Services & Questions
ഫാമിലി പെൻഷൻ ലഭിക്കും
Tuesday, August 20, 2019 12:31 PM IST
സർവീസിൽനിന്ന് വിരമിച്ച യാളാണ്. എന്റെ മകൻ ശാരീരിക ന്യൂനതയുള്ള ആളാണ്. ശാരീരിക ന്യൂനതയുള്ള മക്ക ളെ ഫാമിലി പെൻഷന് അർഹരാക്കുന്ന സർക്കാർ ഉത്തരവ് നിലവിൽ ഉണ്ടോ? ഉത്തരവിന്റെ നന്പർ അടങ്ങിയ വിശദാംശങ്ങൾ വിവരിക്കാമോ? എന്റെ മകനു സർക്കാർ ജോലി ലഭിച്ചാൽ ഈ ഫാമിലി പെൻഷൻ തുടർന്നു ലഭിക്കുമോ?
തോമസ് കുട്ടി ആന്റണി, നിലന്പൂർ
ശാരീരികമോ മാനസികമോ ആയ വൈകല്യമുള്ള മക്കൾക്ക് പെൻഷണറുടെ മരണശേഷം ഫാമിലി പെൻഷന് അർഹതയുണ്ട്. 2982001ലെ ഗ.ഉ(പി) 1011/2001 എന്ന സർക്കാർ ഉത്തരവിൽ ഇത് വ്യക്തമാക്കുന്നുണ്ട്. ഇവർക്ക് ജോലി ലഭിക്കുകയാണെങ്കിൽ ഫാമിലി പെൻഷൻ നഷ്ടപ്പെടുന്നതാണ്. ജോലി ലഭിക്കുന്നതുവരെ എന്നുള്ള വ്യവസ്ഥയിലാണ് ഫാമിലി പെൻഷൻ അനുവദിക്കുന്നത്.