ടും.
ആദായനികുതിനിയമത്തിലെ 119-ാം വകുപ്പനുസരിച്ച് പ്രസ്തുത റിട്ടേണുകൾ സ്വീകരിക്കുന്നതിന് ആദായനികുതി ഉദ്യോഗസ്ഥരെ അധികാരപ്പെടുത്താൻ സിബിഡിടിക്ക് അധികാരമുണ്ട്. നിർദിഷ്ട സമയത്തിനുള്ളിൽ റിട്ടേണുകൾ ഫയൽ ചെയ്യാൻ, തക്കതായ കാരണം നിമിത്തം, സാധിക്കാതെ വന്നാലും റിട്ടേണുകൾ ഫയൽ ചെയ്യാൻ ഈ വകുപ്പനുസരിച്ച് സാധിക്കും. 119-ാം വകുപ്പനുസരിച്ച് ആദായനികുതി ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നല്കാൻ സിബിഡിടിക്ക് അധികാരം ഉണ്ട്. റിട്ടേണുകൾ നിർദിഷ്ട സമയത്തിനുള്ളിൽ ഫയൽ ചെയ്തില്ലെങ്കിലും തക്കതായ കാരണമുണ്ടെങ്കിൽ അപേക്ഷ ലഭിച്ചാൽ, ആനുകൂല്യങ്ങൾ അനുവദിക്കാൻ 119(2) ബി വകുപ്പനുസരിച്ച് അനുവാദം നൽകിയിട്ടുണ്ട്.‘തക്കതായ കാരണം’ മാത്രമാണ് ഇവിടെ പ്രധാന വിഷയം. സർക്കുലർ നന്പർ 9/2015 തീയതി 9/6/2015 (എഫ് നന്പർ 312/22/2015 ഒ.റ്റി.)
റിട്ടേണുകൾ ഫയൽ ചെയ്യാനുണ്ടായ കാലതാമസം പൊറുക്കണം എന്ന് അഭ്യർഥിച്ചുകൊണ്ടുള്ള അപേക്ഷ ഇൻകം ടാക്സ് കമ്മീഷണർ മുന്പാകെ സമർപ്പിക്കേണ്ടതുണ്ട്. കമ്മീഷണർക്ക് ഈ അപേക്ഷ സ്വീകരിക്കുന്നതിനും തിരസ്കരിക്കുന്നതിനും അവകാശമുണ്ട്. 10 ലക്ഷം രൂപയിൽ താഴെയാണുതുകയെങ്കിൽ കമ്മീഷണർക്കും 10 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെ പ്രിൻസിപ്പൽ കമ്മീഷണർക്കും 50 ലക്ഷം രൂപയ്ക്ക് മുകളിൽ ബോർഡിലേക്കും ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. നഷ്ടം സംഭവിച്ച നികുതിനിർണയവർഷം കഴിഞ്ഞ് ആറുവർഷത്തിനകം മുകളിൽ സൂചിപ്പിച്ച അപേക്ഷ നൽകിയിരിക്കണം. ആറു വർഷം എന്ന കാലാവധി എല്ലാ അധികാരികൾക്കും ബാധകമാണ്. ബോർഡിനു പോലും ഇത് ബാധകമാണ്. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകൾ അവ ലഭിച്ച് ആറു മാസത്തിനകം തീർപ്പാക്കിയിരിക്കണം എന്നും സർക്കുലറിൽ നിർദ്ദേശമുണ്ട്.
എന്നാൽ കോടതിയുടെ നിർദേശപ്രകാരമാണ് റീഫണ്ട് ക്ലെയിം നൽകുന്നതെങ്കിൽ കോടതിയിൽ വന്ന കാലതാമസം അപേക്ഷ സമർപ്പിക്കാനുള്ള ആറു വർഷത്തെ സമയത്തിൽ ഉൾപ്പെടുത്തില്ല. അങ്ങനെ വരുന്ന സാഹചര്യത്തിൽ കോടതിയുടെ ഉത്തരവുവന്ന് ആറു മാസത്തെ സമയമോ അല്ലെങ്കിൽ പ്രസ്തുത വർഷം അവസാനിക്കുന്നതിന് മുന്പോ, ഇതിലേതാണോ രണ്ടാമതായി വരുന്നത് അതിനുമുന്പ് അപേക്ഷ സമർപ്പിച്ചാൽ മതിയാവുന്നതാണ്.
