Services & Questions
കുടിശികയ്ക്കും അർഹതയുണ്ട്
Monday, July 8, 2019 2:12 PM IST
11 8 2015ൽ ക്ലർക്ക് തസ്തികയിൽ മൃഗസംരക്ഷണ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് 5 6 2016ൽ പിഎസ്സി മുഖേന തന്നെ റവന്യൂ വകുപ്പിൽ ക്ലർക്ക് തസ്തികയിൽ തന്നെ ജോലി ലഭിക്കുകയും ചെയ്തു. 1 8 2016ൽ എനിക്ക് ആദ്യത്തെ ഇൻക്രിമെന്റ് ലഭിച്ചു. 562018ൽ എന്റെ പ്രൊബേഷൻ പൂർത്തീകരിച്ചു. എന്റെ രണ്ടാമത്തെ ഇൻക്രിമെന്റ് എപ്പോഴാണ് ലഭിക്കുക? തുടർന്നുള്ള ഇൻക്രിമെന്റുകൾ ഏതു മാസത്തിലാണ് ലഭിക്കുക?
അജേഷ്, പത്തനംതിട്ട
മൃഗസംരക്ഷണ വകുപ്പിലെ സർവീസ് കൂടി കണക്കിലെടുത്താണ് 1 8 2016ൽ ആദ്യത്തെ ഇൻക്രിമെന്റ് ലഭിച്ചത്. പ്രൊബേഷൻ ഡിക്ലയർ ചെയ്തത് 562018ൽ ആയതിനാൽ താങ്കളുടെ അടുത്ത ഇൻക്രിമെന്റ് 1 8 2018ൽ ആണ് ലഭിക്കേണ്ടത്. എന്നാൽ 1 8 2017 മുതലുള്ള കുടിശികയ്ക്ക് അർഹതയുണ്ട്. തുടർന്നുള്ള ഇൻക്രിമെന്റുകൾ എട്ടാം മാസത്തിൽ ലഭിക്കും.