Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
2018-19 സാന്പത്തികവർഷത്തിലെ ആദായനികുതി റിട്ടേണുകൾ 31നു മുന്പ്
നി​ർ​ബ​ന്ധി​ത ഓ​ഡി​റ്റ് ആ​വ​ശ്യ​മു​ള്ള നി​കു​തി​ദാ​യ​ക​രും പ​ങ്കു​വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളാ​ണെ​ങ്കി​ൽ അ​വ​യും അ​വ​യു​ടെ പ​ങ്കു​കാ​രും ക​ന്പ​നി​ക​ളും ആ​ദാ​യ​നി​കു​തി നി​യ​മം 92 ഇ ​അ​നു​സ​രി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കേ​ണ്ട​വ​രും ഒ​ഴി​കെ​യു​ള്ള എ​ല്ലാ നി​കു​തി​ദാ​യ​ക​രും 2018-19 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ഈ ​മാ​സം 31നു ​മു​ന്പ് ഫ​യ​ൽ ചെ​യ്യ​ണം എ​ന്നാ​ണ് നി​ല​വി​ലു​ള്ള നി​യ​മം. ആ ​തീ​യ​തി​ക്ക് മു​ന്പ് ഫ​യ​ൽ ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ ആ​ദാ​യ​നി​കു​തി നി​യ​മം 234 എ​ഫ് അ​നു​സ​രി​ച്ചു​ള്ള പി​ഴ ന​ല്കേ​ണ്ടി വ​രും. വി​വി​ധ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഗ​വ​ണ്‍മെ​ന്‍റ് പൊ​തു​ജ​ന​ങ്ങ​ളു​ടെ വ​രു​മാ​ന​ത്തി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നു പ​രി​ശ്ര​മി​ക്കു​ന്നു​ണ്ട്. വ​രു​മാ​നം മ​റ​ച്ചു​പി​ടി​ച്ച് നി​കു​തി റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്ന​ത് അ​പ​ക​ട​ത്തി​ലേ​ക്കു​ള്ള മാ​ർ​ഗ​മാ​ണ്. നി​കു​തി റി​ട്ടേ​ണു​ക​ൾ എ​ളു​പ്പ​ത്തി​ലാ​ക്കി​യ​തി​നാ​ൽ പ​ല നി​കു​തി​ദാ​യ​ക​രും ത​നി​ച്ച് റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യാ​ൻ പ്രാ​പ്ത​രാ​യി​ട്ടു​ണ്ട്.

ബാ​ങ്ക് പ​ലി​ശ​യും സ്രോ​ത​സി​ൽ നി​കു​തി​യും

ബാ​ങ്കി​ലെ സ്ഥി​ര​നി​ക്ഷേ​പ​ത്തി​നു ല​ഭി​ക്കു​ന്ന പ​ലി​ശ​യ്ക്ക് പ​ത്തു ശ​ത​മാ​നം മാ​ത്ര​മാ​ണ് സ്രോ​ത​സി​ൽ​നി​ന്നും നി​കു​തി പി​ടി​ക്കു​ന്ന​ത്. നി​കു​തി​ക്കു മു​ന്പു​ള്ള ആ​കെ വ​രു​മാ​നം അ​ഞ്ചു ല​ക്ഷം രൂ​പ​യി​ൽ താ​ഴെ ആ​ണെ​ങ്കി​ൽ മാ​ത്ര​മാ​ണ് അ​ഞ്ചു ശ​ത​മാ​നം നി​ര​ക്കി​ൽ നി​കു​തി അ​ട​യ്ക്കേ​ണ്ടി വ​രു​ന്ന​ത്. ആ​കെ വ​രു​മാ​നം അ​ഞ്ചു ല​ക്ഷ​ത്തി​നു മു​ക​ളി​ൽ പ​ത്തു ല​ക്ഷം വ​രെ ആ​ണെ​ങ്കി​ൽ 20 ശ​ത​മാ​നം‌ നി​കു​തി​യും 10 ല​ക്ഷ​ത്തി​നു മു​ക​ളി​ൽ 30 ശ​ത​മാ​നം നി​കു​തി​യും അ​ട​യ്ക്ക​ണം. എ​ല്ലാ സ്രോ​ത​സി​ൽ​നി​ന്നു​മു​ള്ള വ​രു​മാ​ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് അ​നു​വ​ദി​ക്ക​പ്പെ​ട്ട കി​ഴി​വു​ക​ളും എ​ടു​ത്തു വേ​ണം നി​കു​തി​ക്കു​മു​ന്പു​ള്ള വ​രു​മാ​നം ക്ലി​പ്ത​പ്പെ​ടു​ത്താ​നും നി​കു​തി​നി​ര​ക്ക് നി​ശ്ച​യി​ക്കാ​നും. സ്രോ​ത​സി​ൽ​നി​ന്ന് പ​ത്തു ശ​ത​മാ​നം നി​കു​തി​പി​ടി​ച്ചു എ​ന്ന കാ​ര​ണ​ത്താ​ൽ വ​രു​മാ​നം ഒ​ഴി​വാ​ക്കി​യാ​ൽ ഉ​റ​പ്പാ​യും നി​കു​തി വ​കു​പ്പി​ൽ​നി​ന്നും പി​ഴ ഈ​ടാ​ക്കാ​നും അ​ധി​ക​നി​കു​തി അ​ട​യ്ക്കാ​നും നോ​ട്ടീ​സു ല​ഭി​ക്കും.

