Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
ക്രമരഹിതമായി സ്വീകരിക്കുന്ന ഡെപ്പോസിറ്റുകൾക്കു നിയന്ത്രണം
ക്രമരഹിതമായി സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുവാൻ ‘അണ് റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം ബിൽ - 2019’ ലോകസഭ 13 -02- 2019 ൽ പാസാക്കിയിരുന്നു. പാർലമെന്റ് കൂടുന്നില്ലാത്തതിനാൽ ഇത് രാജ്യസഭ പാസാക്കിയില്ല. അതിനാൽ ഓർഡിനൻസ് ഇറക്കി 21- 02- 2019 മുതൽ ക്രമരഹിതമായി സ്വീകരിക്കുന്ന ഡെപ്പോസിറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ക്രമരഹിതമായി സ്വീകരിക്കുന്ന എല്ലാ ഡെപ്പോസിറ്റുകളും ഈ ഓർഡിനൻസ് പ്രകാരം നിരോധിച്ചിട്ടുണ്ട്. അംഗീകാരം ഇല്ലാത്ത പോണ്‍സി (തട്ടിപ്പ്)സ്കീമുകളിൽ നിക്ഷേപകരുടെ പണം നഷ്ടപ്പെടാതിരിക്കാനുള്ള മുൻകരുതലായിട്ടാണ് ഈ ഓർഡിനൻസ് ഇറക്കിയിരിക്കുന്നത്.
എന്താണ് അണ്‍റെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്കീം
ഗവണ്മെന്റിന്റെയോ ഗവണ്മെന്റ് ഏജൻസിയുടേയോ (റിസർവ് ബാങ്ക്, സെബി, ഇൻഷ്വറൻസ് റെഗുലേറ്റർ, പെൻഷൻ ഫണ്ട് റെഗുലേറ്റർ തുടങ്ങിയവ)നിയന്ത്രണത്തിലല്ലാതെ ഓരോ പ്രത്യേക സ്കീം പ്രകാരമോ അല്ലാതെയോ ഡെപ്പോസിറ്റുകൾ സ്വീകരിക്കുന്ന ബിസിനസിനെയാണ് അണ് റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം എന്നറിയപ്പെടുന്നത്. അതായത് ഗവണ്മെന്റിന്റെയോ ഗവണ്മെന്റ് ഏജൻസിയുടെയോ നിയന്ത്രണത്തിൽ അല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ നിരോധനം ഉണ്ടാകുന്നുള്ളൂ.
ഡെപ്പോസിറ്റിന്റെ നിർവചനത്തിൽ ഉൾപ്പെട്ടിട്ടില്ലാത്തവ
1) കോ-ഓപ്പറേറ്റീവ് ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കിംഗ് സ്ഥാപനങ്ങളിൽ നിന്നും സ്വീകരിക്കുന്ന പണം.
2) പബ്ലിക് ഫിനാൻഷൽ കോർപ്പറേഷനിൽ നിന്നും നോണ്‍ ബാങ്കിംഗ് ഫിനാൻഷൽ കന്പനികളിൽ നിന്നും സ്വീകരിക്കുന്ന തുകകൾ
3) ഗവണ്മെന്റിന്റെ പക്കൽ നിന്നും ലഭിക്കുന്ന പണവും തിരിച്ചടവ് ഗവണ്മെന്റ് ഗ്യാരന്റി നൽകുന്ന തുകകളും.
4) ഫോറിൻ ബാങ്കുകളിൽ നിന്നും ഇന്റർനാഷണൽ ബാങ്കുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വിദേശികളിൽ നിന്നും വിദേശ കന്പനികളിൽ നിന്നും നിയമാനുസൃതമായി സ്വീകരിക്കുന്ന തുകകൾ.
5) പങ്കു വ്യാപാരസ്ഥാപനങ്ങളിലും ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പുകളിലും പാർട്ണർമാർ നിക്ഷേപിക്കുന്ന മുതൽ മുടക്കുകൾ.
6) വ്യക്തികൾ സ്നേഹിതരിൽ നിന്നും ബന്ധുക്കളിൽ നിന്നും സ്വീകരിക്കുന്ന തുകകൾ.
7) ബിസിനസിൽ നടക്കുന്ന ക്രെഡിറ്റ് ഇടപാടുകൾ.
8) സർഫേസി ആക്ടിന്റെ കീഴിൽ വരുന്ന അസറ്റ് റീകണ്‍സ്ട്രക്ഷൻ കന്പനികളിൽ സ്വീകരിക്കപ്പെടുന്ന തുകകൾ.
9) രാഷ്്ട്രീയപാർട്ടികൾക്ക് ലഭിക്കുന്ന തുകകൾ.
