Services & Questions
പിഎഫ്: പലിശനിരക്ക് 7.9%
Monday, August 26, 2019 2:56 PM IST
സംസ്ഥാന സർക്കാർ നിയന്ത്രിക്കുന്ന എല്ലാവിധ പ്രോവിഡന്റ് ഫണ്ടുകൾക്കും കേന്ദ്ര ഗവണ്മെന്റ് ജനറൽ പ്രോവിഡന്റ് ഫണ്ട് (കേന്ദ്ര സർവീസ്)കൾക്ക് അതാത് സമയങ്ങളിൽ നിശ്ചയിക്കുന്ന പലിശ നിരക്കാണ് ബാധകമാക്കിയിട്ടുള്ളത്.
1 7 2019 മുതൽ 30 9 2019 വരെയുള്ള കാലയളവിലേക്ക് ജനറൽ പ്രോവിഡന്റ് (കേന്ദ്ര സർവീസ്) ഫണ്ടിലും മറ്റു സമാന ഫണ്ടുകളിലുമുള്ള നിക്ഷേപങ്ങൾക്ക് 7.9 ശതമാനം പലിശ നിരക്കു കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നേരിട്ട് നിയന്ത്രിക്കുന്ന ജനറൽ പ്രോവിഡന്റ് ഫണ്ടിലും മറ്റു സമാന പ്രോവിഡന്റ് ഫണ്ടുകളിലുമുള്ള നിക്ഷേപങ്ങൾക്ക് 172019 മുതൽ 3092019 വരെയുള്ള കാലയളവിലേക്ക് 7.9 ശതമാനം പലിശ നിരക്ക് നിശ്ചയിച്ചു.