15 ജി/15 ​എ​ച്ച് ഫോ​മു​ക​ളു​ടെ ദു​രു​പ​യോ​ഗം

എ​ല്ലാ ബാ​ങ്കു​ക​ളും ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളും നി​ക്ഷേ​പക​ർ​ക്ക് ഈ ​ഫോ​മു​ക​ൾ ന​ല്കാ​റു​ണ്ട്. പ​ലി​ശ​യി​ൽ​നി​ന്നും സ്രോ​ത​സി​ൽ നി​കു​തി പി​ടി​ക്കാ​തി​രി​ക്കു​ന്ന​തി​നു വേ​ണ്ടി ഈ ​ഫോ​മു​ക​ൾ വ​ൻ​തോ​തി​ൽ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​ണ്ട്.

നി​ക്ഷേ​പ​ക​ൻ ഈ ​ഫോം ഒ​പ്പി​ട്ട് ബാ​ങ്കു​ക​ളി​ലോ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലോ സ​മ​ർ​പ്പി​ച്ചു ക​ഴി​ഞ്ഞാ​ൽ നി​ക്ഷേ​പ​ക​ന്‍റെ പ​ലി​ശ​യി​ന്മേ​ൽ സ്രോ​ത​സി​ൽ നി​കു​തി പി​ടി​ക്കു​ന്ന​തി​നു​ള്ള സ്ഥാ​പ​ന​ത്തി​ന്‍റെ ബാ​ധ്യ​ത അ​വ​സാ​നി​ക്കു​ന്നു. പ​ക​രം നി​ക്ഷേ​പ​ക​രെ ഇ​തു കു​രു​ക്കി​ലാ​ക്കു​ന്നു.

