Services & Questions
പെൻഷൻ ആനുകൂല്യനിർണയം, അധിവർഷങ്ങളിലെ അധിക ദിവസങ്ങൾ പരിഗണിക്കും
Monday, August 26, 2019 3:00 PM IST
പെൻഷൻ ആനുകൂല്യങ്ങൾ നിർണയിക്കുന്നതിന് KSRലെ നിയമപ്രകാരം യോഗ്യ സേവനകാലം (Qualifying Service) റൗണ്ട് ചെയ്യാം. സർവീസിൽനിന്ന് വിരമിക്കുന്ന തീയതിയിൽ നിന്നും സർവീസിൽ പ്രവേശിച്ച തീയതി കുറയ്ക്കുന്പോൾ ആകെ ദിവസം / മാസം/വർഷം എന്നിങ്ങനെ ലഭിക്കും. അങ്ങനെ കിട്ടുന്ന ദിവസം, മാസം KSRന് വിധേയമായി വർഷത്തിൽ റൗണ്ട് ചെയ്യും.
ഉദാഹരണം(1):
വിരമിക്കൽ തീയതി: 31 10 2019 സർവീസിൽ
പ്രവേശിച്ച തീയതി: 04 05 1997.
ആകെ കാലയളവ്: 28 5 22.
28 ദിവസം 5 മാസം 22 വർഷം എന്നത് നിലവിലുള്ള നിയമമനുസരിച്ച് റൗണ്ട് ചെയ്യുന്പോൾ 22 വർഷം. ആറു മാസമോ അതിൽ കൂടുതലോ ഉണ്ടെങ്കിൽ തൊട്ടടുത്ത വർഷമായി റൗണ്ട് ചെയ്യും. എന്നാൽ ഇവിടെ അഞ്ചു മാസവും 28 ദിവസവും ഉള്ള സാഹചര്യത്തിൽ ആറു മാസത്തിൽ താഴെ ആയതുകൊണ്ട് 22 വർഷം മാത്രമായി റൗണ്ട് ചെയ്തേ പെൻഷൻ ആനുകൂല്യങ്ങൾ നിർണയിക്കൂ.
ഇവിടെ ജോലി ചെയ്ത അ ഞ്ചു മാസവും 28 ദിവസവും പെൻഷൻ നിർണയത്തിന് പരിഗണിക്കുന്നില്ല. നഷ്ടപ്പെടുന്ന സാഹചര്യമായിരുന്നു ഇതുവരെ യും.
സർക്കാരിന്റെ പുതിയ ഉത്തരവനുസരിച്ച് (സ.ഉ. (അച്ചടി) നം. 102/2019 ധന. തീയതി 14/8/2019) യോഗ്യ സേവനകാലം കണക്കാക്കുന്പോൾ അധിവർഷങ്ങളിലെ അധിക ദിവസങ്ങൾ കൂടി ഉൾപ്പെടുത്തണം. മുകളിൽ പറയുന്ന ഉദാഹരണത്തിൽ 451997 മുതൽ 31102019 വരെ അഞ്ച് അധിവർഷങ്ങളുണ്ട് (2000, 2004, 2008, 2012, 2016). ഈ വർഷങ്ങൾക്ക് ഫെബ്രുവരി മാസത്തിൽ 29 ദിവസങ്ങൾ ഉണ്ട്. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അ ഞ്ചു ദിവസം കൂടി പരിഗണി ക്കും. 28 ദിവസം എന്നുള്ളത് 33 (28+5) ആയി മാറും. 30 ദിവസം ഒരു മാസമായി പരിഗണിക്കുന്നതിനാൽ അഞ്ചു മാസം എന്നുള്ളത് ആറായി മാറും. (3 ദിവസം, 6 മാസം, 22 വർഷം). ഇത് റൗണ്ട് ചെയ്യുന്പോൾ 23 വർഷം യോഗ്യ സർവീസാകും.
ഉദാഹരണം (2)
വിരമിക്കൽ തീയതി: 31 12 2019
സർവീസിൽ
പ്രവേശിച്ച തീയതി: 03 01 1991.
