Services & Questions
ഒാപ്ഷൻ സമർപ്പിച്ച് ഹയർഗ്രേഡ് വാങ്ങാം
Monday, June 24, 2019 2:51 PM IST
31 8 2018ൽ സിവിൽ സപ്ലൈസ് വകുപ്പിൽനിന്ന് യുഡി ക്ലർക്കായി വിരമിച്ചു. എന്റെ പെൻഷൻ ആനൂകൂല്യങ്ങൾ ഏപ്രിൽ മാസത്തിലാണ് അനുവദിച്ചു കിട്ടിയത്. എനിക്ക് 22 വർഷവും എട്ടു മാസവും കണക്കാക്കി 23 വർഷത്തെ പെൻഷനാണ് അനുവദിച്ചത്. 22 വർഷത്തിൽ ലഭിക്കേണ്ട ഹയർഗ്രേഡ് ലഭിച്ചിട്ടില്ല. അതിനാൽ രണ്ട് ഇൻക്രിമെന്റിന്റെ കുറവ് ഉണ്ട്. ഇതു പെൻഷൻ, ഗ്രാറ്റിവിറ്റി എന്നിവയെ ബാധിച്ചിട്ടുണ്ട്. പെൻഷൻ പറ്റിയെങ്കിലും എനിക്ക് ലഭിക്കേണ്ടിയിരുന്ന ഹയർഗ്രേഡ് ലഭിക്കുമോ? ഞാൻ ആർക്കാണ് ഇതു സംബന്ധിച്ച് അപേക്ഷ കൊടുക്കേണ്ടത്? പെൻഷൻ പുതുക്കി കിട്ടാൻ വീണ്ടും അക്കൗണ്ടന്റ് ജനറലിന് അപേക്ഷ കൊടുക്കണോ?
ജോയ് തോമസ്,
കടുത്തുരുത്തി
22 വർഷത്തെ ഹയർഗ്രേഡ് വാങ്ങാതെ സർവീസിൽനിന്ന് വിരമിച്ചെങ്കിലും ഇപ്പോൾ വീണ്ടും ഓപ്ഷൻ സമർപ്പിച്ച് ഹയർ ഗ്രേഡ് വാങ്ങാവുന്നതാണ്. ഓപ്ഷനുള്ള അപേക്ഷ താങ്കൾ ജോലി ചെയ്തിരുന്ന ഓഫീസ് മേധാവിക്ക് സമർപ്പിക്കുക. ജില്ലാ ഓഫീസിൽനിന്ന് ഹയർഗ്രേഡ് അനുവദിക്കുന്ന മുറയ്ക്ക് അതിന്റെ ശന്പള കുടിശിക കൈപ്പറ്റാം. അതിനുശേഷം പെൻഷൻ പുതുക്കി നിശ്ചയിക്കുന്നതിനുവേണ്ടിയുള്ള അപേക്ഷ ഓഫീസ് മേധാവിക്കുതന്നെ സമർപ്പിക്കുക. അക്കൗണ്ടന്റ് ജനറൽ ഓഫീസിൽനിന്നും പെൻഷൻ പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവു ലഭിക്കുന്പോൾ താങ്കൾക്ക് പുതുക്കിയ പെൻഷനും മറ്റു ആനുകൂല്യങ്ങളും ട്രഷറിയിൽനിന്ന് കൈപ്പറ്റാം.