10) സെൽഫ് ഹെൽപ്പ് ഗ്രൂപ്പുകൾ ഗവണ്മെന്റ് അംഗീകാരത്തോടുകൂടി നിയമപരമായി സ്വീകരിക്കുന്ന തുകകൾ.
ബിസിനസിന്റെ ഭാഗമായി സ്വകരിക്കപ്പെടുന്ന ഡെപ്പോസിറ്റുകളും അഡ്വാൻസുകളും വസ്തുവകകൾ വാങ്ങുന്നതിന് നല്കപ്പെടുന്ന അഡ്വാൻസുകളും പ്രസ്തുത സ്കീമിൽ ഡെപ്പോസിറ്റായി കണക്കാക്കപ്പെടുകയില്ല. എന്നാൽ നിശ്ചയിക്കപ്പെട്ട തീയതിക്ക് ഇടപാടുകൾ നടക്കാതെ വന്നാൽ പ്രസ്തുത പണം 15 ദിവസങ്ങൾക്കകം തിരിച്ചു നൽകിയില്ലെങ്കിൽ അവയെ ഡെപ്പോസിറ്റുകളായി പരിഗണിക്കും. ബിസിനസിൽ സെക്യൂരിറ്റി ഡെപ്പോസിറ്റായി സ്വീകരിക്കുന്ന പണവും ഈ നിയമത്തിൽ വരികയില്ല.അംഗീകാരം ഇല്ലാതെ നടത്തപ്പെടുന്ന ചിട്ടി ബിസിനസുകൾ ഈ നിയമത്തിന് കീഴിൽ വരും. ക്രമരഹിതമായി സ്വീകരിക്കുന്ന പ്രസ്തുത ഡിപ്പോസിറ്റുകൾക്ക് വേണ്ടി പരസ്യം ചെയ്യുന്നതും ക്യാൻവാസ് ചെയ്യുന്നതും വിജ്ഞാപന പ്രകാരം നിരോധനം ഉള്ളതാണ്. നിയമപ്രകാരം സ്വീകരിച്ച നിക്ഷേപങ്ങൾ ആണെങ്കിലും അവയുടെ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ കുറ്റകരമാണ്.
ശിക്ഷാനടപടികൾ
ഈ വിജ്ഞാപനത്തിന് എതിരായി ക്രമരഹിതമായ രീതിയിൽ നിക്ഷേപങ്ങൾ വാങ്ങിക്കുന്നവർ രണ്ടു വർഷത്തിൽ കുറയാതെയും ഏഴു വർഷം വരെയും ഉള്ള തടവുശിക്ഷയും മൂന്നു ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപവരെയുള്ള പിഴയ്ക്കും അർഹനാകും. നിക്ഷേപങ്ങൾ സ്വീകരിച്ചശേഷം തിരിച്ചടവിന് വീഴ്ച വരുത്തിയാൽ മൂന്നു വർഷം മുതൽ 10 വർഷം വരെ ലഭിക്കുന്ന തടവുശിക്ഷയ്ക്കും അഞ്ചു ലക്ഷം രൂപയിൽ കുറയാതെയുള്ള പിഴയ്ക്കും അർഹനാകും. ഉയർന്ന വാഗ്ദാനങ്ങൾ നല്കി പണം സ്വീകരിച്ചതിന് ശേഷം വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് ഏഴു വർഷം വരെയുള്ള തടവും അഞ്ചു ലക്ഷം രൂപ മുതൽ 25 കോടി രൂപവരെയുള്ള പിഴയ്ക്കും അർഹനാകും.
ചെറുകിട ബിസിനസുകൾക്ക് ബാധകമല്ല
ബന്ധുക്കളുടെയും സ്നേഹിതരുടെയും പക്കൽ നിന്നും വിവാഹ ആവശ്യത്തിനോ, ആശുപത്രി ആവശ്യങ്ങൾക്കു വേണ്ടിയോ, ബിസിനസ് ആവശ്യങ്ങൾക്കോ വ്യക്തിപരമായ ആവശ്യങ്ങൾക്കോ വാങ്ങിക്കുന്ന തുകകൾ ഈ വിജ്ഞാപനത്തിന്റെ പരിധിയിൽ വരില്ല. ചെറുകിട ബിസിനസുകൾ, പങ്കുവ്യാപാരസ്ഥാപനങ്ങൾ, മുതലായവ ബന്ധുക്കളല്ലാത്തവരുടെ പക്കൽ നിന്നും ബിസിനസ് ആവശ്യങ്ങൾക്കായി സ്വീകരിക്കുന്ന പണവും ഈ വിജ്ഞാപനത്തിൽ ഉൾപ്പെടില്ല. പ്രത്യേകമായും ‘നിക്ഷേപങ്ങൾ സ്വീകരിക്കുന്ന ബിസിനസുകൾ’ക്കാണ് ഈ വിജ്ഞാപനം ബാധകമാകുന്നത് എന്നാണ് മനസ്സിലാകുന്നത്.