അപേക്ഷകൾ പരിഗണിക്കുന്ന സമയത്ത് നൽകിയിരിക്കുന്ന ക്ലെയിമുകൾ ശരിയാണോ എന്നും തക്കതായ കാരണം മൂലമാണ് റിട്ടേണുകൾ യഥാസമയം ഫയൽ ചെയ്യുവാൻ സാധിക്കാത്തത് എന്നുമുള്ളതിന്റെ നിജസ്ഥിതി അധികാരികൾ പരിശോധിക്കും. ആവശ്യമെങ്കിൽ നികുതി നിർണയ ഉദ്യോഗസ്ഥന്റെ പക്കൽനിന്നും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യണമെന്നാണ് സർക്കുലറിൽ സൂചിപ്പിച്ചിരിക്കുന്നത്.
ഇൻകംടാക്സ് അസസ്മെന്റ് കഴിഞ്ഞ്, റീഫണ്ടും ലഭിച്ചതിനു ശേഷവും പിന്നീട് അധികമായി റീഫണ്ട് ലഭിക്കുവാനുണ്ട് എന്നു കണ്ടാൽ പ്രസ്തുത കാലാവധിക്കുമുന്പ് നികുതിദായകന് മുകളിൽ സൂചിപ്പിച്ചവിധത്തിൽ കമ്മീഷണർ മുന്പാകെയോ ബോർഡ് മുന്പാകെയോ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും. അപേക്ഷകൾ തീരുമാനിക്കും മുന്പ് മൂന്ന് വ്യവസ്ഥകൾ അധികാരികൾ തീരുമാനിക്കും. 1) ഏതെങ്കിലും നിയമം അനുസരിച്ച് നികുതിദായകന്റെ പ്രസ്തുത വരുമാനം വേറെ ആരുടെയെങ്കിലും പേരിൽ അസസ് ചെയ്യുമോ? 2) നികുതിദായകന് റീഫണ്ടിന്റെ പലിശ ലഭിക്കില്ല. 3) റീഫണ്ട് നൽകുന്നത് ഒന്നുകിൽ സ്രോതസിൽ അടച്ച നികുതി ആയിരിക്കണം അല്ലെങ്കിൽ അധികമായി മുൻകൂർ നികുതി അടച്ചതായിരിക്കണം അല്ലെങ്കിൽ സെൽഫ് അസെസ്മെന്റ് ടാക്സായി അടച്ചതാകണം.
അപേക്ഷകളിൽ കമ്മീഷണർ സ്വീകരിക്കുന്ന നിലപാടുകൾക്ക് ഉന്നതാധികാരികളുടെ മുന്പിൽ അപ്പീൽ ഫയൽ ചെയ്യുന്നതിനോ റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്യുന്നതിനോ വ്യവസ്ഥ ഇല്ല.
ചെറുകിട വ്യവസായികൾക്കു പണം കൊടുക്കാനുണ്ടോ?