നി​ല​വി​ൽ പ​ലി​ശ 10,000 രൂ​പ​യി​ലോ അ​തി​ൽ കൂ​ടു​ത​ലോ നി​ക്ഷേ​പ​ക​ന് ഒ​രു വ​ർ​ഷം ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​ൽ​നി​ന്നും പ​ത്തു ശ​ത​മാ​നം നി​കു​തി​യാ​യി പി​ടി​ക്ക​ണ​മെ​ന്ന് നി​യ​മ​ത്തി​ൽ വി​വ​ക്ഷി​ക്കു​ന്നു. എ​ന്നാ​ൽ നി​ക്ഷേ​പ​ക​ന് പ​ലി​ശ​യു​ൾ​പ്പെടെ​യു​ള്ള വ​രു​മാ​നം നി​കു​തി വി​ധേ​യ​മാ​യ വ​രു​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ് എ​ങ്കി​ൽ മേ​ൽ​പ​റ​ഞ്ഞ ഫോ​മു​ക​ൾ സ​മ​ർ​പ്പി​ച്ചാ​ൽ പ​ലി​ശ​യി​ൽ​നി​ന്നും സ്രോ​ത​സി​ൽ നി​കു​തി പി​ടി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. 15 ജി ​ഫോം 60 വ​യ​സി​ൽ താ​ഴെ​യു​ള്ള ഇ​ന്ത്യ​ൻ റെ​സി​ഡ​ന്‍റ്സി​നും ഹി​ന്ദു അ​വി​ഭ​ക്ത കു​ടും​ബ​ത്തി​നും ട്ര​സ്റ്റു​ക​ൾ​ക്കും ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ന്പോ​ൾ ഫോം 15 ​എ​ച്ച് 60 വ​യ​സി​നു മു​ക​ളി​ലു​ള്ള നി​ക്ഷേ​പ​ക​ർ​ക്ക് വേ​ണ്ടി​യാ​ണു​ള്ള​ത്. എ​ന്നാ​ൽ നി​കു​തി വി​ധേ​യ​മാ​യ വ​രു​മാ​ന​മു​ള്ള പ​ല നി​കു​തി​ദാ​യ​ക​രും ഈ ​ഫോ​മു​ക​ൾ ഒ​പ്പി​ട്ട് ന​ല്കു​ന്ന​താ​യി കാ​ണാ​ൻ സാ​ധി​ക്കും. ഇ​ത് നി​കു​തി​ദാ​യ​ക​നെ പെ​നാ​ൽ​റ്റി​യി​ലേ​ക്കും മ​റ്റും ന​യി​ക്കു​ന്ന​തി​ന് സാ​ധ്യ​ത ഉ​ണ്ട്. പ​ല ബാ​ങ്കു​ക​ളി​ലെ​യും ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും അ​ധി​കാ​രി​ക​ൾ നി​ക്ഷേ​പ​ക​രെ തൃ​പ്തി​പ്പെ​ടു​ത്തു​ന്ന​തി​ന് വേ​ണ്ടി ഈ ​ഫോ​മു​ക​ൾ ഒ​പ്പി​ട്ടു വാ​ങ്ങാ​റു​ണ്ട്. മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് നി​ല​വി​ൽ 50,000 രൂ​പ​യി​ൽ താ​ഴെ​യാ​ണ് പ​ലി​ശ ല​ഭി​ക്കു​ന്ന​തെ​ങ്കി​ൽ സ്രോ​ത​സി​ൽ നി​കു​തി പി​ടി​ക്കേ​ണ്ട​തി​ല്ല. അ​ടു​ത്ത​വ​ർ​ഷം മു​ത​ൽ എ​ല്ലാ സാ​ധാ​ര​ണ​പൗ​ര​ന്മാ​ർ​ക്കും 40,000 രൂ​പ വ​രെ​യു​ള്ള പ​ലി​ശ​യ്ക്ക് സ്രോ​ത​സി​ൽ നി​കു​തി പി​ടി​ക്കേ​ണ്ട​തി​ല്ല.

15 ജി/15 ​എ​ച്ച് എ​പ്പോ​ഴാ​ണ് ന​ല്കാ​വു​ന്ന​ത്‍്?

ആ​കെ വ​രു​മാ​ന​വും ബാ​ങ്കി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന പ​ലി​ശ​യും നി​കു​തി​ക്ക് വി​ധേ​യ​മാ​യ വ​രു​മാ​ന​ത്തി​ൽ താ​ഴെ ആ​ണെ​ങ്കി​ൽ മാ​ത്ര​മാ​ണ് ഈ ​ഫോം ന​ല്കാ​ൻ സാ​ധി​ക്കു​ന്ന​ത്.

പ​ലി​ശ​യി​ൽ​നി​ന്നു​ള്ള വ​രു​മാ​നം മാ​ത്രം നി​കു​തി​ക്ക് വി​ധേ​യ​മാ​യ വ​രു​മാ​ന​ത്തി​നു മു​ക​ളി​ലാ​ണെ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക് പ്ര​സ്തു​ത ഫോം (15 ​ജി) ന​ല്കാ​ൻ അ​വ​കാ​ശ​മി​ല്ല. എ​ന്നാ​ൽ, 15 എ​ച്ച് ഫോ​മി​ന്‍റെ കാ​ര്യ​ത്തി​ൽ ആ​കെ വ​രു​മാ​നം നി​കു​തി​ക്കു വി​ധേ​യ​മ​ല്ലെ​ങ്കി​ൽ ഇ​തു​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും. ഫോം 15 ​എ​ച്ച് മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കാ​യി മാ​ത്ര​മു​ള്ള​താ​ണ്.