ചെറുകിട വ്യവസായികൾക്കു പണം കൊടുക്കാനുണ്ടോ?
ചെറുകിട വ്യവസായികൾക്കു കൊടുക്കാനുള്ള പണം നിർദിഷ്ട തീയതിക്കുള്ളിൽത്തന്നെ കൊ
കരാർ അടിസ്ഥാനത്തിൽ ജോലി: സ്രോതസിൽ നികുതി 10%
അനവധി കന്പനികളും സ്ഥാപനങ്ങളും ജോലിക്കാരെ കരാർ അടിസ്ഥാനത്തിൽ ജോലിക്ക് നിയമ
അപ്ഡേറ്റഡ് റിട്ടേണുകളുടെ ഫയലിംഗിന് അവസരം
2022 ലെ ഫിനാൻസ് ആക്ടിൽ ആദായനികുതി നിയമത്തിൽ അപ്ഡേറ്റഡ് റിട്ടേണുകൾ ഫയൽ ചെയ്യ
ആദായനികുതി റിട്ടേണ്‍ മുടക്കുന്നവർക്ക് സ്രോതസിൽ ഇരട്ടി നികുതി
നിങ്ങൾ കഴിഞ്ഞ രണ്ട് സാന്പത്തികവർഷങ്ങളിൽ ഫയൽ ചെയ്യേണ്ടതിന് നിർദേശിക്കപ്പെട്
ആദായനികുതി റിട്ടേണ്‍ ഫയലിംഗ്? തെറ്റു പറ്റിയോ! സാരമില്ല; റിവൈസ് ചെയ്യാം
നികുതിലോകം /ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
ഫയൽ ചെയ്ത ആദായന
ആദ്യ ഗഡു 15നു മുന്‍പ്
നികുതിലോകം / ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
പേ ആസ് യു ഏണ് തത്വ
ഹ്രസ്വകാല മൂലധനനേട്ടവും ആദായനികുതിയും
മൂലധന ആസ്തികൾ (ക്യാപ്പിറ്റൽ അസറ്റ്) വിറ്റു കിട്ടുന്പോൾ ലഭിക്കുന്ന ലാഭത്തിനാണ്
ടിഡിഎസ്: ത്രൈമാസ റിട്ടേൺ 31നു മുന്‍പ്
സ്രോതസിൽനിന്നുതന്നെ ആദായനികുതി പിടിച്ചതിനു ശേഷം വരുമാനത്തിന്റെ ബാക്കി തുക ന
രണ്ടു കോടി രൂപ ടേണോവറുള്ള വ്യാപാരിയാണോ?
രണ്ടു കോടി രൂപ വരെ ടേണോവറുള്ള വ്യാപാരികൾക്ക് എട്ടു ശതമാനം/ ആറു ശതമാനം വരുമാ
രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന; വരുമാനത്തിൽ നിന്നു കിഴിവ്
രാഷട്രീയപാർട്ടികൾക്കു സംഭാവന നൽകിയാൽ ആദായനികുതി നിയമപ്രകാരം വരുമാനത്തി
പ്രതിമാസ വാടക 50000 രൂപയിൽ കൂടിയാൽ വ്യക്തികൾ സ്രോതസിൽനിന്ന് നികുതി നൽകണം
പ്രതിമാസം 50000 രൂപക്ക് മുകളിൽ വാടക നൽകുന്ന വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബ
ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിന് വരുമാനത്തിൽ നിന്നു കിഴിവ്
ആദായനികുതി നിയമത്തിലെ 80 ഡി വകുപ്പനുസരിച്ചു ടാക്സ് അടയ്ക്കുന്പോൾ (പഴയ സ്കീം
ബജറ്റ് 2023: നിക്ഷേപങ്ങൾക്ക് കിഴിവുകൾ ലാഭകരമെങ്കിൽ പഴയ സ്കീ
2023 ലെ ബജറ്റിൽ ആദായനികുതി നിയമത്തിലെ 115 ബിഎസി (1എ) എന്ന വകുപ
വസ്തു വാങ്ങുന്പോൾ സ്രോതസിൽ നികുതി
ഗ്രാമപ്രദേശത്തുള്ള കൃഷിഭൂമി ഒഴികെ 50 ലക്ഷത്തിനു മുകളിലുള്ള ഏതെങ്കിലും വസ്തു ഇ
2022-23 വർഷത്തിലെ മുൻകൂർ ആദായനികുതി; മൂന്നാമത്തെ ഗഡു 2022 ഡിസംബർ 15 ന് മുന്‍പ്
ആദായനികുതി നിയമത്തിലെ 208-ാം വകപ്പനുസരിച്ച് 10,000 രൂപയിൽ കൂടു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.