Services & Questions
ഒാഫീസ് മേധാവിക്ക് അപേക്ഷ സമർപ്പിച്ചാൽ മാത്രം മതി
Monday, August 12, 2019 3:34 PM IST
മൃഗസംരക്ഷണ വകുപ്പിൽ ക്ലർക്കായി 2011 ഒാഗസ്റ്റ് 10ന് സർവീസിൽ പ്രവേശിച്ചു. ഇപ്പോൾ എട്ടു വർഷം പൂർത്തിയായി. എട്ടു വർഷം പൂർത്തിയാകുന്നവർക്ക് ഒന്നാമത്തെ സമയബന്ധിത ഹയർഗ്രേഡിന് അർഹതയുള്ളതായി അറിഞ്ഞു. എനിക്ക് 2019 ഒാഗസ്റ്റ്11ന് ഹയർഗ്രേഡ് കിട്ടുവാൻ എന്തെങ്കിലും തടസം ഉണ്ടോ? എട്ടു വർഷം പൂർത്തിയായ മുറയ്ക്ക് ഓപ്ഷൻ കൊടുക്കേണ്ടതുണ്ടോ?
രഞ്ജിത്, കൊല്ലം
2014ലെ ശന്പള പരിഷ്കരണത്തോടുകൂടി ഓപ്ഷൻ കൊടുക്കുക എന്ന വ്യവസ്ഥ ഇല്ലാതായി. ഹയർഗ്രേഡിനുള്ള അർഹത നേടിക്കഴിഞ്ഞാൽ ഓഫീസ് മേധാവിക്ക് ഒരു അപേക്ഷ സമർപ്പിച്ചാൽ മാത്രം മതി. ബാക്കി നടപടികൾ ഓഫീസ് മേധാവിയാണ് ചെയ്യേണ്ടത്. താങ്കൾക്ക് ഗ്രേഡിന് അർഹത നേടുന്ന തീയതിയിൽ തന്നെ റൂൾ 28 എ പ്രകാരമുള്ള ശന്പള നിർണയത്തിന് അർഹതയുണ്ട്. അതായത് വാങ്ങിക്കൊണ്ടിരിക്കുന്ന ശന്പളത്തോടൊപ്പം രണ്ട് ഇൻക്രിമെന്റു കൂടി ചേർത്ത് ശന്പളം നിർണയിക്കും.