15 ജി​യും 15 എ​ച്ച് ഉം ​ സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ൾ

ഫോം 15 ​ജി​യും 15 എ​ച്ചും ഒ​പ്പി​ട്ടു ന​ല്കു​ന്പോ​ൾ നി​ക്ഷേ​പ​ക​ൻ സ​ത്യ​വാ​ങ്മൂ​ല​മാ​ണ് സ​മ​ർ​പ്പി​ക്കു​ന്ന​ത്. അ​തി​ൽ വ​ള​രെ വ്യ​ക്ത​മാ​യും ത​ന്നാ​ണ്ടി​ൽ നി​കു​തി വി​ധേ​യ​മാ​യ വ​രു​മാ​നം ഇ​ല്ല എ​ന്നാ​ണ് സ​മ​ർ​പ്പി​ക്കു​ന്ന​ത്. നി​കു​തി​ക്ക് വി​ധേ​യ​മാ​യ വ​രു​മാ​നം ഉ​ള്ള​വ​ർ ടി​ഡി​എ​സ് പി​ടി​ക്കാ​തി​രി​ക്കു​ന്ന​തി​നു വേ​ണ്ടി ന​ല്കു​ന്ന തെ​റ്റാ​യ ഡി​ക്ല​റേ​ഷ​നു​ക​ൾ ആ​ദാ​യ നി​കു​തി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ശി​ക്ഷാ ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​മാ​കും എ​ന്ന് മ​ന​സി​ലാ​ക്കു​ക.

പ​ലി​ശ​യ്ക്ക് ല​ഭി​ക്കു​ന്ന കി​ഴി​വ്

സേ​വിം​ഗ്സ് അ​ക്കൗ​ണ്ടി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന പ​ലി​ശ​യ്ക്കു മാ​ത്ര​മാ​ണ് 10,000 രൂ​പ വ​രെ വ​കു​പ്പ് 80 ടി​ടി​എ അ​നു​സ​രി​ച്ച് കി​ഴി​വു​ള്ള​ത്. സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന പ​ലി​ശ​യ്ക്ക് യാ​തൊ​രു കി​ഴി​വും സാ​ധാ​ര​ണ​പൗ​ര​ന്മാ​ർ​ക്ക് ല​ഭി​ക്കി​ല്ല. മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് 50,000 രൂ​പ വ​രെ​യു​ള്ള പ​ലി​ശ​യ്ക്ക് നി​കു​തി​യി​ള​വ് ല​ഭി​ക്കും. അ​തി​ന് സ്രോ​ത​സി​ൽ നി​കു​തി പി​ടി​ക്കേ​ണ്ട​തി​ല്ല. അ​തു​പോ​ലെ ത​ന്നെ ടാ​ക്സ് സേ​വിം​ഗ്സ് ബോ​ണ്ടു​ക​ളി​ന്മേ​ൽ ല​ഭി​ക്കു​ന്ന പ​ലി​ശ​യ്ക്ക് നി​കു​തി​യി​ള​വ് ല​ഭി​ക്ക​ണ​മെ​ന്നി​ല്ല.

ഒ​ന്നി​ൽ കൂ​ടു​ത​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ

പ​ല നി​കു​തി​ദാ​യ​ക​ർ​ക്കും ഒ​ന്നി​ൽ കൂ​ടു​ത​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. പ​ക്ഷേ, പ​ല​രും ഒ​രു ബാ​ങ്ക് അ​ക്കൗ​ണ്ട് മാ​ത്രം റി​ട്ടേ​ണി​ൽ കാ​ണി​ച്ചാ​ൽ മ​തി എ​ന്ന താ​ത്പ​ര്യ​ക്കാ​രാ​ണ്. ഈ ​വ​ർ​ഷം മു​ത​ൽ റി​ട്ടേ​ണു​ക​ളി​ൽ ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന എ​ല്ലാ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും നി​ർ​ബ​ന്ധ​മാ​യും കാ​ണി​ക്കേ​ണ്ട​തു​ണ്ട്. ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​റ​ച്ചു​വ​ച്ചാ​ൽ അ​ത് നി​കു​തി നി​യ​മ​ത്തി​ൽ “വി​വ​ര​ങ്ങ​ൾ ആ​ദാ​യ​നി​കു​തി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ​നി​ന്നും മ​റ​ച്ചു​വ​ച്ചു” എ​ന്ന ആ​രോ​പ​ണ​വും അ​തി​ന്മേ​ൽ പി​ഴ ചു​മ​ത്താ​നു​ള്ള നോ​ട്ടീ​സും ല​ഭി​ച്ചേ​ക്കാം.

