Services & Questions
28എ ശന്പളനിർണയം ലഭിക്കില്ല
ഹൈസ്കൂൾ അധ്യാപികയാണ്. 15 വർഷത്തെ ഗ്രേഡ് വാങ്ങിച്ചു. എന്റെ ഇപ്പോഴത്തെ ശന്പള സ്കെയിൽ 35,700-75,600. അടിസ്ഥാന ശന്പളം 48,000, ക്ഷാമബത്ത 20%, വീട്ടുവാടക 1500. ജൂലൈ മാസമാണ് ഇൻക്രിമെന്റ് തീയതി. എനിക്ക് ഹയർ സെക്കൻഡറി ജൂണിയറായി പ്രമോഷൻ ലഭിക്കുവാൻ സാധ്യതയുണ്ട്. പ്രമോഷൻ ലഭിക്കുന്പോൾ 28എ പ്രകാരം രണ്ട് ഇൻക്രിമെന്റ് കിട്ടുമെന്ന് അറിയുന്നു. ഇതു ശരിയാണോ?
എൽസി ജോസഫ്, കിടങ്ങറ
ഹൈസ്കൂൾ അധ്യാപകരുടെ 15 വർഷത്തെ ഗ്രേഡ് സ്കെയിൽ 35,700-75,600. ഹയർ സെക്കൻഡറി അധ്യാപകരുടെ (ജൂണിയർ) ശന്പള സ്കെയിൽ 32,300-68,700. ഇപ്പോൾ താങ്കൾ 35,700-75,600 സ്കെയിലാണ് ജോലി ചെയ്യുന്നത്. അതായത് ഉയർന്ന സ്കെയിൽ ഓഫ് പേയിൽനിന്ന് താഴ്ന്ന സ്കെയിൽ ഓഫ് പേയിലേക്കാണ് താങ്കൾക്ക് പ്രമോഷൻ ലഭിക്കുന്നത്. ആയതുകൊണ്ട് 28 എ ശന്പള നിർണയം ലഭിക്കില്ല. ഹൈസ്കൂൾ അധ്യാപകരുടെ 15 വർഷത്തെ ഗ്രേഡ് സ്കെയിൽ ഓഫ് പേയിലും കുറവായ സ്കെയിൽ ഓഫ് പേയിലേക്കാണ് താങ്കൾക്ക് പ്രമോഷൻ ലഭിക്കുന്നത്.
നിലവിൽ വാങ്ങിച്ചുകൊണ്ടിരിക്കുന്ന സ്കെയിൽ ഓഫ് പേയിൽനിന്നും ഉയർന്ന സ്കെയിൽ ഓഫ് പേയിലേക്കാണ് പ്രമോഷനെങ്കിൽ KSR Vol.I PI Rule 28 എ പ്രകാരമുള്ള ശന്പളനിർണയം ലഭിക്കും. പ്രമോഷൻ സമാന സ്കെയിൽ ഓഫ് പേയിലാണെങ്കിലും 28 എ ശന്പളനിർണയം ലഭിക്കുകയില്ല.