ചെറുകിട വ്യവസായികൾക്കു കൊടുക്കാനുള്ള പണം നിർദിഷ്ട തീയതിക്കുള്ളിൽത്തന്നെ കൊ
കരാർ അടിസ്ഥാനത്തിൽ ജോലി: സ്രോതസിൽ നികുതി 10%
അനവധി കന്പനികളും സ്ഥാപനങ്ങളും ജോലിക്കാരെ കരാർ അടിസ്ഥാനത്തിൽ ജോലിക്ക് നിയമ
അപ്ഡേറ്റഡ് റിട്ടേണുകളുടെ ഫയലിംഗിന് അവസരം
2022 ലെ ഫിനാൻസ് ആക്ടിൽ ആദായനികുതി നിയമത്തിൽ അപ്ഡേറ്റഡ് റിട്ടേണുകൾ ഫയൽ ചെയ്യ
ആദായനികുതി റിട്ടേണ് മുടക്കുന്നവർക്ക് സ്രോതസിൽ ഇരട്ടി നികുതി
നിങ്ങൾ കഴിഞ്ഞ രണ്ട് സാന്പത്തികവർഷങ്ങളിൽ ഫയൽ ചെയ്യേണ്ടതിന് നിർദേശിക്കപ്പെട്
ആദായനികുതി റിട്ടേണ് ഫയലിംഗ്? തെറ്റു പറ്റിയോ! സാരമില്ല; റിവൈസ് ചെയ്യാം
നികുതിലോകം /ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
ഫയൽ ചെയ്ത ആദായന
ആദ്യ ഗഡു 15നു മുന്പ്
നികുതിലോകം / ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
പേ ആസ് യു ഏണ് തത്വ
ഹ്രസ്വകാല മൂലധനനേട്ടവും ആദായനികുതിയും
മൂലധന ആസ്തികൾ (ക്യാപ്പിറ്റൽ അസറ്റ്) വിറ്റു കിട്ടുന്പോൾ ലഭിക്കുന്ന ലാഭത്തിനാണ്
ടിഡിഎസ്: ത്രൈമാസ റിട്ടേൺ 31നു മുന്പ്
സ്രോതസിൽനിന്നുതന്നെ ആദായനികുതി പിടിച്ചതിനു ശേഷം വരുമാനത്തിന്റെ ബാക്കി തുക ന
രണ്ടു കോടി രൂപ ടേണോവറുള്ള വ്യാപാരിയാണോ?
രണ്ടു കോടി രൂപ വരെ ടേണോവറുള്ള വ്യാപാരികൾക്ക് എട്ടു ശതമാനം/ ആറു ശതമാനം വരുമാ
രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന; വരുമാനത്തിൽ നിന്നു കിഴിവ്
രാഷട്രീയപാർട്ടികൾക്കു സംഭാവന നൽകിയാൽ ആദായനികുതി നിയമപ്രകാരം വരുമാനത്തി
പ്രതിമാസ വാടക 50000 രൂപയിൽ കൂടിയാൽ വ്യക്തികൾ സ്രോതസിൽനിന്ന് നികുതി നൽകണം
പ്രതിമാസം 50000 രൂപക്ക് മുകളിൽ വാടക നൽകുന്ന വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബ
ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിന് വരുമാനത്തിൽ നിന്നു കിഴിവ്
ആദായനികുതി നിയമത്തിലെ 80 ഡി വകുപ്പനുസരിച്ചു ടാക്സ് അടയ്ക്കുന്പോൾ (പഴയ സ്കീം
ബജറ്റ് 2023: നിക്ഷേപങ്ങൾക്ക് കിഴിവുകൾ ലാഭകരമെങ്കിൽ പഴയ സ്കീ
2023 ലെ ബജറ്റിൽ ആദായനികുതി നിയമത്തിലെ 115 ബിഎസി (1എ) എന്ന വകുപ
വസ്തു വാങ്ങുന്പോൾ സ്രോതസിൽ നികുതി
ഗ്രാമപ്രദേശത്തുള്ള കൃഷിഭൂമി ഒഴികെ 50 ലക്ഷത്തിനു മുകളിലുള്ള ഏതെങ്കിലും വസ്തു ഇ
2022-23 വർഷത്തിലെ മുൻകൂർ ആദായനികുതി; മൂന്നാമത്തെ ഗഡു 2022 ഡിസംബർ 15 ന് മുന്പ്
ആദായനികുതി നിയമത്തിലെ 208-ാം വകപ്പനുസരിച്ച് 10,000 രൂപയിൽ കൂടു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.