വി​ദേ​ശ​ത്ത് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ സൂ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ

വി​ദേ​ശ ബാ​ങ്കു​ക​ളി​ൽ പ​ണം സൂ​ക്ഷി​ച്ചി​ട്ടു​ള്ള​വ​രും വി​ദേ​ശ​ത്ത് സ്വ​ത്തു​ക്ക​ൾ ഉ​ള്ള​വ​രും വി​വ​ര​ങ്ങ​ൾ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ളി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. അ​ക്കൗ​ണ്ട് തു​ട​ങ്ങി​യ തീ​യ​തി​യും അ​തി​ൽ നി​ന്നും ല​ഭി​ച്ച പ​ലി​ശ​യും മ​റ്റും റി​ട്ടേ​ണു​ക​ളി​ൽ കാ​ണി​ക്കേ​ണ്ട​തു​ണ്ട്.

2019 -20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ആ​ദ്യ​ത്തെ ത്രൈ​മാ​സ ടി​ഡി​എ​സ് റി​ട്ടേ​ണു​ക​ൾ ജൂ​ലൈ 31 ന് ​മു​ന്പ്.

2019 ജൂ​ണ്‍ 30ന് ​അ​വ​സാ​നി​ച്ച 2019 -20 ലെ ​ആ​ദ്യ ത്രൈ​മാ​സ​ത്തി​ലെ ടി​ഡി​എ​സ് റി​ട്ടേ​ണു​ക​ൾ പി​ഴ​കൂ​ടാ​തെ ഫ​യ​ൽ ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഈ ​മാ​സം 31 ആ​ണ്.

ടി​ഡി​എ​സ്/​ടി​സി​എ​സ് റി​ട്ടേ​ണു​ക​ൾ നി​ർ​ദി​ഷ്ട തീ​യ​തി​ക്ക​കം ഫ​യ​ൽ ചെ​യ്തി​ല്ലെ​ങ്കി​ൽ നി​കു​തി പി​ടി​ച്ച വ്യ​ക്തി ര​ണ്ടു ത​രം ശി​ക്ഷാ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​ന്നേ​ക്കാം. ഒ​ന്നാ​മ​താ​യി താ​മ​സി​ക്കു​ന്ന ഓ​രോ ദി​വ​സ​ത്തി​നും 200 രൂ​പ നി​ര​ക്കി​ൽ ആ​ദാ​യ​നി​കു​തി​നി​യ​മം 234 ഇ ​അ​നു​സ​രി​ച്ച് ഈ​ടാ​ക്ക​പ്പെ​ടു​ന്ന ലെ​വി.

ര​ണ്ടാ​മ​താ​യി ആ​ദാ​യ​നി​കു​തി​നി​യ​മം 271 എ​ച്ച് അ​നു​സ​രി​ച്ച് താ​മ​സി​ച്ച് ഫ​യ​ൽ ചെ​യ്യു​ന്ന​വ​ർ​ക്ക് അ​ല്ലെ​ങ്കി​ൽ ഫ​യ​ൽ ചെ​യ്യാ​ത്ത​വ​ർ​ക്കു​ള്ള 10,000 രൂ​പ മു​ത​ൽ 1,00,000 രൂ​പ വ​രെ​യു​ള്ള പി​ഴ. ഈ ​പി​ഴ താ​മ​സി​ച്ച് ഫ​യ​ൽ​ചെ​യ്ത​തി​ന് ദി​വ​സേ​ന​യു​ള്ള ലെ​വി കൂ​ടാ​തെ​യാ​ണിത്.


