Services & Questions
മൂന്നാമത്തെ ഹയർഗ്രേഡ് ലഭിക്കാൻ വൈകും
Monday, September 16, 2019 3:19 PM IST
20 11 1995ൽ ലാസ്റ്റ് ഗ്രേഡ് (പ്യൂണ്‍)ആയി മെഡിക്കൽ എഡ്യൂക്കേഷൻ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. 2 7 1998ൽ ഇതേ വകുപ്പിലെ ജൂണിയർ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് ബൈ ട്രാൻസ്ഫർ മുഖേന നിയമനം ലഭിച്ചു. പിന്നീട് 2 7 2006ന് എട്ടാം വർഷത്തെ ഗ്രേഡും 2 7 2013ന് 15ാം വർഷത്തെ ഗ്രേഡും ലഭിച്ചു. എന്നാൽ 20 11 2017ന് 22ാം വർഷ വർഷത്തെ ഗ്രേഡിന് അപേക്ഷിച്ചുവെങ്കിലും അധികാരികൾ നിഷേധിച്ചു. ലാസ്റ്റ് ഗ്രേഡ് സർവീസ് കണക്കിലെടുത്ത് എനിക്ക് 20112017ൽ പ്രസ്തുത ഗ്രേഡ് ലഭിക്കേണ്ടതല്ലേ? ഉണ്ടെങ്കിൽ അതിന്റെ ഗവ. ഉത്തരവ് ഏതാണ്?
ശശികുമാർ, കോഴിക്കോട്
2 7 1998 മുതൽ താങ്കൾ ലാബ് അസിസ്റ്റന്റ് എന്ന തസ്തികയിലേക്ക് മാറിയതു മുതൽ താങ്കളുടെ പ്രവേശന തസ്തിക ലാബ് അസിസ്റ്റന്റ് എന്നായി മാറി. അതിനാൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ് എന്നതിന്റെ ആനുകൂല്യം ഇല്ലാതായി. അതിനാൽ മൂന്നാമത്തെ ഹയർഗ്രേഡ് ലഭിക്കണമെങ്കിൽ 2 7 1998 മുതൽ 22 വർഷം പൂർത്തിയാകേണ്ടതായിട്ടുണ്ട്. അതിനാൽ താങ്കൾക്ക് 22 വർഷത്തിന്റെ മൂന്നാമത്തെ ഹയർ ഗ്രേഡ് 2 7 2020 ൽ മാത്രമേ ലഭിക്കാൻ അർഹതയുള്ളൂ.