ആകെ കാലയളവ്: 29 11 28.
ഇത് 29 ദിവസം 11 മാസം 28 വർഷം.
നിലവിലുള്ള നിയമമനുസരിച്ച് 29 വർഷമായി റൗണ്ട് ചെയ്യും. പുതിയ ഉത്തരവിന്റെ വെളിച്ചത്തിൽ അധിവർഷങ്ങളിലെ അധിക ദിവസങ്ങളുടെ പേരിൽ 7 ദിവസം കൂടി ലഭിക്കും (1992, 1996, 2000, 2004, 2008, 2012, 2016 എന്നീ വർഷങ്ങളിലെ ഫെബ്രുവരിക്ക് 29 ദിവസങ്ങൾ).
പ്രത്യേക റൗണ്ടിംഗ്
1. യോഗ്യ സേവനകാലം ഒന്പ തു വർഷവും ഒരു ദിവസവുമെങ്കിലും ഉണ്ടെങ്കിൽ 10 വർഷമായി റൗണ്ട് ചെയ്യും (Statutory PensionMinimum pension).
2. യോഗ്യസേവനകാലം 29 വർഷവും ഒരു ദിവസവുമെങ്കിലും ഉണ്ടെങ്കിൽ 30 വർഷമായി റൗണ്ട് ചെയ്യും. (Full Pension)
3. യോഗ്യ സേവനകാലം 32 വർഷവും ഒരു ദിവസമെങ്കിലും ഉണ്ടെങ്കിൽ 33 വർഷമായി റൗണ്ട് ചെയ്യും. (ഗ്രാറ്റുവിറ്റി)
മുകളിൽ പറയുന്ന മൂന്നു സാഹചര്യങ്ങളിൽ മാത്രമേ പ്രത്യേക റൗണ്ടിംഗ് അനുവദിക്കൂ. മറ്റു സാഹചര്യങ്ങളിലെല്ലാം ആറു മാസമോ അതിൽ കൂടുതലോ ഉണ്ടെങ്കിൽ മാത്രമേ തൊട്ടടുത്ത വർഷത്തിലേക്ക് റൗണ്ട് ചെയ്യൂ.
ഇതിന്റെ അടിസ്ഥാനത്തിൽ മുകളിൽ പറയുന്ന രണ്ടാം ഉദാഹരണത്തിൽ ഏഴു ദിവസവും കൂടി പരിഗണിക്കുന്പോൾ ആറു ദിവസവും 29 വർഷവുമാകും.
കെഎസ്ആറിലെ നിയമമനുസരിച്ച് റൗണ്ട് ചെയ്യുന്പോൾ യോഗ്യ സേവനകാലം 30 വർഷമാകും. അങ്ങനെ ഫുൾപെൻഷന് യോഗ്യത നേടും.
ഉദാഹരണം (3)
വിരമിക്കൽ തീയതി: 31122019.
സർവീസിൽ
പ്രവേശിച്ച തീയതി: 03012011.
ആകെ കാലയളവ്: 29118.
അതായത് 29 ദിവസം 11 മാസം 8 വർഷം.
കെഎസ്ആർ പ്രകാരം റൗണ്ട് ചെയ്യുന്പോൾ ഇത് ഒന്പതു വർഷമാകും. നിലവിലുള്ള നിയമമനുസരിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ ലഭിക്കണമെങ്കിൽ കുറഞ്ഞ സർവീസ് 10 വർഷം. കമ്യൂട്ടേഷൻ ഉൾപ്പെടെയുള്ളതു കിട്ടണമെങ്കിൽ സ്റ്റാറ്റ്യൂട്ടറി പെൻഷൻ അംഗമാക്കണം. ഒന്പതു വർഷം മുതൽ താഴെ യോഗ്യ സർവീസുള്ളവർക്ക് എക്സ് ഗ്രേഷ്യ പെൻ ഷനേ (Exgratia Pension) ലഭിക്കൂ.