ആ​ദാ​യനി​കു​തിനി​ർ​ണ​യം ര​ണ്ടു​വി​ധം
2020-21 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ പ്ര​തീ​ക്ഷി​ത വ​രു​മാ​ന​ത്തി​ന്‍റെ നി​കു​തി (Anticipa tory Income Tax) മു​ൻ​കൂ​ർ ക​ണ​ക്കാ​ക്കി മാ​ർ​ച്ചു​മാ​സ​ത്തെ ശ​ന്പ​ള​ത്തി​ൽ​നി​ന്നും നി​കു​തി അ​ട​ച്ചു തു​ട​ങ
ജിഎ​സ്​ടി 2018-19 വാർഷിക റി​ട്ടേ​ണ്‍: സ​മ​യ​പ​രി​ധി നീ​ട്ടി, ഓ​ഡി​റ്റ് പ​രി​ധി ഉ​യ​ർ​ത്തി
ജി​​​​എ​​​​സ്ടി കൗ​​​​ണ്‍​സി​​​​ൽ 14- 03 -2020 ൽ ​​​​കൂ​​​​ടി​​​​യ 39-ാമ​​​​ത്തെ മീ​​​​റ്റിം​​​​ഗി​​​​ൽ ജി​​​എ​​​​സ്ടി നി​​​​യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ ചി​​​​ല മാ​​​​റ്റ​​​​ങ്ങ​​​​ൾ വേ​​​​ണ്ട​​​​താ​​​​യ
ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കേ​ണ്ട​തി​ല്ലാ​യി​രു​ന്നു, എ​ങ്കി​ൽ കാ​ൻ​സ​ൽ ചെ​യ്യു​ക
ച​​ര​​ക്കു​​സേ​​വ​​ന​​നി​​കു​​തി​​യു​​ടെ ര​​ജി​​സ്ട്രേ​​ഷ​​ൻ എ​​ടു​​ത്ത​​തി​​നു​​ശേ​​ഷം അ​​ത് ആ​​വ​​ശ്യ​​മി​​ല്ലാ​​യി​​രു​​ന്നു എ​​ന്നു മ​​ന​​സി​​ലാ​​ക്കി​​യാ​​ൽ ര​​ജി​​സ്ട്രേ​​ഷ​​ൻ കാ​​ൻ​​സ​​ൽ ചെ​​യ്
2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ മു​ൻ​കൂ​ർ നി​കു​തി​യു​ടെ അ​വ​സാ​ന​ ഗ​ഡു മാ​ർ​ച്ച് 15 ന് ​മു​ന്പ്
ആ​​ദാ​​യ​​നി​​കു​​തി​​നി​​യ​​മം അ​​നു​​സ​​രി​​ച്ച് എ​​ല്ലാ നി​​കു​​തി​​ദാ​​യ​​ക​​രും നാലു ത​​വ​​ണ​​ക​​ളാ​​യി മു​​ൻ​​കൂ​​ർ നി​​കു​​തി അ​​ടയ്​​ക്ക​​ണം എ​​ന്ന് വ്യ​​വ​​സ്ഥ ചെ​​യ്തി​​ട്ടു​​ണ്ട്.
അ​​വ
‘വി​വാ​ദ് സെ ​വി​ശ്വാ​സ്’
കു​​റ​​ച്ചു​​കാ​​ല​​മായി ആ​​ദാ​​യ​​നി​​കു​​തി ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ൽ അ​​പ്പീ​​ൽ കേ​​സു​​ക​​ളു​​ടെ എ​​ണ്ണം വ​​ൻ​​തോ​​തി​​ൽ വ​​ർ​​ധി​​ച്ചു വ​​രി​​ക​​യാ​​ണ്. ഇ​​ൻ​​കം ടാ​​ക്സ് അ​​പ്പ​​ലേ​​റ്റ് ക​
വ്യാജബില്ലുകൾക്കു വൻപിഴ
ആ​​ദാ​​യ​​നി​​കു​​തി​​നി​​യ​​മ​​ത്തി​​ൽ 271 എ​​എ​​ഡി എ​​ന്നൊ​​രു വ​​കു​​പ്പ് 2020 ലെ ​​ഫി​​നാ​​ൻ​​സ് ബി​​ൽ വ​ഴി കൂ​​ട്ടി​​ച്ചേ​​ർ​​ത്തി​​ട്ടു​​ണ്ട്. അ​​ത​​നു​​സ​​രി​​ച്ച് ക​​ണ​​ക്കു​​ക​​ളി​​ൽ തെ​​റ്റ
മ​ത-ധ​ർ​മ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​കു​തി നി​യ​മ​ങ്ങ​ളി​ലും മാ​റ്റ​ങ്ങ​ൾ
മ​​ത- ധ​​ർ​​മ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ആ​​ദാ​​യ​​നി​​കു​​തി​​യി​​ൽ​നി​​ന്നും ഒ​​ഴി​​വു ല​​ഭി​​ക്കു​​ന്ന​​തി​​ന് അ​​വ നി​​കു​​തി​​നി​​യ​​മ​​ത്തി​​ലെ 12 എ​​എ വ​​കു​​പ്പ​​നു​​സ​​രി​​ച്ച് ക​​മ്മീ​​ഷ​​ണ​​ർ
ബ​ജ​റ്റ് 2020 - 21 : ര​ണ്ടു ത​രം നി​കു​തി​നി​ര​ക്കു​ക​ൾ
2020 ലെ ​​ബ​​ജ​​റ്റ് ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മ​​ത്തി​​ൽ പു​​തു​താ​​യി 115 ബി​​എ​​സി എ​​ന്നൊ​​രു വ​​കു​​പ്പ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

