Tax
Services & Questions
പെൻഷൻ പരിഷ്കരിക്കും
പെൻഷൻ പരിഷ്കരിക്കും
ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വു​പ്ര​കാ​രം പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കാ​യി അ​ധി​വ​ർ​ഷ​ത്തി​ലെ അ​ധി​ക ദി​നം കൂ​ടി ക​ണ​ക്കാ​ക്ക​ണ​മെ​ന്ന് സർക്കാർ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഒ​രു മാ​സ​ത്തി​ന​കം ഇ​ത് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

1990 ജൂ​ലൈ ഒ​ന്നി​ന് സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച എ​ന്‍റെ വിര മിക്കൽ തീ​യ​തി 30/6/19 ആ​ണ്. 29 വ​ർ​ഷ​ത്തെ സ​ർ​വീ​സ്. ഫു​ൾ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​ൽ കോ​ട​തി ഉ​ത്ത​ര​വ് സ​ഹാ​യ​ക​ര​മാ​കു​മോ?
ആ​ന്‍റ​ണി, ച​ങ്ങ​നാ​ശേ​രി

പെ​ൻ​ഷ​ൻ നി​ർ​ണ​യ​ത്തി​ന് സേ​വ​ന​കാ​ലം ക​ണ​ക്കാ​ക്കു​ന്പോ​ൾ അ​ധി​വ​ർ​ഷ​ത്തി​ലു​ണ്ടാ​യ അ​ധി​ക ദി​ന​ങ്ങ​ൾ കൂ​ടി പ​രി​ഗ​ണി​ച്ച് സേ​വ​ന​കാ​ലം പു​ന​ർ​നി​ർ​ണ​യി​ക്ക​ണം എ​ന്നു​ള്ള കോ​ട​തി വി​ധി ഉ​ണ്ടാ​യെ​ങ്കി​ലും സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് 14/8/2019ൽ ​ആ​ണ് ഇ​റ​ങ്ങി​യി​ട്ടു​ള്ള​ത്. ഇ​തി​ൻ​പ്ര​കാ​രം സേ​വ​ന കാ​ലം പു​ന​ർ​നി​ർ​ണ​യി​ച്ച് പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ക്കും. താ​ങ്ക​ൾ​ക്ക് ഈ ​ഉ​ത്ത​ര​വി​ന്‍റെ ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​ത​യു​ണ്ട്. ​ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള സാ​ക്ഷ്യ​പ​ത്രം കൂ​ടി ഓ​ഫീ​സ് മേ​ധാ​വി പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന ഓ​ഫീ​സ​ർ​ക്ക് സ​മ​ർ​പ്പി​ച്ചി​രി​ക്ക​ണം. ഈ ​ഉ​ത്ത​ര​വു മു​ത​ൽ മൂന്നു മാ​സ​ത്തി​നു​ള്ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്ക​ണം.