Services & Questions
ഫാമിലി പെൻഷന് അർഹതയില്ല
Monday, September 23, 2019 3:32 PM IST
റെയിൽവേയിൽനിന്ന് വിരമിച്ച ആളാണ്. ഭാര്യ മരിച്ചുപോയിട്ട് രണ്ടു വർഷമായി. വിധവയായ എന്റെ മകൾ എന്നെ ആശ്രയിച്ചു ജീവിക്കുന്നു. എന്റെ മരണശേഷം അവൾക്ക് ഫാമിലി പെൻഷൻ കിട്ടുമോ?
തോമസ്, ചങ്ങനാശേരി
പെൻഷണറായ അച്ഛനെ ആശ്രയിച്ചു കഴിയുന്ന വിധവയ്ക്ക് ഫാമിലി പെൻഷൻ അനുവദിക്കുവാൻ വ്യവസ്ഥയില്ല. എന്നാൽ ശാരീരിക ന്യൂനതയുള്ള വിധവ ആയിരു ന്നെങ്കിൽ ഫാമിലി പെൻഷൻ ലഭിക്കാൻ അർഹതയുണ്ട്.