വ്യ​​ക്തി​​ക​​ൾ​​ക്കും ഹി​​ന്ദു​​കൂ​​ട്ടു​​കു​​ടും​​
റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ റീ​ഫ​ണ്ട് തു​ക ന​ഷ്ട​മാ​യോ?
ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ൾ നി​​ർ​​ദി​​ഷ്ട തീ​​യ​​തി​​ക്ക​​കം ഫ​​യ​​ൽ ചെ​​യ്തി​​ല്ലെ​​ങ്കി​​ൽ സാ​​ധാ​​ര​​ണ​​ഗ​​തി​​യി​​ൽ പി​​ന്നീ​​ട് ഫ​​യ​​ൽ ചെ​​യ്യാ​​ൻ സാ​​ധി​​ക്കി​​ല്ല. റി​​ട്ടേ​​ണ്‍ ഫ
ജിഎസ്ടി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരേ ഉടൻ നടപടികൾ
നി​കു​തി​ദാ​യ​ക​ർ ഫ​യ​ൽ ചെ​യ്യു​ന്ന റി​ട്ടേ​ണു​ക​ളാ​ണ് നി​കു​തി​യെ സം​ബ​ന്ധി​ച്ചും ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റി​നെ സം​ബ​ന്ധി​ച്ചും മ​റ്റും ഗ​വ​ണ്‍മെ​ന്‍റി​ന്‍റെ പ​ക്ക​ലു​ള്ള വി​വ​ര​ങ്ങ​ൾ. അ​തി​നെ
സ്രോതസി​ൽ നി​കു​തി-റി​ട്ടേ​ണു​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​ക​ണം
2019 ഒ​​ക്ടോ​​ബ​​ർ മാ​​സം 1 മു​​ത​​ൽ ഡി​​സം​​ബ​​ർ മാ​​സം 31 വ​​രെ ന​​ട​​ക്കു​​ന്ന ഇ​​ട​​പാ​​ടു​​ക​​ൾ​​ക്ക് സ്ത്രോ​​ത​​സി​​ൽ പി​​ടി​​ച്ച് അ​​ട​​ച്ച നി​​കു​​തി​​യു​​ടെ റി​​ട്ടേ​​ണ്‍ ഫോ​​മു​​ക​​ൾ (201
ശ​ന്പ​ള കു​ടി​ശി​കയ്ക്ക് ആ​ദാ​യ​നി​കു​തി​യി​ൽ റി​ബേ​റ്റ്
താ​​ഴെ​​പ്പ​​റ​​യു​​ന്ന വ​​രു​​മാ​​ന​​ങ്ങ​​ൾ ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മ​​ത്തി​​ൽ ശ​​ന്പ​​ളം ആ​​യാ​​ണ് ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്.

