Services & Questions
എക്സ്ഗ്രേഷ്യാ പെൻഷൻ കിട്ടും
Monday, June 24, 2019 2:53 PM IST
മൃഗസംരക്ഷണ വകുപ്പിൽ 2009 ഡിസംബർ 10ന് പാർട്ട് ടൈം സ്വീപ്പറായി സർവീസിൽ പ്രവേശിച്ചു. 2011 മാർച്ച് ഒന്നു മുതൽ പ്രമോഷൻ ലഭിച്ചതിനെ തുടർന്ന് ഓഫീസ് അറ്റൻഡർ ആയി. 2019 മേയ് 31ന് വിരമിച്ചു. പാർട്ട്ടൈം സർവീസും ഫുൾടൈം സർവീസും കൂട്ടിയാലും എനിക്ക് 10 വർഷം സർവീസ് കിട്ടുകയില്ല. എനിക്ക് ഏതു രീതിയിലുള്ള പെൻഷനാണ് ലഭിക്കുക? എനിക്ക് പെൻഷൻ കമ്യൂട്ട് ചെയ്യാൻ സാധിക്കുമോ?
കെ.എച്ച്. അസ്മാ ബീവി, ഈരാറ്റുപേട്ട
താങ്കളുടെ സർവീസ് പ്രകാരം പത്തു വർഷത്തെ സർവീസ് തികയാത്തതുകൊണ്ട് മിനിമം പെൻഷന് അർഹതയില്ല. ഒന്പ തു വർഷവും ഒരു ദിവസവും സർവീസ് ഉണ്ടായിരുന്നുവെങ്കിൽ 10 വർഷമായി കണക്കാക്കി മിനിമം പെൻഷൻ ലഭിക്കുമായിരുന്നു. താങ്കൾക്ക് പെൻഷനു യോഗ്യതയുള്ള സർവീസ് ഒന്പതു വർഷമാണ്. അതിനാൽ ഒന്പതു വർഷം സർവീസുള്ളവർക്കു ലഭിക്കുന്ന എക്സ് ഗ്രേഷ്യാ പെൻഷനേ അർഹതയുള്ളൂ. 7650 രൂപയാണ് ഏറ്റവും കൂടിയ എക് സ്ഗ്രേഷ്യ പെൻഷൻ. അതോടൊപ്പം ക്ഷാമാശ്വാസവും ലഭിക്കും. കമ്യൂട്ടു ചെയ്യാനുള്ള അർഹതയില്ല.