എന്നാൽ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജോലി ചെയ്ത കാലയളവായ 2012, 2016 അധിവർഷങ്ങളാണ്. അങ്ങനെയെങ്കിൽ ആകെ സർവീസിന്റെ കൂടെ അധിക ദിവസത്തിന്റെ പേരിൽ രണ്ടു ദിവസവും കൂടി കൂട്ടുന്പോൾ ഒന്പതു വർഷവും ഒരു ദിവസവുമാകും. KSR Vol II Part III Rule 57 പ്രകാരം ഇത് 10 വർഷമായി റൗണ്ട് ചെയ്യും. അങ്ങനെ സ്റ്റാറ്റ്യൂട്ടറി പെൻഷൻ അംഗമാകും, മിനിമം പെൻഷൻ ലഭിക്കും.
പുതിയ ഉത്തരവിന്റെ പ്രയോജനം ലഭിക്കുന്നവർ
1. 26 11 2018 മുതൽ സർവീസിൽനിന്നും വിരമിച്ചവർ.
2. നിലവിൽ സർവീസിൽനിന്നും വിരമിക്കുന്നവർ.
3. ആകെ സർവീസ് കാലയളവ് കണക്കാക്കിയപ്പോൾ വർഷത്തിന്റെ കൂട്ടത്തിൽ 5 മാസവും 22നും 29 ദിവസത്തിനും ഇടയിൽ ലഭിച്ചവർ.
4. യോഗ്യ സർവീസ് കണക്കാക്കിയപ്പോൾ 8 വർഷവും 11 മാസവും 25നും 29 ദിവസത്തിനിടയിലും ലഭിച്ചവർ
5. യോഗ്യ സർവീസ് കണക്കാക്കിയപ്പോൾ 28 വർഷവും 11 മാസവും 23നും 29 ദിവസത്തിനിടയിലും ലഭിച്ചവർ.
6. യോഗ്യ സർവീസ് കണക്കാക്കിയപ്പോൾ 32 വർഷവും 11 മാസവും 22നും 29 ദിവസത്തിനിടയിലും ലഭിച്ചവർ.
പെൻഷൻ പുനർനിർണയത്തിന് മൂന്നു മാസത്തിനകം അപേക്ഷ
1. അധികവർഷത്തിലെ അധിക ദിനങ്ങളിലെ ആനുകൂല്യം ലഭിക്കുന്നതിന് വിരമിച്ച ജീവനക്കാർ ഉത്തരവ് തീയതി യായ 14/8/ 2019 മുതൽ മൂന്നു മാസത്തിനകം അവസാനം ജോലി ചെയ്ത ഓഫീസ് മുഖാന്തിരം പെൻഷൻ സാംഗ്ഷനിംഗ് അഥോറിറ്റിക്ക് അപേക്ഷ നൽകണം. കാലാവധിക്കുശേഷം ലഭിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്.
2. ഉത്തരവിനുശേഷം വിരമിക്കുന്നവരുടെ കേസുകളിൽ യോഗ്യ സേവനകാലമായി പരിഗണിക്കാൻ കഴിയുന്ന അധിവർഷത്തിലെ അധിക ദിനങ്ങൾ സേവന കാലയളവിനൊപ്പം പെൻഷന് പരിഗണിച്ച് പെൻഷൻ സാംഗ്ഷനിംഗ് അഥോറിറ്റി, പെൻഷൻ അപേക്ഷ അക്കൗണ്ടന്റ് ജനറലിന് സമർപ്പിക്കണം.
3. നിലവിലുള്ള കോടതി കേസുകളിലും പുതുതായി ലഭിക്കുന്ന നിവേദനങ്ങളിലും ഉത്തരവ് തീയതിക്കുശേഷം വിരമിക്കുന്ന കേസുകളിലും ജീവനക്കാരന്റെ/ പെൻഷണറുടെ അധിവർഷത്തിലെ അധിക ദിനങ്ങൾ സംബന്ധിച്ച് ഓഫീസ് മേധാവി അനുബന്ധത്തിൽ ചേർത്തിരിക്കുന്ന മാതൃകയിലുള്ള ഒരു സാക്ഷ്യപത്രം പെൻഷൻ സാംഗ്ഷനിംഗ് അതോറിറ്റിക്ക് നൽകണം.