1) ത​​ന്നാ​​ണ്ടി​​ൽ പു​​തി​​യ​​തോ പ​​ഴ​​യ​​തോ ആ​​യ തൊ​​
മ​ത/ധ​ർ​മ സ്ഥാ​പ​ന​ങ്ങ​ൾ ജിഎ​സ്ടിയു​ടെ പ​രി​ധി​യി​ൽ വ​രു​മോ?
ച​​ര​​ക്കു​​സേ​​വ​​ന​​നി​​കു​​തി പ്രാ​​ബ​​ല്യ​​ത്തി​​ലാ​​കു​​ന്ന​​തി​​നു​മു​​ന്പ് സേ​​വ​​ന​​നി​​കു​​തി​​യാ​​ണു നി​​ല​​നി​​ന്നി​​രു​​ന്ന​​ത്. സേ​​വ​​ന​​നി​​കു​​തി​​യി​​ൽ മ​​ത/​​ധ​​ർ​​മ സ്ഥാ​​പ​​ന​​ങ്ങ​
ഹ്ര​സ്വ​കാ​ല മൂ​ല​ധ​ന​ നേ​ട്ട​വും ആ​ദാ​യ​നി​കു​തി​യും
മൂ​​​​​ല​​​​​ധ​​​​​ന ആ​​​​​സ്തി​​​​​ക​​​​​ൾ (ക്യാ​​​​​പ്പി​​​​​റ്റ​​​​​ൽ അ​​​​​സ​​​​​റ്റ്) വി​​​​​റ്റ് കി​​​​​ട്ടു​​​​​ന്പോ​​​​​ൾ ല​​​​​ഭി​​​​​ക്കു​​​​​ന്ന ലാ​​​​​ഭ​​​​​ത്തി​​​​​നാ​​​​​ണ് മൂ​​​​​ല​​​
ഒ​രു കോ​ടിയി​ൽ കൂ​ടു​ത​ൽ കാ​ഷ് ആയി പി​ൻ​വ​ലി​ച്ചാ​ൽ 2% സ്രോത​സി​ൽ നി​കു​തി
2019ലെ ​​യൂ​​ണി​​യ​​ൻ ബ​​ജ​​റ്റി​​ൽ കാ​​ഷാ​​യി ന​​ട​​ത്തു​​ന്ന പ​​ണ​​മി​​ട​​പാ​​ടു​​ക​​ൾ​​ക്കു നി​​യ​​ന്ത്ര​​ണം വ​​രു​​ത്തു​​ന്ന​​തി​​നു നി​​യ​​മം​​ കൊ​​ണ്ടു​​വ​​ന്നു. അ​​ത​​നു​​സ​​രി​​ച്ച് ഒ​​രു വ​​
പ്രസവാവധി ചട്ടപ്രകാരമല്ല കൂടുതൽ വാങ്ങിയ തുക തിരിച്ചടയ്ക്കണം
പെൻഷനിൽ പിഴവ് വന്നിട്ടുണ്ട്
ഡിസിആർജിയുടെ വിഹിതം മൂന്നായി വീതിക്കും
ശന്പളം പുതുക്കി തിട്ടപ്പെടുത്താം
ടെസ്റ്റ് യോഗ്യത നിർബന്ധമാണ്
പ്രസവാവധിക്ക് അർഹതയുണ്ട്, പിതൃത്വാവധിക്ക് അർഹത രണ്ടു പ്രാവശ്യം
മിനിമം ഫാമിലി പെൻഷന് അർഹതയുണ്ട്
എക്സ്ഗ്രേഷ്യ പെൻഷനും ലഭിക്കില്ല
റീ വാലിഡേഷനു ശേഷം ഡിസിആർജി മാറിയെടുക്കാം
ശന്പളം ക്രമപ്പെടുത്തുന്നതിനു തടസമുണ്ടോ ?
അഞ്ചു വർഷത്തിനുള്ളിലെങ്കിലും നൽകണമായിരുന്നു
ഒാഗസ്റ്റ് 31നുള്ളിൽ മസ്റ്ററിംഗ് നടത്തണം
വാർഷിക ഇൻക്രിമെന്‍റ് ജൂണിൽ ലഭിക്കും
45 ദിവസത്തെ അവധിയുണ്ട്
ഏൺഡ് ലീവിനും പരിഗണിക്കും
സ്റ്റാറ്റ്യൂട്ടറി പെൻഷന് ഒാപ്ഷൻ നൽകാം
ഏൺഡ് ലീവ് സറണ്ടർ ചെയ്യാം
മേയ് മാസത്തിൽ ഇൻക്രിമെന്‍റ് ലഭിക്കും
നിയമന ഉത്തരവു തീയതി വച്ച് പങ്കാളിത്ത പെൻഷൻ
നാലാമത്തെ ഗ്രേഡ് പ്രവേശന തസ്തികയുടെ അടിസ്ഥാനത്തിൽ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.