Services & Questions
എല്ലാ ജീവനക്കാർക്കും ലീവ് നോട്ട് ഡ്യൂ ലീവിന് അർഹതയില്ല
Monday, July 15, 2019 3:11 PM IST
12 1 1999ൽ സർവീസിൽ പ്രവേശിച്ചതാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ എന്റെ കൈവശമുണ്ടായിരുന്ന ആർജിതാവധിയും അർധ വേതനാവധിയും ഉപയോഗിച്ചു. ശന്പളത്തോടുകൂടിയ ലീവ് എനിക്ക് അത്യാവശ്യമാണ്. KSR Vol.I Rule 85 പ്രകാരം എനിക്ക് ലീവ് നോട്ട് ഡ്യൂ ലീവിന് അർഹതയുണ്ടോ?
ലീലാമ്മ ജോസഫ്, ആലപ്പുഴ
KSR Vol.I PI Rule 85 പ്രകാരം സർവീസിൽ സ്ഥിരം ജീവനക്കാർക്കു മാത്രമേ (Permanent/Substantive) ലീവ് നോട്ട് ഡ്യൂ ലീവിന് അർഹതയുള്ളൂ. നിലവിൽ ശന്പളത്തോടെ ലീവ് എടുക്കാൻ ഇല്ലാത്ത സാഹചര്യത്തിൽ മാത്രമേ ഇത്തരത്തിൽ അവധി എടുക്കാൻ നിയമം അനുവദിക്കൂ. ഒഫിഷ്യേറ്റിംഗ് ജീവനക്കാർക്ക് ഈ അവധിക്ക് അവകാശമില്ല.