Services & Questions
60 ദിവസത്തിൽ താഴെയായാൽ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ട
Monday, March 11, 2019 2:23 PM IST
പ്രസവാവധിയെ തുടർന്നു 30 ദിവസത്തേക്ക് ശൂന്യവേതനാവധി എടുക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണമെന്ന് മേലധികാരി ആവശ്യപ്പെടുന്നു. ഇതു ശരിയാണോ?
ആനി മാത്യു, ചാലക്കുടി
KSR Vol.I P I Rule 100 പ്രകാരം 180 ദിവസം പ്രസവാവധി എടുക്കുന്നതിന് മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല. അതോടൊപ്പം പ്രസവാവധിയെ തുടർന്ന് 60 ദിവസത്തിനു താഴെ ഏതു ലീവ് എടുത്താലും മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ടായെന്ന് KSR Vol.I P I Rule102 പ്രതിപാദിക്കുന്നു. ആയതിനാൽ പ്രസവാവധിയെ തുടർന്നു 30 ദിവസത്തെ ശൂന്യവേതനാവധി എടുക്കുന്ന ആൾക്ക് (എൽഡബ്ല്യുഎ) മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട. ഈ കാലയളവ് ഇൻക്രിമെന്റ് ഉൾപ്പെടെയുള്ള എല്ലാത്തിനും പ്രയോജനം ലഭിക്കും. (KSR Vol.I P I Rule 33)