Services & Questions
അവധിക്കായി ഗവ. ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് വേണമെന്നുണ്ടോ ?
Monday, July 29, 2019 3:32 PM IST
പഞ്ചായത്ത് വകുപ്പിൽ ക്ലർക്കായി ജോലി ചെയ്യുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ്. അവധിക്കായി മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിച്ചപ്പോൾ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ സർട്ടിഫിക്കറ്റ് മതിയാകില്ലായെന്നും സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും അറിയിച്ചിരിക്കുകയാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കുന്ന എനിക്ക് ഗവ. ആശുപത്രിയിൽ നിന്നു സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ബുദ്ധിമുട്ടുണ്ട്. അതിനാൽ ഞാൻ എന്താണ് ചെയ്യേണ്ടത്?
തങ്കമണി,
പത്തനംതിട്ട
നോണ്‍ ഗസറ്റഡ് ഓഫീസർക്ക് അവധി അനുവദിക്കുന്ന കാര്യത്തിൽ ഒരു രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് മതിയാകുന്നതാണ്. എന്നാൽ ഗസറ്റഡ് ഓഫീസറുടെ കാര്യത്തിൽ ഗവ.മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റുതന്നെ സമർപ്പിക്കേണ്ടതാണ്.